മട്ടന്നൂരിൽ മുൻസിഫ് കോടതി ആരംഭിക്കണം

മട്ടന്നൂർ: ഹൈക്കോടതി അനുമതി പ്രകാരം ഗവൺമെന്റ് ഉത്തരവിറക്കിയിട്ടും മട്ടന്നൂരിൽ മുൻസിഫ് കോടതി പ്രവർത്തനം ആരംഭിച്ചില്ല.
അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ നിലവിലുള്ള മട്ടന്നൂരിൽ മുൻസിഫ് കോടതിയും കുടുംബ കോടതിയും ജില്ലാ കോടതിയും അടങ്ങുന്ന കോടതി സമുച്ചയം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിലേക്ക് ഭീമഹർജി സമർപ്പിക്കുവാൻ കോടതി വികസന സമിതി തീരുമാനിച്ചു.
അതിനായുള്ള ഒപ്പുശേഖരണ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് എ.എം.അജയകുമാർ, അഡ്വക്കേറ്റ് ലോഹിതാക്ഷൻ,എ.സുധാകരൻ, കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു. മട്ടന്നൂർ കോടതി പരിസരത്ത് നടന്ന ചടങ്ങിൽ അഭിഭാഷകർ അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.