Connect with us

Kerala

ഒരു മുസ്ലീം അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിചുളിക്കാൻ വരട്ടെ, ഗുളികനെയും ദേവിയേയുമൊക്കെ ആരാധിക്കാനൊരു കാരണമുണ്ടെന്ന് മുഹമ്മദാലി

Published

on

Share our post

തൃശൂർ: ഇസ്ലാം വിശ്വാസി അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിച്ചുളിക്കുന്നവരോട് വഞ്ചിപ്പുര മുള്ളക്കര വീട്ടിൽ മുഹമ്മദാലി സാഹിബ് പറയും – ” നമ്മടെ ചോറായ ഈ കടല് പോലേണ് ദൈവവിശ്വാസം…പള്ളിയും അമ്പലവുമെല്ലാം ഒന്ന് തന്നേണ്…”കടലിനെ വിശ്വസിക്കുന്നതു പോലെയാണ് പള്ളിയിലും അമ്പലത്തിലുമുള്ള മുഹമ്മദാലിയുടെ വിശ്വാസം.

കയ്പമംഗലം പുത്തൻപള്ളിയിൽ വെളളിയാഴ്ച നിസ്‌കാരം മുടക്കില്ല. അതേ നിഷ്‌ഠയോടെ അയിരൂർ മുത്തപ്പനെയും വണങ്ങും. അയിരൂർ ചാപ്പക്കടവ് ശ്രീ ഗുളികൻ മുത്തപ്പൻ ഭഗവതി ക്ഷേത്രക്കമ്മിറ്റി വൈസ് പ്രസിഡന്റുമാണ് ഈ 74കാരൻ. മുപ്പതിലേറെ വർഷമായി ക്ഷേത്രകാര്യങ്ങളിൽ സജീവം.

മതപരിവർത്തനത്തിന്റെയും വ‌ർഗ്ഗീയതയുടെയും പേരിൽ വിവാദങ്ങളുയരുമ്പോൾ മതേതരത്വത്തിന്റെ പ്രകാശമാവുകയാണ് മുഹമ്മദാലി.”പ്രാരബ്ധങ്ങളിൽ പഠനം മുടങ്ങി പന്ത്രണ്ടാം വയസീ കടലിൽ പോകാൻ തുടങ്ങീതാണ്. കടലിൽ പോയോർക്കെല്ലാം ദുരിതങ്ങളായിരുന്നു. വഞ്ചി മറിഞ്ഞ് പലരെയും കാണാതായി. അപകടങ്ങളുണ്ടായി.

ദുരിതം കൂടീപ്പോ തീരത്തുള്ളവരെല്ലാം ചേർന്ന് താംബൂലപ്രശ്‌നം നടത്തി. ദേവിയുടെ സാന്നിദ്ധ്യം ഉണ്ടെന്നും യഥാവിധി പ്രതിഷ്ഠിക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് ഗുളികൻ മുത്തപ്പനെയും ദേവിയെയും ആരാധിക്കാൻ തുടങ്ങിയത്. വിശ്വാസികളേറെയുണ്ടായി.””-മുഹമ്മദാലി ഓർമ്മിക്കുന്നു.ഇവിടത്തെ വഞ്ചികൾക്ക് അയിരൂർ മുത്തപ്പൻ, തേവർ, വിഷ്ണു, പരശുരാമൻ, തമ്പുരാട്ടി, രാജേശ്വരി എന്നൊക്കെയാണ് പേര്.

ക്ഷേത്രമാകട്ടെ, എല്ലാ മതസ്ഥർക്കും വാതിൽ തുറന്നിട്ടിരിക്കുന്നു. മതേതരമനസുകൾ ഏപ്രിൽ 20 മുതൽ 28 വരെ പ്രതിഷ്ഠാ മഹോത്സവം വിപുലമായി കൊണ്ടാടുകയും ചെയ്‌തു.മഹാബലിപുരത്തെ ശില്പി നാരായണൻ കൊത്തിയ മുത്തപ്പൻ ഭഗവതി വിഗ്രഹം മുഹമ്മദാലിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. അദ്ദേഹം വിഗ്രഹങ്ങൾക്ക് മുമ്പിൽ പ്രാർത്ഥനാനിരതനായത് മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി.

