Kerala
നടൻ ഹരീഷ് പേങ്ങൻ ഗുരുതരാവസ്ഥയിൽ; സഹായം അഭ്യർഥിച്ച് സുഹൃത്തുക്കൾ
കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങന് വേണ്ടി ചികിത്സാ സഹായം അഭ്യർഥിച്ച് സുഹൃത്തുക്കൾ.
ചെറിയ വയറുവേദനയെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചതാണെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ ഗുരുതരമായ കരൾ രോഗം കണ്ടെത്തുകയായിരുന്നെന്നും ഹരീഷിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പങ്കുവെച്ചുകൊണ്ട് നടൻ നന്ദൻ ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.
അടിയന്തരമായി കരൾ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. സംവിധായകൻ മനോജ് കെ വർഗീസും ഹരീഷിന് വേണ്ടി സഹായം അഭ്യർഥിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
അഭ്യർത്ഥന
Let’s join hands to SAVE A LIFE.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത കലാകാരൻ, ഹരീഷ് പേങ്ങൻ.
എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആസ്പത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്. ചെറിയ ഒരു വയറുവേദനയുമായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണ്.
അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.
സർജറിക്കും തുടർചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 – 40 ലക്ഷം രൂപ കണ്ടെത്തുവാൻ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോർക്കുകയാണ്. ഈ ജീവൻ രക്ഷാപ്രയത്നത്തിൽ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യർത്ഥന…
SREEJA. M. NAIR
Savings Account : 338202120002191
UNION BANK OF INDIA
Branch : Athani, Ernakulam District, Kerala
IFSC CODE: UBINO533823
Sreeja hareesh pegan sis no..gpay..7982497909
Kerala
‘പി.എം വിദ്യാലക്ഷ്മി’, ഉന്നതി വിദ്യാഭ്യാസം നേടാന്‍ കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ വായ്പ പദ്ധതി
ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും, നല്ല സ്കോര്‍ ഉണ്ടായിരിക്കണമെന്ന കാര്യത്തില്‍ സംശയമില്ല..എന്നാല്‍ ഇന്നത്തെ കാലത്ത് അത് മാത്രം പോരാ..ഉന്നത വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക പിന്‍ബലം കൂടി വേണം. ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പണമില്ലാത്തതിന്‍റെ പേരില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍ മന്ത്രി വിദ്യാലക്ഷ്മി (പിഎം വിദ്യാലക്ഷ്മി) പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ, എല്ലാ വര്‍ഷവും 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.
പിഎം വിദ്യാലക്ഷ്മി പദ്ധതിയുടെ സവിശേഷതകള്‍
ഈട് രഹിത, ഗ്യാരണ്ടര്‍ രഹിത വിദ്യാഭ്യാസ വായ്പ
വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
7.5 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ നല്‍കും, സര്‍ക്കാര്‍ 75% ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കും.
8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3% പലിശ സബ്വെന്‍ഷന്‍ പദ്ധതി നല്‍കും.
4.5 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പലിശ സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും വായ്പകള്‍ ലഭിക്കും.
പി.എം വിദ്യാലക്ഷ്മി പദ്ധതിക്കുള്ള യോഗ്യത
മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം
എല്ലാ വരുമാന ഗ്രൂപ്പുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം.
കോഴ്സ് ഫീസും അനുബന്ധ ഫീസുകളും അനുസരിച്ചായിരിക്കും വായ്പ തുക. ഇത്തരത്തിലുള്ള വായ്പയ്ക്ക് സര്‍ക്കാര്‍ ഒരു കട്ട്-ഓഫ് തുകയും നിശ്ചയിച്ചിട്ടില്ല.
മാനേജ്മെന്‍റ് ക്വാട്ട ഉള്‍പ്പെടെ ക്വാട്ടയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അര്‍ഹതയില്ല.
പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം?
വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായ വിദ്യാലക്ഷ്മി പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ഒരു അക്കൗണ്ട് സൃഷ്ടിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ‘ന്യൂ യൂസര്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പേര്, ഇമെയില്‍, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ നല്‍കണം
രജിസ്ട്രേഷന് ശേഷം, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
‘ലോണ്‍ ആപ്ലിക്കേഷന്‍ വിഭാഗ’ത്തിലേക്ക് പോയി വായ്പയുടെ തരം തിരഞ്ഞെടുക്കുക.
കോഴ്സിന്‍റെ പേര്, സ്ഥാപനം, മറ്റ് വ്യക്തിഗത വിശദാംശങ്ങള്‍ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.
വായ്പ ലഭിക്കുന്നതിന് ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ തിരഞ്ഞെടുക്കുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
അപേക്ഷ സമര്‍പ്പിച്ച ശേഷം, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക.
പി.എം വിദ്യാലക്ഷ്മി പദ്ധതിയുടെ പലിശ നിരക്ക്
മറ്റ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ കുറവായിരിക്കും പിഎം-വിദ്യാലക്ഷ്മി പദ്ധതി പ്രകാരമുള്ള വായ്പകളുടെ പലിശ. മൊറട്ടോറിയം കാലയളവ് ഒഴികെ, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് കാലയളവ് 15 വര്‍ഷം വരെയാണ്.
Kerala
വടക്കാഞ്ചേരി റെയില്‍വേ ട്രാക്കിനരികിൽ രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തൃശൂര്‍: വടക്കാഞ്ചേരി എങ്കക്കാട് റയിൽവേ ട്രാക്കിനരികിൽ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തരയോടെ ആണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ശരീര അവശിഷ്ടങ്ങൾ പത്തു മീറ്റർ അകലെ വരെ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ആളെ തിരിച്ചറിയാൻ വടക്കാഞ്ചേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Breaking News
നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.
ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു