Local News
ലഹരി ഉൽപന്നങ്ങളുമായി രണ്ടു പേർ പിടിയിൽ

തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പരിസത്ത് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടു യുവാക്കളെ പിടികൂടി.
ഉത്തർപ്രദേശ് സ്വദേശികളായ ഹൻഷ് ചന്ദർ ശങ്കർ (30), കണ്ണയ്യ ശങ്കർ (29) എന്നിവരാണ് പിടിയിലായത്. ഇവർ ഒളിച്ചുവെച്ച 500 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി. തമ്പാക്ക്, പാൻപരാഗ്, ഹാൻസ് എന്നിവയുടെ ശേഖരമാണ് പിടികൂടിയത്.
പത്തെണ്ണം വീതം പ്രത്യേക കവറിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. തമ്പാക്കിൽ പ്രത്യേക ചേരുവകൾ കലർത്തി വീര്യം കൂട്ടിയാണ് ആവശ്യക്കാർക്ക് കൈമാറുന്നത്. വാട്സ്ആപ് സന്ദേശം വഴിയാണ് വിൽപന. പ്രത്യേക സംഘമായാണ് ഇവർ ലഹരിവിൽപന നടത്തുന്നത്.
ഹൻഷ് ചന്ദർ ശങ്കറിന്റെ അനുജനെ ഏതാനും ദിവസം മുമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തമ്പാക്കും പാൻപരാഗുമായി പിടികൂടിയിരുന്നു.
അന്ന് 5000 രൂപ പിഴ ഈടാക്കിയാണ് ഇയാളെ വിട്ടയച്ചത്. ലഹരി ഇടപാടുകാരിൽ ചിലർ കുടുംബ സമേതമാണ് തലശ്ശേരിയിൽ താമസിക്കുന്നത്.
പുതിയ ബസ് സ്റ്റാൻഡിലെ ചില വ്യാപാര സ്ഥാപനങ്ങളുടെ മറവിലാണ് ലഹരി വസ്തുക്കൾ കൈമാറുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം പിടിയിലായ ഹൻഷ് ചന്ദർ ശങ്കറിന് 5000 രൂപയും കണ്ണയ്യക്ക് 3000 രൂപയും പിഴചുമത്തി.
PERAVOOR
അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
KOLAYAD
വായന്നൂർ നെയ്യമൃത് മഠം കുടുംബ സംഗമം

കോളയാട്: വായന്നൂർ നെയ്യമൃത് മഠം കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ വൈരിഘാതക ക്ഷേത്ര ഹാളിൽ കുടുംബ സംഗമം നടത്തി. ഭക്തസംഘം സെക്രട്ടറി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മഠം കാരണവർ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷനായി. ഭക്തസംഘം പ്രവർത്തകസമിതി അംഗം സംഗീത് മഠത്തിൽ, ഗോവിന്ദൻ, കരുണാകരക്കുറുപ്പ്, സി. കുഞ്ഞിക്കണ്ണൻ,സത്യ പ്രകാശ്,സജി തച്ചറത്ത് എന്നിവർ സംസാരിച്ചു. 12ന് നെയ്യമൃത് വ്രതം ആരംഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്