ഡല്‍ഹി എയിംസില്‍ അനധ്യാപകര്‍: 281 ഒഴിവുകള്‍

Share our post

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി 281 ഒഴിവാണുള്ളത്.

ടെക്നീഷ്യൻ (റേഡിയോളജി)- ഒഴിവ്: 38. യോഗ്യത: റേഡിയോഗ്രഫിയിൽ ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്സ്), മൂന്നുവർഷത്തെ പ്രവർത്തനപരിചയം.

ജൂനിയർ എൻജിനിയർ- ഒഴിവ്: 15 (എ.സി. ആൻഡ് റഫ്രിജറേഷൻ- 3, സിവിൽ- 6, ഇലക്‌ട്രിക്കൽ- 6). യോഗ്യത: സിവിൽ, ഇലക്‌ട്രിക്കൽ വിഷയങ്ങളിലേക്ക് അതത് വിഷയത്തിലുള്ള ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. എ.സി. ആൻഡ് റഫ്രിജറേഷൻ വിഭാഗത്തിലേക്ക് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും എ.സി. ആൻഡ് റഫ്രിജറേഷനിൽ പോളിടെക്നിക്/ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സ്പെഷ്യലൈസ്ഡ് കോഴ്സും.

ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ്- ഒഴിവ്: 46. യോഗ്യത: ബി.എസ്‌സി. അല്ലെങ്കിൽ സയൻസ് പ്ലസ്ടുവും ഒ.ടി./ഐ.സി.യു./മാനിഫോൾഡ് റൂം/സി.എസ്.എസ്.ഡി.യിൽ അഞ്ചുവർഷത്തെ പ്രവർത്തനപരിചയവും.

ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്- ഒഴിവ്: 48. യോഗ്യത: പന്ത്രണ്ടാംക്ലാസ്/തത്തുല്യം. അല്ലെങ്കിൽ പത്താംക്ലാസ്/തത്തുല്യവും ഗവ. സ്ഥാപനത്തിൽ എൽ.ഡി. ക്ലാർക്കായി അഞ്ചുവർഷത്തെ പ്രവർത്തനപരിചയവും. കംപ്യൂട്ടറിൽ മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.

മറ്റു തസ്തികകൾ- സീനിയർ ബയോ കെമിസ്റ്റ്- 2, സീനിയർ കെമിസ്റ്റ്- 1, സീനിയർ ടെക്നിക്കൽ എഡിറ്റർ- 1, ബയോകെമിസ്റ്റ്- 4, കെമിസ്റ്റ് (ബയോകെമിസ്ട്രി)- 1, കെമിസ്റ്റ് (ന്യൂക്ലിയർ മെഡിസിൻ)- 1, ചൈൽഡ് സൈക്കോളജിസ്റ്റ്- 2, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്- 4, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ- 2, മെഡിക്കൽ ഫിസിസ്റ്റ്- 1, വെൽഫെയർ ഓഫീസർ- 1, പബ്ലിക് ഹെൽത്ത് നഴ്സ്- 1.

കൂടുതൽ ഒഴിവുകൾക്കും ഓൺലൈൻ അപേക്ഷയ്ക്കും: www.aiims.edu.in, www.aiimsexams.ac.in കാണുക അവസാന തീയതി: മേയ് 13.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!