പൂന്തോട്ടങ്ങളൊരുക്കി മാലിന്യങ്ങളകറ്റൂ; അവാർഡ് നേടൂ

കണ്ണൂർ : നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള മാലിന്യക്കൂമ്പാരങ്ങൾ പൂർണമായും ഒഴിവാക്കി മികച്ച പൂന്തോട്ടങ്ങളോ വിനോദ കേന്ദ്രങ്ങളോ ഒരുക്കുന്നവർക്ക് ജില്ലാ പഞ്ചായത്ത് കാഷ് അവാർഡ് നൽകും.
ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മത്സരം.
വ്യക്തികൾ, സംഘടനകൾ, ക്ലബ്ബുകൾ, രാഷ്ട്രീയപ്പാർട്ടികൾ, സാമൂഹിക സംഘടനകൾ എന്നിവയ്ക്ക് മത്സരത്തിൽ പങ്കെടുക്കാം.
പഴയ മാലിന്യക്കൂമ്പാരത്തിന്റെ വീഡിയോയും പുതുതായി നിർമിച്ച പുന്തോട്ടത്തിന്റെ വീഡിയോയും വാർഡംഗത്തിന്റെ സാക്ഷ്യപത്രവും സഹിതം 15-നകം 9744383345, 9400400955 എന്നീ വാട്സാപ്പ് നമ്പറുകളിൽ അയക്കണം. hkmkannur@gmail.comൽ ഇ-മെയിലായും അയക്കാം.