Connect with us

Kerala

കാത്തിരിപ്പിനു വിരാമം; പുനലൂർ തൂക്കുപാലം പത്തിന് തുറക്കും

Published

on

Share our post

കൊല്ലം : സ‍ഞ്ചാരികളുടെ കാത്തിരിപ്പിനു വിരാമം. ജില്ലയുടെ കിഴക്കൻ മേഖലയിലെ ആകർഷണീയമായ പുനലൂർ തൂക്കുപാലം 10ന് തുറക്കും. നവീകരണം പൂർത്തിയാക്കിയ പാലം പുരാവസ്‌തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശകർക്ക് തുറന്നു നൽകും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പുരാവസ്‌തു വകുപ്പിന്റെ സംരക്ഷിത സ്‌മാരകമായ പാലം നവീകരണം നവംബറിലാണ് ആരംഭിച്ചത്.

പാലത്തിലെ ലോഹഭാഗങ്ങളുടെ സംരക്ഷണം, പെയിന്റിങ്, കൽകമാനങ്ങളുടെ അറ്റകുറ്റപ്പണി, കൽക്കെട്ടുകളുടെ പുനർനിർമാണം, ദ്രവിച്ച കമ്പകത്തടികൾ മാറ്റിയിടൽ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. പുരാവസ്‌തുവകുപ്പ് 26.88 ലക്ഷം രൂപ ചെലവിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്.

ഉരുക്കു ഗർഡറുകളിലെ തുരുമ്പ് നീക്കി ചായംപൂശി. പാലത്തിന്റെ അടിയിലും പുറത്തുമുള്ള ഗർഡറുകളിലെ തുരുമ്പുനീക്കി. പാലത്തിൽ പാകിയിട്ടുള്ള കമ്പകമരപ്പലകകളിൽ കശുവണ്ടിക്കറപൂശി ബലപ്പെടുത്തി.

വടക്കുവശത്തെ തകർന്ന പാർശ്വഭിത്തിയും പുനർനിർമിച്ചു. കൽക്കമാനങ്ങളുടെ അടിത്തട്ടും ബലപ്പെടുത്തി. സംരക്ഷണ പ്രവൃത്തി ആരംഭിച്ചതുമുതൽ പാലത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ പുറത്തുനിന്ന് പാലം കണ്ടുമടങ്ങുകയായിരുന്നു.

നൂറ്റാണ്ട് പിന്നിട്ട ചരിത്രം
ഒരുനൂറ്റാണ്ട്‌ കടന്നുപോയിട്ടും ചരിത്രത്തെ ബന്ധിപ്പിച്ചു നിൽക്കുന്ന പുനലൂർ തൂക്കുപാലം ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്. കല്ലടയാറിനു കുറുകെ കൊല്ലത്തെയും ചെങ്കോട്ടയെയും തമ്മിൽ റോഡ് മാർഗം ബന്ധിപ്പിക്കുന്നതിന് നിർമിച്ച പാലം ബ്രിട്ടീഷ് അധിനിവേശകാലത്തെയും ബന്ധിപ്പിക്കുന്നു.

സ്കോട്ട്‌ലൻഡുകാരനായ ആൽബർട്ട് ഹെൻറിയാണ് രൂപകൽപ്പന ചെയ്‌തത്. കൊൽക്കത്തയിലെ ഹൗറ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തേതാണ്. 1872ൽ നിർമാണം തുടങ്ങി 1877ൽ പൂർത്തീകരിച്ചു. 400 അടി നീളമുണ്ട്‌.

നൂറടി ഇടവിട്ട് കരിങ്കൽ ആർച്ചുകളിൽ ഉറപ്പിച്ചിരിക്കുന്നു. പാലം തൂക്കിയിരിക്കുന്ന ഇരുമ്പുചങ്ങലകൾ കരയിൽ കുഴിച്ച നാലു കിണറുകളിലായി കൊരുത്തു ബന്ധിപ്പിച്ചിട്ടുണ്ട്. ചങ്ങലയിൽനിന്ന് ഇരുമ്പു ദണ്ഡുകൾ പ്ലാറ്റ്ഫോമിന്റെ ഇരുവശത്തും പാളങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോം മരപ്പലകയിലാണ് നിർമിച്ചിട്ടുള്ളത്. നിർമാണം പൂർത്തീകരിച്ച വർഷവും തിരുവിതാംകൂർ രാജവാഴ്ചയുടെ ചിഹ്നമായ ശംഖും ആർച്ചുകളിൽ ആലേഖനം ചെയ്‌തിരിക്കുന്നു.


Share our post

Kerala

വന്യജീവികളുണ്ടാക്കുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കൂട്ടും

Published

on

Share our post

വന്യജീവികൾ കാരണമുള്ള കൃഷിനാശത്തിൽ നഷ്ടപരിഹാരം കൂട്ടാൻ സർക്കാർ. വനംവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. തുക നിശ്ചയിക്കാൻ വിദഗ്‌ധസമിതി ഉടൻ രൂപവത്കരിക്കും. 2018- ലാണ് അവസാനമായി നഷ്ടപരിഹാരത്തുക പുതുക്കിയത്. 35 ശതമാനമെങ്കിലും വർധന വന്നേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌ത് അംഗീകാരം നേടിയതായും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

പല വിളകളുടെയും നഷ്ടപരിഹാരം വളരെ മോശമാണെന്ന് കർഷകസംഘടനകൾ പരാതിപ്പെട്ടിരുന്നു. കൃഷിയിടത്തിൽ നാശമുണ്ടാക്കിയ 5000 കാട്ടുപന്നികളെ ഇതിനകം കൊന്നു. നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാനും സംസ്ക്കരിക്കാനുമുള്ള തുകയും വർധിപ്പിക്കും. ലൈസൻസിക്ക് 1500, സംസ്ക്കാരത്തിന് 2000 എന്ന ക്രമത്തിലാക്കണമെന്നാണ് ശുപാർശ. നിലവിൽ ലൈസൻസിക്ക് 1000 രൂപയാണ് കൂലി. സംസ്കാരച്ചെലവില്ല.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Kerala

മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Published

on

Share our post

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.


Share our post
Continue Reading

Trending

error: Content is protected !!