Kerala
ആയുഷ് മിഷനില്‍ 520 മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍

നാഷണല്‍ ആയുഷ് മിഷന് (NAM)-കേരള, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലെ 520 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് തിരഞ്ഞെടുപ്പ്.
കരാര്‍ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളിലെ ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്ററുകളിലായിരിക്കും നിയമനം. ജില്ലാ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരാള്‍ക്ക് പരമാവധി രണ്ടുജില്ലകളില്‍ അപേക്ഷിക്കാം.
ജില്ലതിരിച്ചുള്ള ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം-44, കൊല്ലം-37, പത്തനംതിട്ട-39, ആലപ്പുഴ-36, കോട്ടയം-36, ഇടുക്കി-32, എറണാകുളം-35, തൃശ്ശൂര്‍-38, പാലക്കാട്-37, മലപ്പുറം-37, കോഴിക്കോട്-37, വയനാട്-35, കണ്ണൂര്‍-44, കാസര്‍കോട്-33.
ശമ്പളം: 10,000 രൂപ.
യോഗ്യത: ജനറല്‍ നഴ്സിങ് & മിഡ് വൈഫറി (ഏചങ) അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യത.
പ്രായം: 2023 ഏപ്രില്‍ 28-ന് 40 വയസ്സ് കവിയരുത്.
അപേക്ഷ: സി.എം.ഡി. വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ് 300 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471-2320101. വെബ്സൈറ്റ്: www.kcmd.in
Kerala
പാമ്പുകടിച്ചും കടന്നൽക്കുത്തേറ്റും മരിച്ചാൽ നാല് ലക്ഷം; വന്യജീവി ആക്രമണത്തിൽ വീടുതകർന്നാലും നഷ്ടപരിഹാരം

