Kerala
എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പുതിയ ഐ.പി ബ്ലോക്ക് വരുന്നു

കൊച്ചി : ജനറൽ ആസ്പത്രിയിൽ പുതിയ ഐപി ബ്ലോക്ക് വരുന്നു. 700 കിടക്കകളുള്ള ഐപി ബ്ലോക്കാണ് നിർമിക്കാനൊരുങ്ങുന്നത്. ജില്ലയിലെ പൊതുജനാരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജനറൽ ആസ്പത്രിയിൽ പുതിയ ബ്ലോക്ക് നിർമിക്കുന്നത്.
ജില്ലയിലെ സാധാരണക്കാരടക്കമുള്ളവരുടെ ആശ്രയകേന്ദ്രമാണ് ജനറൽ ആസ്പത്രി. നിരവധിപേരാണ് ദിനംപ്രതി ഇവിടെ ചികിത്സ തേടുന്നത്. നിലവിൽ പരമാവധി 600 രോഗികളെമാത്രമേ കിടത്തിച്ചികിത്സ നൽകാൻ കഴിയുന്നുള്ളൂ.
ഈ സാഹചര്യത്തിലാണ് കൂടുതൽ രോഗികൾക്കുകൂടി മികച്ച ചികിത്സയും സേവനങ്ങളും ലഭ്യമാക്കാൻ ഇത്തരമൊരു ഉദ്യമം. ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങളും പുതിയ ബ്ലോക്കിൽ സജ്ജീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
സർക്കാരിന്റെയും ആസ്പത്രി വികസനസമിതിയും അനുവദിക്കുന്ന തുക, സാമൂഹ്യപ്രതിബദ്ധതാ ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് പുതിയ ഐപി ബ്ലോക്ക് നിർമിക്കുക. ആശുപത്രിയുടെ പ്രവേശനകവാടത്തിനുസമീപമായിരിക്കും ഈ ബ്ലോക്ക്.
നൂറുകോടിക്കടുത്താണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്‌ച ചേരുന്ന ആശുപത്രി വികസനസമിതി യോഗത്തിൽ വിശദമായ പദ്ധതി അവതരണം നടത്തും. ശേഷം അംഗീകാരത്തിനായി ആരോഗ്യ ഡയറക്ടർ മുഖാന്തരം സർക്കാരിന് സമർപ്പിക്കും.
സർക്കാർ അംഗീകാരം ലഭിച്ച ഉടൻ നിർമാണം തുടങ്ങും.എൽ.ഡി.എഫ് സർക്കാർ ജനറൽ vയിൽ നടപ്പാക്കുന്ന സമാനതകളില്ലാത്തതും മാതൃകാപരവുമായ വികസനപദ്ധതികളുടെ തുടർച്ചകൂടിയാണ് പുതിയ ഐപി ബ്ലോക്ക്. ജനറൽ ആസ്പത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമാക്കി.
സംസ്ഥാനത്തെ ജനറൽ ആസ്പത്രികളിലെ ആദ്യ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കായിരുന്നു ഇത്. ഇന്ത്യയിൽ ആദ്യമായി ഹൃദയശസ്‌ത്രക്രിയ നടന്ന ജനറൽ ആസ്പത്രിയും ഇതാണ്.
