കണ്ണൂർ ടി.എം.ആർ ഡിവിഷൻ ഓഫീസ് കെട്ടിടം തുറന്നു

ധർമശാല: കേരളം വൈദ്യുതമേഖലയിൽ മികച്ച മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും ഇനിയും ഏറെ മുന്നേറുമെന്നും എം വി ഗോവിന്ദൻ എം.എൽ.എ. ധർമശാലയിൽ കെ .എസ്.ഇ. ബി കണ്ണൂർ ടി.എം.ആർ ഡിവിഷൻ ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കെ .എസ്.ഇ. ബിയെ അഴിമതിമുക്തമാക്കാനായി. പ്രതിസന്ധിഘട്ടങ്ങളിൽ ആദർശപരമായി പ്രവർത്തിക്കാനും കെ .എസ്.ഇ. ബിക്ക് കഴിഞ്ഞു. ധർമശാലയിലെ ഇലക്ട്രിക് പോസ്റ്റ് നിർമാണം നിർത്തിയത് ശരിയായ നടപടിയല്ലെന്നും അടിയന്തരമായി പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. ഡിസ്ട്രിബ്യൂഷൻ നോർത്ത് മലബാർ ചീഫ് എൻജിനിയർ ഹരിശൻ മൊട്ടമ്മൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ വി .സതീദേവി, സി. ബാലകൃഷ്ണൻ, സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ .സന്തോഷ്, ടി. വി നാരായണൻ, സി .പി വിനോദ്‌കുമാർ, വത്സൻ കടമ്പേരി, സമദ് കടമ്പേരി എന്നിവർ സംസാരിച്ചു. ഡയറക്ടർ സി സുരേഷ് കുമാർ സ്വാഗതവും ചീഫ് എൻജിനിയർ കെ രാജീവ് കുമാർ നന്ദിയും പറഞ്ഞു.
കെ .എസ്.ഇ. ബിയെ അഴിമതിമുക്തമാക്കാനായി. പ്രതിസന്ധിഘട്ടങ്ങളിൽ ആദർശപരമായി പ്രവർത്തിക്കാനും കെ യുടെ ഉടമസ്ഥതയിലുള്ള മാങ്ങാട്ടുപറമ്പിലെ 2.094 ഹെക്ടർ സ്ഥലത്ത് 3.25 കോടി രൂപ ചെലവിലാണ് ഡിവിഷൻ ഓഫീസ് നിർമാണം പൂർത്തിയാക്കിയത്.
കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ ട്രാൻസ്ഫോർമർ സംബന്ധമായ എല്ലാ അറ്റകുറ്റപ്പണികളും ധർമശാല കേന്ദ്രത്തിൽ നടക്കും. 1600 ട്രാൻസ്‌ഫോമർ കണ്ണൂർ കേന്ദ്രത്തിന് പരിധിയിലുണ്ട്. അറ്റകുറ്റപ്പണിക്ക് വർക്ക്‌ഷോപ്പ്, എച്ച്ടി മീറ്റർ ടെസ്റ്റിങ്, മീറ്റർ ടെസ്റ്റിങ് ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ ഡിവിഷൻ പ്രവർത്തനം തുടങ്ങും.