ലഹരി മരുന്ന് നൽകി റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കി കിടത്തി, ഇരുപത്തിയൊൻപതുകാരി കവർന്നത് രണ്ടരക്കോടി രൂപയും ആഭരണങ്ങളും

Share our post

കോയമ്പത്തൂർ: റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി പണവും സ്വർണവും കവർന്ന യുവതിയുടെ കൂട്ടാളികൾ പിടിയിൽ. സിങ്കാനല്ലൂർ സ്വദേശിനി വർഷിണി (29)യാണ് കോയമ്പത്തൂർ പുലിയകുളം ഗ്രീൻഫീൽഡ് കോളനിയിൽ താമസിക്കുന്ന രാജേശ്വരിയുടെ (63) രണ്ടര കോടി രൂപയും നൂറ് പവൻ സ്വർണവും കവർന്നത്.

യുവതിയുടെ സഹായികളായ തിരുവള്ളൂർ സ്വദേശി അരുൺകുമാർ (37), ഇയാളുടെ സുഹൃത്തുക്കളായ സുരേന്ദ്രൻ, അരുൺ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മാർച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

രാജേശ്വരി വീട്ടിൽ തനിച്ചാണ് താമസം. സഹായിയായി കൂടെ നിന്ന വർഷിണി, ഭക്ഷണത്തിൽ ലഹരിമരുന്ന് ചേർന്ന് വയോധികയെ മയക്കി കിടത്തി. തുടർന്ന് പണവും ആഭരണങ്ങളും കവർന്ന ശേഷം സ്ഥലം വിടുകയായിരുന്നു. സുഹൃത്തായ അരുണിന്റെ സഹായത്തോടെയായിരുന്നു മോഷണം നടന്നത്.

33.2 ലക്ഷം രൂപയും ആറ് ജോഡി സ്വർണവളകളും സുഹൃത്തുക്കളെ ഏൽപ്പിച്ചതായി അരുൺ മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് മറ്റുള്ളവരെയും കേസിൽ പ്രതി ചേർത്തത്. യുവതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!