Connect with us

Kerala

കെ-​സ്റ്റോ​റു​ക​ൾ ഈ ​മാ​സം 14ന് ​തു​റ​ക്കും

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം : പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് കെ-​സ്റ്റോ​റു​ക​ൾ ഈ ​മാ​സം 14ന് ​തു​റ​ക്കും. ഇ​ട​ത് സ​ർ​ക്കാ​റി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി തൃ​ശൂ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ക.

റേ​ഷ​ൻ​ക​ട​ക​ളെ​ന്ന സ​ങ്ക​ൽ​പ​ത്തെ പൊ​ളി​ച്ചെ​ഴു​തി​യാ​ണ് കേ​ര​ള സ്റ്റോ​ർ എ​ന്ന കെ-​സ്റ്റോ​റി​ന്‍റെ പി​റ​വി. അ​രി, ഗോ​ത​മ്പ്, മ​ണ്ണെ​ണ്ണ എ​ന്നി​വ​ക്കു പു​റ​മെ, മാ​വേ​ലി, മി​ൽ​മ ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ-​സേ​വ​ന​ങ്ങ​ളും മി​നി എ.​ടി.​എ​മ്മും ഉ​ൾ​പ്പെ​ടു​ന്ന സ്മാ​ർ​ട്ട് ഷോ​പ്പി​ങ്​ സെ​ന്‍റ​റു​ക​ളാ​യി റേ​ഷ​ൻ​ക​ട​ക​ൾ ഉ​യ​രും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 73 ക​ട​ക​ളാ​ണ് കെ-​സ്റ്റോ​റു​ക​ളാ​കു​ന്ന​ത്.മാ​വേ​ലി സ്റ്റോ​റു​ക​ള്‍ വ​ഴി നി​ല​വി​ല്‍ ന​ല്‍കി​വ​രു​ന്ന 13 ഇ​ന സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളും മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ശ​ബ​രി ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളും കെ-​സ്റ്റോ​റി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം. കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ബാ​ങ്കി​ലോ എ.​ടി.​എ​മ്മി​ലോ പോ​കാ​തെ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍നി​ന്ന് പ​ണം പി​ന്‍വ​ലി​ക്കാം.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്ക് ഇ​ത് വ​ലി​യ ഉ​പ​കാ​ര​മാ​കു​മെ​ന്നാ​ണ് സ​ര്‍ക്കാ​റി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. ബാ​ങ്കു​മാ​യി ബ​ന്ധി​പ്പി​ച്ച സ്മാ​ര്‍ട്ട് കാ​ര്‍ഡ് വ​ഴി സ്വ​ന്തം അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് എ.​ടി.​എം മാ​തൃ​ക​യി​ല്‍ പ​ണം പി​ന്‍വ​ലി​ക്കാ​നാ​കു​ക.

സ്മാ​ർ​ട്ട് റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വ​ഴി പ​ര​മാ​വ​ധി എ​ടു​ക്കാ​വു​ന്ന തു​ക 5000 രൂ​പ​യാ​ണ്. ഇ​ട​പാ​ട് പൂ​ര്‍ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞാ​ല്‍ റേ​ഷ​ന്‍ ക​ട​യി​ല്‍നി​ന്ന് നേ​രി​ട്ട് പ​ണം കൈ​പ്പ​റ്റാം.

ഈ ​പ​ണം അ​ത​ത് ബാ​ങ്കു​ക​ള്‍ റേ​ഷ​ന്‍ ക​ട ലൈ​സ​ന്‍സി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റും. മി​ല്‍മ ഉ​ൽ​പ​ന്ന​ങ്ങ​ളും അ​ഞ്ച് കി​ലോ വ​രു​ന്ന ചോ​ട്ടു ഗ്യാ​സ് സി​ലി​ണ്ട​റും വാ​ങ്ങാം. വെ​ള്ളം, വൈ​ദ്യു​തി തു​ട​ങ്ങി​യ ബി​ല്ലു​ക​ള്‍ അ​ട​യ്ക്കാ​നും വി​വി​ധ സ​ര്‍ക്കാ​ര്‍ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും കെ-​സ്റ്റോ​റി​ലു​ണ്ടാ​കും. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​റു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ബാ​ങ്കു​ക​ള്‍, അ​ക്ഷ​യ​കേ​ന്ദ്രം, മാ​വേ​ലി സ്റ്റോ​ര്‍ എ​ന്നി​വ​യി​ല്ലാ​ത്ത ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തു​ട​ക്ക​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.ഘ​ട്ടം​ഘ​ട്ട​മാ​യി സം​സ്ഥാ​ന​ത്തെ 14000ത്തോ​ളം റേ​ഷ​ന്‍ ക​ട​ക​ളും സ്മാ​ര്‍ട്ടാ​ക്കും.