കൊടിക്കൂറ ഉയർത്തിയപ്പോഴും മുന്നിൽ നിറുത്തി.”മൂന്ന് വർഷായി ക്ഷേത്രം പുതുക്കിപ്പണിത് പുനഃപ്രതിഷ്ഠ നടത്താനുള്ള ഒരുക്കത്തിലായിരുന്നു. അതിലെല്ലാം പങ്കാളിയായി. എല്ലാരും പ്രസിഡന്റാകാൻ നിർബന്ധിച്ചു. ഹിന്ദുമതാചാരം പൂർണമായും അറിയാത്തതിനാൽ വൈസ് പ്രസിഡന്റാകാമെന്ന് സമ്മതിച്ചു.”പ്രായമായതിനാൽ മുഹമ്മദാലി വല്ലപ്പോഴുമേ കടലിൽ പോകൂ.

ആർക്കെങ്കിലും കടലിൽ അപകടമുണ്ടായാൽ ഇരിക്കപ്പൊറുതിയില്ല. ഉടൻ വഞ്ചിയിൽ കേറും.ഭാര്യയും ഗൾഫിലുള്ള മകനും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. അദ്ദേഹത്തിന്റെ വിശ്വാസത്തിന് അവർക്കും എതിർപ്പില്ല.

മുള്ളു കൊള്ളാതെ രക്ഷിക്കാം പുനഃപ്രതിഷ്ഠാസമയത്ത് മുത്തപ്പൻ വെളിച്ചപ്പെട്ടു വന്നപ്പോൾ ചോദിച്ചു, എന്തെങ്കിലും വേണോ എന്ന്. ഒന്നും ഉരിയാടാതെ നിന്ന എന്നെ അനുഗ്രഹിച്ചത്, മുള്ളു കൊള്ളാതെ സംരക്ഷിക്കാം എന്നു പറഞ്ഞായിരുന്നു. ഏത് വിശ്വാസവും ഉറച്ചതാണെങ്കിൽ ഫലം കിട്ടും.


Share our post

Kerala

അടിച്ചു, സര്‍വകാല റെക്കോഡ്! 60,000 കടന്ന് സ്വര്‍ണ വില

Published

on

Share our post

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡ് കുറിച്ചു. ഗ്രാം വില 75 രൂപ വർധിച്ച് 7,525 രൂപയും പവൻ വില 600 രൂപ വർധിച്ച് 60,200 രൂപയുമായി. സംസ്ഥാനത്ത് ആദ്യമായാണ് സ്വർണ വില 60,000 രൂപ കടക്കുന്നത്.കഴിഞ്ഞ ഒക്ടോബർ 31ന് കുറിച്ച പവന് 59,640 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. വിവാഹ പർച്ചേസുകാരെ ആശങ്കയിലാഴ്ത്തി ഈ മാസം ഇതുവരെ 2,760 രൂപയുടെ വർധനയാണ് പവൻ വിലയിൽ ഉണ്ടായത്.കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഉയർന്നു. ഗ്രാമിന് 65 രൂപ ഉയർന്ന് 6,205 രൂപയുമായി.


Share our post
Continue Reading

Kerala

കാട്ടുപന്നികളെ നിയമം അനുശാസിക്കുന്ന പോലെ കൊല്ലണം: ഹൈക്കോടതി

Published

on

Share our post

കൊച്ചി: കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ നയമെന്താണെന്ന് അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു.കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് സമീപത്തുതാമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കാട്ടുപന്നി വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് അറിയിക്കാന്‍ വനംവകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്.വിള നശിപ്പിക്കുന്നവയെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ കാട്ടുപന്നിയെ കൊല്ലണമെന്നും യോഗ്യരായവരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.ജനവാസമേഖലയിലെത്തി വിളകളും മറ്റും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്.കാട്ടുപന്നിയെ നശിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാം. ഇതുപോലെയുള്ള അവസരങ്ങളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അധികാരം നല്‍കിയിരുന്നു. പക്ഷെ വെടിവയ്ക്കാനുള്ള ആളുകളുടെ യോഗ്യത എന്താന്ന് നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


Share our post
Continue Reading

Kerala

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

Published

on

Share our post

തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര.ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം.ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!