തിരുവനന്തപുരം: മഴയെ ആശ്രയിച്ചുള്ള കാര്‍ഷികവിളകളോ തോട്ടവിളകളോ വന്യജീവിആക്രമണത്തില്‍ നശിച്ചാല്‍ ഹെക്ടറിന് 8500 രൂപ നിരക്കില്‍ പരമാവധി ഒരുലക്ഷം രൂപവരെ നല്‍കും. ദുരന്തപ്രതികരണനിധിയില്‍നിന്നും വനം വകുപ്പില്‍നിന്നുമാണ് ഈ തുക അനുവദിക്കുക. കൃഷിവകുപ്പാകും നഷ്ടം കണക്കാക്കുക. ജലസേചനത്തെ ആശ്രയിച്ചുള്ള കൃഷിക്കും പരമാവധി ഒരുലക്ഷംരൂപ അനുവദിക്കും.പാലുത്പാദനമുള്ള എരുമ, പശു എന്നിവ നഷ്ടമായാല്‍ മൃഗസംരക്ഷണവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 37,500 മുതല്‍ 1,12,500 രൂപവരെയാണ് ഒരു മൃഗത്തിന് അനുവദിക്കുക. ആട്, പന്നി എന്നിവ നഷ്ടമായാല്‍ ഇത് 4000 രൂപമുതല്‍ 1,20, 000 വരെയാകും സഹായം. കോഴി, താറാവ് എന്നിവയ്ക്ക് ഒന്നിന് നൂറുരൂപ. കുടിലുകള്‍ നഷ്ടമായാല്‍ 8000 രൂപയും കാലിത്തൊഴുത്ത് നഷ്ടമായാല്‍ 3000 മുതല്‍ ഒരുലക്ഷം വരെയുമാകും സഹായം.ക്ഷുദ്രജീവികളായി വിജ്ഞാപനംചെയ്ത വന്യജീവികളെ കൊന്ന് കുഴിച്ചുമൂടുന്നതിന് ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന് ഒരു സാമ്പത്തികവര്‍ഷം പരമാവധി ഒരുലക്ഷം രൂപ അനുവദിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഏര്‍പ്പെടുമ്പോള്‍ വന്യജീവികളുടെ ആക്രമണത്തിന് ഇരയായി ജീവന് നഷ്ടമാകുന്നവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.
വന്യജീവി ആക്രമണ നഷ്ടപരിഹാര മാനദണ്ഡം പുതുക്കി
തിരുവനന്തപുരം: പാമ്പ്, തേനീച്ച, കടന്നല് എന്നിവയുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം രണ്ടുലക്ഷത്തില്‍നിന്ന് നാലുലക്ഷമാക്കി. വനത്തിനുള്ളിലോ പുറത്തോ എന്നത് പരിഗണിക്കാതെയാണ് സഹായധനം നല്‍കുക. ദുരന്തപ്രതികരണ നിധിയില്‍നിന്ന് പണം അനുവദിക്കും.
അതേസമയം വന്യജീവി ആക്രമണംമൂലം ജീവന് നഷ്ടമാകുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. നേരത്തേ നല്‍കിയിരുന്ന 10 ലക്ഷം തുടരും. അതില്‍ നാലുലക്ഷം ദുരന്തപ്രതികരണനിധിയില്‍നിന്നും ആറുലക്ഷം വനംവകുപ്പില്‍നിന്നുമാകും അനുവദിക്കുക.
വന്യജീവി സംഘര്‍ഷംമൂലം മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ക്കായി 10,000 രൂപ എക്സ്ഗ്രേഷ്യ ദുരന്തപ്രതികരണനിധിയില്‍നിന്നനുവദിക്കും. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ, നഷ്ടപ്പെടുന്ന ഗൃഹോപകരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, കാര്‍ഷികവിളകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയും സഹായധന പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ദുരന്തസാധ്യതയുള്ളവരെ ഒഴിപ്പിക്കല്‍ എന്നിവയുടെ യഥാര്‍ഥ ചെലവ് ദുരന്തപ്രതികരണനിധിയില്‍നിന്ന് നല്‍കും.
വന്യജീവി ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്താലും നഷ്ടപരിഹാരം കിട്ടും. അതിന്റെ വിവരങ്ങള്‍ ഇങ്ങനെ; എരുമ, പശു – 37,500 മുതല്‍ 1,12,500 രൂപവരെ. ആട്, പന്നി – 4000 മുതല്‍ 1,20,000 രൂപവരെ. കോഴി, താറാവ് – ഒന്നിന് 100 രൂപ. കാലിത്തൊഴുത്ത് നഷ്ടമായാല്‍ – 3000 മുതല്‍ 1,00,000 രൂപവരെ.
മറ്റുനഷ്ടപരിഹാരം ഇങ്ങനെ
- 40 ശതമാനംമുതല്‍ 60 ശതമാനം വരെയുള്ള അംഗവൈകല്യം (ഒരു കൈ, കാല്, കണ്ണ്, കണ്ണുകള്‍ നഷ്ടപ്പെടുന്നതിന്) – രണ്ടുലക്ഷം (74,000 ദുരന്തപ്രതികരണ നിധി. 1,26,000 വനംവകുപ്പ്). അംഗവൈകല്യത്തിന്റെ വ്യാപ്തി നിര്‍ണയിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്. ആക്രമണം വനത്തിനുള്ളിലാണോ പുറത്താണോ എന്നത് കണക്കിലെടുക്കാതെ സഹായധനം.
- 60 ശതമാനത്തിലധികം അംഗവൈകല്യം-2,50,000 (ദുരന്തപ്രതികരണനിധിയില്‍നിന്ന്)
- ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം വേണ്ടിവരുന്ന പരിക്ക് : പരമാവധി ഒരുലക്ഷം (16000 ദുരന്തപ്രതികരണ നിധി/ വനംവകുപ്പ് 84,000)
- ഒരാഴ്ചയില്‍ കുറഞ്ഞ ആശുപത്രിവാസം വേണ്ടിവരുന്ന പരിക്ക്: 5400 മുതല്‍ ഒരുലക്ഷംവരെ (5400 ദുരന്തപ്രതികരണനിധി, വനംവകുപ്പ് 94600)
- പരിക്കേല്‍ക്കുന്നവര്‍ (പട്ടികവര്‍ഗക്കാര്‍ ഒഴികെ) ആയുഷ്മാന്‍ ഭാരത് പ്രകാരം സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണെങ്കില്‍ അവര്‍ക്ക് ഈ സഹായം ലഭിക്കില്ല. പട്ടികവര്‍ഗക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ചികിത്സച്ചെലവും നല്‍കും.
- വീട് തകര്‍ന്നാല്‍ നഷ്ടപരിഹാരം വേറെ നല്‍കും.
- വീടുതകര്‍ന്ന് വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടാല്‍ -2500 (ദുരന്തപ്രതികരണ നിധി). നഷ്ടപരിഹാരം ഒരു കുടുംബത്തിന്.
- വീടുകള്‍ തകര്‍ന്ന് വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ -2500 (ദുരന്തപ്രതികരണ നിധി) നഷ്ടപരിഹാരം ഒരു കുടുംബത്തിന്. ഉപജീവനമാര്‍ഗത്തെ സാരമായി ബാധിച്ചാല്‍ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള വേതനം. അല്ലെങ്കില്‍ സാധനങ്ങള്‍. (വീടിന് വെളിയിലിറങ്ങരുതെന്ന മുന്നറിയിപ്പുമൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സഹായം ദുരന്തപ്രതികരണനിധിയില്‍നിന്ന്)
Kerala
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala
പ്ലസ് വണ്‍ പ്രവേശനം: ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

കണ്ണൂർ: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാല് മണി മുതല്‍ സമര്‍പ്പിക്കാം. ഹയര്‍ സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റ് hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഹെല്പ് ഡെസ്ക് ഉണ്ട്. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസ് തുടങ്ങും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്