കണ്ണൂരിലെ ആസ്പത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പ തടവുകാരൻ പിടിയിൽ

കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പാ തടവുകാരൻ പിടിയിൽ. മട്ടാമ്പ്രം സ്വദേശി സുനീറിനെയാണ് ആയിക്കരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ഇന്ന് പുലർച്ചെ ജില്ലാ ആസ്പത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് തടവുകാരൻ രക്ഷപ്പെട്ടത്. തുടർന്ന് ആസ്പത്രിക്ക് സമീപത്തെ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.
മയക്കുമരുന്ന്, ക്വട്ടേഷൻ ഉൾപ്പെടെ 13 കേസുകളിൽ പ്രതിയാണ് സുനീർ.