300 ച​തു​ര​ശ്ര അ​ടി​യു​ള്ള റേ​ഷ​ന്‍ ക​ട​ക​ളെ​യാ​ണ് കെ-​സ്റ്റോ​റി​നാ​യി പ​രി​ഗ​ണി​ക്കു​ക.സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ മ​തി​യാ​യ സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള 837 റേ​ഷ​ന്‍ ക​ട​ക​ള്‍ കെ-​സ്റ്റോ​റി​ലേ​ക്ക് മാ​റാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


Share our post

Kerala

കാലുകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഇവ ശരീരം തരുന്ന ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്

Published

on

Share our post

വേദന, നീർവീക്കം മുതലായ കാലുകളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ആരോഗ്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളാകാം. ഇവ നേരത്തെ മനസിലാക്കിയാൽ രോഗം വഷളാകുന്നതിന് മുൻപ് ചികിത്സ തേടാൻ സാധിക്കും

കണങ്കാൽ വേദന

യൂറിക്കാസിഡ് കൂടുന്നത് മൂലമാകാം കണങ്കാലിൽ വേദന ഉണ്ടാകുന്നത്. പിന്നീട് സന്ധിവാതത്തിലേക്ക് ഇത് നയിച്ചേക്കാം.വിറ്റാമിൻ ഡിയുടെ കുറവും കണങ്കാൽ വേദനക്ക് കാരണമാണ്, വിറ്റാമിൻ ഡിയുടെ അപര്യാപ്തത അസ്ഥികളെ ദുർബലമാക്കും സന്ധിവേദനയ്ക്കുള്ള സാധ്യതയും സ‍ൃഷ്ട്ക്കും.

ഉപ്പൂറ്റി വേദന

ശരീരത്തിലെ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളുടെ അഭാവമാണ് ഉപ്പൂറ്റിയുടെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്നതിന് കാരണം. സ്ഥിരമായി ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.

പാദങ്ങളിലെ തണുപ്പ്

അയഡിൻ കുറവിന്റെയോ വിളർച്ചയുടെയോ ലക്ഷണങ്ങളാണ് ചൂട് സമയത്തും പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം. രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതു മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുളള ഓക്‌സിജൻ വിതരണം കുറയുവാനുള്ള കാരണം ആകുന്നു ഇതും പാദത്തിൽ തണുപ്പും മരവിപ്പും ഉണ്ടാകാൻ കാരണമാകുന്നു.

കാലുകളില്‍ ഇടയ്ക്കിടെ മസില്‍ കയറുന്നത്

വിറ്റാമിന്‍ ബി 12, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവ് കാലില്‍ മസില്‍ കയറാന്‍ കാരണമാകും. നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വിറ്റിമിനാണ് ബി 12.

ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍

ഇരുമ്പിന്റെ കുറവ്, ഒമേഗ-3 കുറവ്, വിറ്റാമിന്‍ ബി3, ബി7 എന്നിവയുടെ കുറവാണ് ആഴത്തിലുള്ളതോ, വേദനാജനകമോ, ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആയ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ സൂചിപ്പിക്കുന്നത്.


Share our post
Continue Reading

Kerala

പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം

Published

on

Share our post

ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്.വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.


Share our post
Continue Reading

Kerala

നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളൊരുങ്ങി; വ്രതനിഷ്ഠയില്‍

Published

on

Share our post

വ്രതനിഷ്ഠയില്‍ നാളെ ശിവരാത്രി ആഘോഷിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. അരുവിപ്പുറം മഠം ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശിവക്ഷേത്രം, ബാലരാമപുരം ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, വലിയശാല മഹാദേവക്ഷേത്രം, മേജര്‍ തളിയല്‍ ശ്രീമഹാദേവക്ഷേത്രം, മിത്രാനന്ദപുരം ത്രിമൂര്‍ത്തി ക്ഷേത്രം, വട്ടിയൂര്‍ക്കാവ് കുലശേഖരം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രം, കവടിയാര്‍ മഹാദേവക്ഷേത്രം, ചെങ്കല്‍ മഹാദേവക്ഷേത്രം, വെയിലൂര്‍ക്കോണം മഹാദേവര്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രം, പൂവാര്‍ ഊറ്ററ ചിദംബരനാഥ ക്ഷേത്രം, നെടുമങ്ങാട് തിരിച്ചിറ്റുര്‍ ശിവവിഷ്ണു ക്ഷേത്രം, പച്ചയില്‍ ശിവക്ഷേത്രം, വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രം, കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിവിധ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.

എല്ലാ ശിവ ക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകള്‍ നടക്കും. ഭക്തര്‍ ശിവരാത്രി വ്രതം നോറ്റ് ശിവക്ഷേത്ര ദര്‍ശനം നടത്തും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും ശിവരാത്രിയിലെ ആചാരങ്ങളാണ്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവരാത്രിക്ക് പിന്നിലുള്ളത്. പാലാഴി മഥനത്തില്‍ പൊന്തിവന്ന കാളകൂടം വിഷം ശിവന്‍ ഭക്ഷിച്ചെന്നും വിഷം ഉള്ളില്‍ കടക്കാതിരിക്കാന്‍ പാര്‍വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ചെന്നുമാണ് വിശ്വാസം. ശിവന്റെ രക്ഷയ്‌ക്കായി ദേവന്മാരും മറ്റ് ദേവതകളും ഉറക്കമിളച്ചിരുന്ന് പ്രാര്‍ഥിച്ചതിന്റെ അനുസ്മരണമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിദിനമായ നാളെ രാവിലെ 5.30ന് രുദ്രാക്ഷ അഭിഷേകം നടത്തും. നേപ്പാളില്‍ നിന്നും കൊണ്ടുവന്നതും ഭാരതത്തില്‍ നിന്ന് ശേഖരിച്ചതുമായ രുദ്രാക്ഷം കൊണ്ടാണ് അഭിഷേകം നടത്തുന്നത്. തളിയല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ രാവിലെ 6.05 മുതല്‍ അഖണ്ഡനാമജപം, ഉച്ചയ്‌ക്ക് 12.30ന് സമൂഹസദ്യ, രാത്രി 1ന് ആനപ്പുറത്തെഴുന്നള്ളിപ്പ്.


Share our post
Continue Reading

Trending

error: Content is protected !!