Kannur
മണ്ണിന്റെ മനസ്സറിഞ്ഞ് തങ്കച്ചന്റെ കൃഷി

ആലക്കോട്: ലാഭമില്ലെന്ന് പറഞ്ഞ് വിളക്കന്നൂരിലെ പുറങ്കനാൽ തങ്കച്ചനും കുടുംബവും കൃഷിയെ ഇതുവരെ ശപിച്ചിട്ടില്ല. മണ്ണ് ഒരിക്കലും ചതിക്കില്ലെന്നത് ഇവർക്ക് കേവലം വിശ്വാസമല്ല, അനുഭവമാണ്. ഓർമവച്ച കാലംതൊട്ട് തുടങ്ങിയതാണ് തങ്കച്ചന്റെ കാർഷിക ജീവിതം. കുടുംബസ്വത്തായി കിട്ടിയ 15 ഏക്കറിൽ സർവതും വിളയിക്കുന്നു.
റബർ, തെങ്ങ്, കവുങ്ങ്, എന്നീ സ്ഥിരവിളകൾക്ക് പുറമെ കപ്പ, കോവക്ക, പയർ, വെണ്ട, താലോലി തുടങ്ങിയവയും കൃഷിചെയ്യുന്നു. ഇതിനൊപ്പം പശുവും ആടുമുണ്ട്. ആധുനിക കൃഷി രീതികളും ന്യൂതന മാർഗങ്ങളും പരീക്ഷിക്കുന്നു.
ഓണക്കാലത്ത് പുഷ്‌പകൃഷിയുമുണ്ട്. ബംഗളൂരുവിൽ നിന്നുൾപ്പടെ വിത്തു കൊണ്ട് വന്നാണ് പുഷ്‌പകൃഷി നടത്തിയത്. കലാവസ്ഥ വില്ലനാവാറുണ്ടെങ്കിലും കൃഷിയിൽ പിറകോട്ടില്ലന്നാണ് ഇവരുടെ നിലപാട്. ഒരിക്കലും വറ്റാത്ത കുളവും ജലസേചന സൗകര്യവും ഇവിടെയുണ്ട്.
എല്ലാസ്ഥലത്തും സ്‌പ്രിങ്‌ക്‌ളർ വഴിയാണ് നനയ്‌ക്കുന്നത്.ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടാണ് വിൽപ്പന. അന്നന്ന് ലഭിക്കുന്ന വിളവുകൾ നടുവിൽ, കരുവഞ്ചാൽ ടൗണുകളിലെ കടകളിൽ നേരിട്ടെത്തിക്കുന്നു. വിഷരഹിത പച്ചക്കറിക്ക് നാട്ടുകാരുടെ ഇടയിൽ നല്ല അഭിപ്രായവുമാണ്.
കൃഷിയിടത്തിൽ നേരിട്ടെത്തി പച്ചക്കറികൾ വാങ്ങുന്നവരും നിരവധി. ഭാര്യ ഫിലോമിനയും മക്കളായ മാത്യൂസ്, ട്രീസ, ക്ലെയർ എന്നിവരും തങ്കച്ചന് കൈത്താങ്ങായുണ്ട്.തങ്കച്ചന്റെ കൃഷി രീതി പിന്തുടർന്ന് ഒട്ടേറെ പേർ ഈ രംഗത്ത് കടന്നുവരുന്നുണ്ട്. അവർക്കെല്ലാം മാർഗനിർദേശം നൽകി തങ്കച്ചൻ ഒപ്പമുണ്ട്.
കർഷകസംഘം നടുവിൽ വില്ലേജ് സെക്രട്ടറികൂടിയായ ഈ കർഷകന് കഴിഞ്ഞ തവണ നടുവിൽ പഞ്ചായത്ത് മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്‌കാരം സമ്മാനിച്ചിരുന്നു. കർഷകസംഘം ജില്ലാ, ഏരിയാ കമ്മിറ്റികളുളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Kannur
സ്വയം തൊഴില്‍ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു


കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.
20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയല്‍ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണല്‍ ഓഫീസുകളില്‍ മാർച്ച് 6 ന് മുൻപായി എത്തിക്കണം.കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541
Kannur
ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി


കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം. ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്