25 കോടി രൂപ ചെലവിൽ ക്യാൻസർ ബ്ലോക്കിന്റെ നിർമാണവും പൂർത്തിയാക്കി. ഉദ്‌ഘാടനം ഉടൻ നടക്കും. ജൂണിൽ ന്യൂറോ സർജറി വിഭാഗവും ഈ വർഷംതന്നെ വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയാസൗകര്യങ്ങളും ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Kerala
ഇനി ജില്ലകൾക്കും സ്വന്തം മൃഗം, പുഷ്പം, വൃക്ഷം, പക്ഷി

കോഴിക്കോട്: ജില്ലകള്‍ക്കും മൃഗവും പുഷ്പവും വൃക്ഷവും പക്ഷിയുമെല്ലാമാവുന്നു. ദേശീയമൃഗം, സംസ്ഥാന മൃഗം എന്നരീതിയില്‍ ജില്ലകള്‍ക്കും ഇത് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്. രണ്ടുവര്‍ഷംമുന്‍പ് കാസര്‍കോട് ജില്ലാ പഞ്ചായത്താണ് ആദ്യമായി ഈ പദ്ധതി നടപ്പാക്കിയത്.പിന്നാലെ കേരളമടക്കം പലസംസ്ഥാനങ്ങളും സമാനമായ പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ്. തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഇത് നടപ്പാക്കുന്നതെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. വംശനാശഭീഷണി നേരിടുന്നതും (എന്‍ഡെഞ്ചേര്‍ഡ്) പ്രാദേശികത കൂടുതലുള്ളതും (എന്‍ഡെമിക്), സാംസ്‌കാരികമൂല്യം കൂടുതലുള്ളതുമായ ഇനങ്ങളെയാണ് ജില്ലാടിസ്ഥാനത്തില്‍ നിര്‍ണയിക്കുക. കേരളത്തില്‍ ജില്ലാ പഞ്ചായത്തുകളാണ് മുന്‍കൈയെടുക്കുക. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുള്‍പ്പെടെയുള്ള ശാസ്ത്രസ്ഥാപനങ്ങളും വിദഗ്ധരുടെ പാനലും ചേര്‍ന്നാണ് ജീവജാലങ്ങളെ നിര്‍ണയിക്കുന്നത്.
പ്രകൃതിസംരക്ഷണത്തിനുള്ള അന്താരാഷ്ട്രസംഘടനയായ ഐയുസിഎന്‍ വംശനാശഭീഷണിയിലുള്ളവയുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ഉള്‍പ്പെടുന്നവയ്ക്ക് മുന്‍ഗണന നല്‍കും. എല്ലാ ജില്ലകള്‍ക്കും നാല് ഇനങ്ങളിലും പ്രഖ്യാപനം സാധ്യമാകണമെന്നില്ലെന്ന് ഡോ. വി. ബാലകൃഷ്ണന്‍ പറഞ്ഞു.ജൈവവൈവിധ്യ സംരക്ഷണത്തിന് കാസര്‍കോട് ജില്ല മുന്നോട്ടുവെച്ച മാതൃക മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് പക്ഷിജന്തുജീവജാലങ്ങളുടെ സംരക്ഷണത്തിന് ഏറെ ഗുണകരമാകുമെന്ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ജാഫര്‍ പാലോട് പറഞ്ഞു.കാസർകോട് ജില്ല- വൃക്ഷം: കാഞ്ഞിരം, പക്ഷി: വെള്ളവയറൻ കടൽപ്പരുന്ത്, മൃഗം: പാലപ്പൂവൻ ആമ, പുഷ്പം: പെരിയ പോളത്താളി.
