Connect with us

Kerala

സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍..; ഇപ്പോള്‍ അപേക്ഷിക്കാം

Published

on

Share our post

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് കേരള സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 156 ഒഴിവാണുള്ളത്. ഇതില്‍ 137 ഒഴിവ് ജൂനിയര്‍ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്.

സെക്രട്ടറി-5, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-5, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-2, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-5, ടൈപ്പിസ്റ്റ്-2 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ജൂണ്‍ 23 (വൈകീട്ട് 5 മണി) വരെ അപേക്ഷ സ്വീകരിക്കും.

നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group

പ്രായം: 1/1/2023ല്‍ 18-40 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് അനുവദിക്കും. കൂടാതെ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിര്‍ന്ന അംഗം മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനംചെയ്യപ്പെട്ടവരുടെ കുട്ടികള്‍ക്കോ ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവും മറ്റ് പിന്നാക്കവിഭാഗത്തിനും വിമുക്തഭടന്‍മാര്‍ക്കും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും (EWS) മൂന്നുവര്‍ഷത്തെ ഇളവും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ ഇളവും വിധവകള്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവും ലഭിക്കുന്നതാണ്.

പരീക്ഷ: സഹകരണപരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷ 80 മാര്‍ക്കിനാണ്. ഒരു സംഘം/ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാര്‍ക്കിനായിരിക്കും. അഭിമുഖത്തിന് ഹാജരായാല്‍ മിനിമം 3 മാര്‍ക്ക് ലഭിക്കും. ബാക്കി 12 മാര്‍ക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനാണ്.

ഫീസ്: ഒന്നില്‍ കൂടുതല്‍ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാം. പൊതുവിഭാഗക്കാര്‍ക്കും വയസ്സിളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും (സഹകരണ ചട്ടം 183 (1)) പ്രകാരം ഒരു സംഘം/ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാഫീസായി അടയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടര്‍ന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി അടയ്ക്കണം. ഒന്നില്‍ കൂടുതല്‍ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചലാന്‍/ ഡിമാന്‍ഡ് ഡ്രാഫ്റ്റും മാത്രമേ സമര്‍പ്പിക്കേണ്ടതുള്ളൂ.

അപേക്ഷാഫീസ് ഫെഡറല്‍ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ചലാന്‍വഴി നേരിട്ട് അടയ്ക്കാവുന്നതാണ്. ചലാന്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ അപേക്ഷാഫോമിനൊപ്പം ലഭ്യമാണ്.

അല്ലെങ്കില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍നിന്ന് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെപേരില്‍ തിരുവനന്തപുരത്ത് ക്രോസ്‌ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാഫീസായി സ്വീകരിക്കുകയുള്ളൂ.

അക്കൗണ്ടില്‍ പണമടച്ചതിന്റെ ചലാന്‍ രസീത്/ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കംചെയ്തിരിക്കേണ്ടതും ആ വിവരം അപേക്ഷയില്‍ പ്രത്യേകം കാണിച്ചിരിക്കേണ്ടതുമാണ് വിജ്ഞാപനത്തീയതിക്കുശേഷം എടുക്കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാത്രമേ അതത് പരീക്ഷയ്ക്കായി ഫീസിനത്തില്‍ പരിഗണിക്കുകയുള്ളൂ.

അപേക്ഷ: വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ www.keralacseb.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയില്‍തന്നെ 23.05.2023-ന് വൈകുന്നേരം 5 മണിക്കുമുന്‍പായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ ലഭിക്കേണ്ടതാണ്.

അപേക്ഷാഫോമും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാതൃകയില്‍തന്നെ സമര്‍പ്പിക്കണം. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പും കൂടാതെതന്നെ അപേക്ഷ നിരസിക്കും.

നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ നല്‍കുന്നതല്ല.ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകള്‍ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695001.


