സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ എംഎസ്എംഇ സംരംഭങ്ങളെ പിന്തുണയ്ക്കാനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിക്കുന്ന ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിലേയ്ക്ക് സംരംഭകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ആറ് മാസത്തെ പരിശീലനമാണ് നൽകുക. 35 ലക്ഷത്തിനും 50 കോടിയ്ക്കും ഇടയിൽ വാർഷിക വിറ്റുവരവുള്ള 10 വർഷത്തിന് താഴെയായി കേരളത്തിൽ പ്രവർത്തിച്ച് വരുന്ന എം എസ് എം ഇ യൂണിറ്റുകൾക്ക് ഈ പ്രോഗ്രാമിൽ അപേക്ഷിക്കാം.
താത്പര്യമുള്ളവർ www.edckerala.org വെബ്സൈറ്റിൽ മെയ് 20 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2550322, 2532890, 7012376994, 9605542061