Kerala
മൊബൈലിന് അടിമയായോ? പോലീസിന്റെ ഡി- ഡാഡിലൂടെ തിരിച്ചിറങ്ങാം

തിരുവനന്തപുരം: ‘ഫോണില്ലാത്ത നിമിഷം ചിന്തിക്കാനേ കഴിയില്ലായിരുന്നു. പഠിക്കാനോ മറ്റു കാര്യങ്ങൾക്കോ ഒരു താത്‌പര്യവും അന്ന് തോന്നിയിരുന്നില്ല. വൈകി ഉറങ്ങി വൈകി ഉണർന്ന് ചിട്ടയില്ലാത്ത ജീവിതം, മൊബൈൽഫോണിൽ മാത്രമായിരുന്നു ശ്രദ്ധ. വീട്ടുകാരോടുള്ള ബന്ധംപോലും ഉപേക്ഷിച്ചതുപോലെയായിരുന്നു പെരുമാറ്റം’. മൊബൈൽഫോണിന്റെ അമിതമായ ഉപയോഗത്തിൽനിന്നു രക്ഷപ്പെട്ട കൊല്ലം സ്വദേശി ഒൻപതാംക്ലാസുകാരി ലക്ഷ്മിയുടെ(പേര് സാങ്കല്പികം) വാക്കുകളാണിത്.അധ്യാപികയുടെ ഇടപെടലിനെത്തുടർന്നാണ് ലക്ഷ്മി കേരള പോലീസിന്റെ ഡി-ഡാഡ്(ഡിജിറ്റൽ ഡി അഡിക്ഷൻ) കൗൺസലിങ്ങിനു വിധേയമായത്. കോവിഡ് കാലത്ത് അമ്മ വാങ്ങിനൽകിയ മൊബൈൽഫോണിനു ലക്ഷ്മി അടിമയാവുകയായിരുന്നു. ഓൺലൈൻ ക്ലാസിനുശേഷം പതിയെ അതിൽ വീഡിയോകൾ ഇട്ടുതുടങ്ങി. പിന്നീട് റീലുകളുടെ എണ്ണം കൂടിവന്നു. വൈകാതെ പഠനം അകന്നു. ഫോൺ എടുത്തുമാറ്റിയാൽ ആത്മഹത്യാപ്രവണതയും കാണിച്ചുതുടങ്ങി.
ഇത്തരത്തിൽ നിരവധി കേസുകളാണ് ഡി-ഡാഡിൽ റിപ്പോർട്ട് ചെയ്തതെന്ന് ഡി-ഡാഡ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ സുവിദ്യാ ബിനോജ് പറയുന്നു. കൊല്ലത്തുമാത്രം 370 കേസുകളാണ് സൈക്കോളജിസ്റ്റുകളുടെ മുന്നിലെത്തിയത്. സംസ്ഥാനത്താകെ 1739 പേരാണ് സഹായംതേടിയത്. കൗൺസലിങ്ങിനെത്തുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും റീലുകൾക്കും ആൺകുട്ടികൾ ഗെയിമുകൾക്കും അടിമകളാണ്. 2023ൽ ആരംഭിച്ച ഡി-ഡാഡ് പദ്ധതി ആറു ജില്ലകളിലായാണ് പ്രവർത്തിക്കുന്നത്. 775 കുട്ടികളെ പൂർണമായും ഫോൺ ദുരുപയോഗത്തിൽ ഡി-ഡാഡിലൂടെ രക്ഷിക്കാനായതായി മനഃശാസ്ത്രവിദഗ്ധർ പറയുന്നു. ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റ് വഴിയാണ് കുട്ടികളിലെ ഡിജിറ്റൽ അടിമത്തത്തിന്റെ തോത് കണ്ടെത്തുക. തുടർന്ന് ഇതിൽനിന്നു മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ നൽകും. സാമൂഹികമാധ്യമങ്ങളിലെ ഉപയോഗത്തിനു സമയപരിധി നിയന്ത്രിക്കാനുള്ള വിദഗ്ധ നിർദേശങ്ങളും രക്ഷിതാക്കൾക്കായി പ്രത്യേകം സെഷനുകളും വിദഗ്‌ധർ നൽകും.
Kerala
ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ; ഇന്ന് ഏപ്രിൽ 7, ലോകാരോഗ്യ ദിനം

ഇന്ന് ഏപ്രിൽ 7. ലോക ആരോഗ്യ ദിനം. ആഗോള തലത്തിൽ തന്നെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങളിൽ അവബോധം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഈ ദിവസം ആരോഗ്യ ദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത്. മൊത്തത്തിലുള്ള ക്ഷേമത്തിന് നല്ല ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി ഇത് പ്രവർത്തിക്കുന്നു. ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ പ്രമേയം എന്നത്. 1948-ൽ ഒന്നാം ആരോഗ്യ അസംബ്ലിയാണ് ലോകാരോഗ്യ ദിനത്തിന് തുടക്കമിട്ടത്. 1950 മുതൽ ഇത് ആഘോഷിക്കപ്പെടുന്നു. ആഗോള ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുകയും അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോകാരോഗ്യ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്