വാഹനങ്ങളിലെ അനധികൃത ബോര്‍ഡുകളും സ്റ്റിക്കറുകളും ഉടന്‍ നീക്കണമെന്നു മോട്ടോര്‍വാഹന വകുപ്പ്

Share our post

വാഹനങ്ങളിലെ അനധികൃത ബോര്‍ഡുകളും സ്റ്റിക്കറുകളും ഉടന്‍ നീക്കണമെന്നു മോട്ടോര്‍വാഹന വകുപ്പ്.ഇല്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകും.

ഇത്തരം ബോര്‍ഡുകളും സ്റ്റിക്കറുകളും എ.ഐ. ക്യാമറയില്‍ പതിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദ്യഘട്ടം നിയമലംഘകര്‍ക്കു നോട്ടീസ് നല്‍കും. നീക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കാനാണു നിര്‍ദേശം.

വിവിധ സംഘടനകളും സ്ഥാപനങ്ങളും വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള ബോര്‍ഡുകള്‍ വെക്കാറുണ്ട്. ചില സംഘടനാ ഭാരവാഹികളും ബോര്‍ഡുവെച്ച വാഹനങ്ങളിലാണു സഞ്ചരിക്കുന്നത്. സര്‍ക്കാര്‍സംവിധാനങ്ങളുടെതുള്‍പ്പെടെ അനുവദനീയമായ ബോര്‍ഡുകള്‍ നീക്കം ചെയ്യേണ്ടതില്ല.

സ്റ്റിക്കറുകള്‍ പതിക്കുന്നതിലും കര്‍ശന പരിശോധനയുണ്ടാകും. സ്റ്റിക്കറുകള്‍ വ്യാപകമായി ദുരുപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!