സിനിമാസെറ്റുകളിലെ ലഹരി: അന്വേഷണം ശക്തമാക്കി എക്സൈസ്, ‘അമ്മ’യിൽ നിന്നടക്കം വിവരങ്ങൾ തേടും

കൊച്ചി: സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തിൽ എക്സൈസ് വിവരങ്ങൾ തേടുന്നു. താരസംഘടനയായ ‘അമ്മ’യിൽനിന്നടക്കം വിവരങ്ങൾതേടാനാണ് ശ്രമം.
ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാൻ വിവിധ സിനിമാസംഘടനകൾ തീരുമാനിച്ച സാഹചര്യത്തിലാണ് എക്സൈസും അന്വേഷണം ശക്തമാക്കുന്നത്.
സിനിമാമേഖലയിൽ ലഹരി ഉപയോഗം കൂടിയത് നിർമാതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ ഒറ്റപ്പെടുത്താനും സിനിമാരംഗത്തുനിന്ന് മാറ്റിനിർത്താനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമാതാക്കൾ തേടിയിരുന്നു