‘ഓള്‍ ഇന്ത്യ റേഡിയോ’ ഇനിയില്ല; രാജ്യത്തിന്‍റെ റേഡിയോ ശൃംഖല അറിയപ്പെടുക ആകാശവാണി എന്നപേരിൽ മാത്രം

Share our post

ന്യൂഡൽഹി: റേഡിയോ ബുള്ളറ്റിന്‍ തുടങ്ങുമ്പോള്‍ത്തന്നെ കേൾക്കുന്ന ‘ദിസ് ഈസ് ഓള്‍ ഇന്ത്യാ റേഡിയോ’ എന്ന വാചകം ഇന്ത്യക്കാരായ എല്ലാവർക്കും സുപരിചിതമായിരിക്കും. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ റേഡിയോ നെറ്റ്‌വര്‍ക്കുകളിലൊന്നിനെ കുറിച്ചിരുന്ന ഓള്‍ ഇന്ത്യ റേഡിയോ എന്ന പേര് ഇനിയില്ല. ഇനിമുതല്‍ ആകാശവാണി എന്ന പേരില്‍ മാത്രമായിരിക്കും പ്രസാർ ഭാരതിക്കു കീഴിലുള്ള റേഡിയോ ശൃംഖല അറിയപ്പെടുക.

ബുധനാഴ്ച ഇതുസംബന്ധിച്ച് ആകാശവാണി ഡയറക്ടര്‍ ജനറലിന്‍റെ ഔദ്യോഗിക അറിയിപ്പുണ്ടായി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് പ്രസാര്‍ ഭാരതിയുടെ റേഡിയോ വിഭാഗത്തെ ഇനി ആകാശവാണി എന്നുമാത്രം വിളിക്കുന്ന രീതി അവലംബിക്കാന്‍ നിര്‍ദേശിച്ചത്.
ബ്രിട്ടീഷ് കാലം മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ ഇനിയുള്ള എല്ലാ ബ്രോഡ്കാസ്റ്റുകളും പരിപാടികളും ആകാശവാണി എന്ന ബ്രാന്‍ഡിലായിരിക്കും അവതരിപ്പിക്കുക.കൊളോണിയല്‍ അവശേഷിപ്പായിട്ടാണ് ഓള്‍ ഇന്ത്യ റേഡിയോ എന്ന ഇംഗ്ലീഷ് പദത്തെ കാണുന്നത്. ഇതില്‍നിന്ന് മുക്തി നേടി ആകാശവാണി എന്ന പേര് മാത്രമായിരിക്കണമെന്ന ആവശ്യത്തിന് നിരവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1997 മുതല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.
1956-ല്‍ രവീന്ദ്രനാഥ ടഗോറാണ് ‘ആകാശവാണി’ എന്ന പേര് നൽകിയത്. ‘ആകാശത്തുനിന്നുള്ള ശബ്ദം’ എന്ന അര്‍ഥത്തിലാണ് അദ്ദേഹം ആകാശവാണി എന്ന് പേരിട്ടത്. അന്നുമുതല്‍ തന്നെ ആകാശവാണിയെന്നും ഓള്‍ ഇന്ത്യ റേഡിയോ എന്നും ഇന്ത്യൻ റെഡിയോ ശൃംഖലയെ വിളിച്ചുപോരുന്നുണ്ട്.
ബുധനാഴ്ച രാവിലെ 8.15-നുള്ള വാര്‍ത്താ ബുള്ളറ്റിനിലാണ് ഓള്‍ ഇന്ത്യ റേഡിയോ എന്ന പേര് അവസാനമായി പ്രക്ഷേപണം ചെയ്തത്. വൈകീട്ട് 4.05-ന് പ്രക്ഷേപണം ചെയ്ത ബുള്ളറ്റിനില്‍ ആകാശവാണി എന്നു മാത്രമായിരുന്നു പരാമർശം.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!