Share our post

Kerala

ഇനി പഴയത് പോലെ സ്വര്‍ണം പണയം വെക്കാന്‍ കഴിയില്ല;കടുത്ത തീരുമാനമെടുത്ത് റിസര്‍വ് ബാങ്ക്`

Published

on

Share our post

കൊച്ചി: സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും വാങ്ങിസൂക്ഷിക്കുന്നത്. വാങ്ങിയ സമയത്ത്ഉള്ളതിനേക്കാള്‍ വില പിന്നീട് എപ്പോള്‍ വില്‍പ്പന നടത്തിയാലും ലഭിക്കും എന്നതാണ് സ്വര്‍ണത്തെ പ്രിയങ്കരവും സുരക്ഷിതവുമാക്കുന്നത്. വില്‍പ്പന നടത്താനല്ലെങ്കിലും പെട്ടെന്ന് സാമ്പത്തികമായി ഒരു ആവശ്യം വന്നാല്‍ പണയം വച്ച് പണം എടുക്കാം എന്നതാണ് സ്വര്‍ണം കൊണ്ടുള്ള മറ്റൊരു നേട്ടം. എന്നാല്‍ ഇനി അധികകാലം പെട്ടെന്ന് ആര്‍ക്കും സ്വര്‍ണം പണയം വച്ച് പണമെടുക്കുന് നരീതി എളുപ്പമാകില്ല.

സ്വര്‍ണപണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു.വായ്പ നല്‍കുന്നതി ന്മുന്‍പ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യസ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.സ്വര്‍ണ പണയ രംഗത്തെ അസാധാരണമായ വളര്‍ച് ചനിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്വ്യക്തതവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ പുറത്തിറക്കിയേക്കും.സ്വര്‍ണപണയവിപണിയില്‍വന്‍ വളര്‍ച് ചഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ വിതരണത്തിന് റിസര്‍വ് ബാങ്ക് കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണപണയത്തിന്താത്പര്യം വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വര്‍ണ വായ്പകളില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി.നൂലാമാലകളില്ലാതെഅതിവേഗം പണം ലഭിക്കുന്നതാണ് സ്വര്‍ണവായ്പകള്‍ക്ക് പ്രിയം കൂട്ടുന്നത്.


Share our post
Continue Reading

Kerala

സൂര്യാഘാതമേറ്റ് 92കാരൻ മരിച്ചു

Published

on

Share our post

ചെറുവത്തൂർ: കാസർകോട് കയ്യൂരിൽ സൂര്യാതപമേറ്റ്‌ കുഴഞ്ഞുവീണ്‌ വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ്‌ (92) മരിച്ചത്‌.വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച പകൽ 2.30ഓടെയാണ് വീട്ടുപറമ്പിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാതപമേറ്റ പൊള്ളലുമുണ്ട്.ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫിസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി.

ചൂട് വർധിക്കുന്നു

സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.


Share our post
Continue Reading

Kerala

പത്ത് വയസുള്ള മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പോട്ടിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ വിൽപന; 39കാരൻ പിടിയിൽ

Published

on

Share our post

തിരുവല്ല: 10 വയസുള്ള മകനെ മറയാക്കി സ്കൂൾ വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചുനൽകിയയാൾ പിടിയിൽ. തിരുവല്ല ദീപ ജങ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിൽ ആയിരുന്ന മുഹമ്മദ് ഷമീറിനെ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയിൽ വീട്ടിൽ നിന്നു പിടികൂടിയത്.ഇയാളിൽ നിന്നു 3.78 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 10 വയസുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടി കുട്ടിയുടെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതി എന്ന് ഡിവൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു.

തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളജ്, മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നത് മുഹമ്മദ് ഷമീർ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. വിദ്യാർഥികൾ അടക്കം ഉള്ളവരെ ഏജന്മാരാക്കി ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ കൂടുതൽ എം.ഡി.എം.എ ഇയാളുടെ കൈവശമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവൂ. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!