രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഉയര്‍ന്ന നിലയില്‍

Share our post

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. മാര്‍ച്ചിലെ 7.8 ശതമാനത്തില്‍നിന്ന് ഏപ്രിലില്‍ 8.11 ശതമാനമായാണ് ഉയര്‍ന്നത്. ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്കുപ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേകാലയളവില്‍ 8.51 ശതമാനത്തില്‍നിന്ന് 9.81ശതമാനവുമായി. ഗ്രാമങ്ങളിലാകട്ടെ 7.47 ശതമാനത്തില്‍നിന്ന് 7.43 ശതമാനമായി കുറയുകയും ചെയ്തു.

ഏപ്രിലില്‍ രാജ്യത്തെ തൊഴില്‍ ശക്തി 2.55 കോടി വര്‍ധിച്ച് 46.76 കോടിയായി. 2.21 കോടി തൊഴിലവസരങ്ങള്‍ ലഭ്യമായതിനാല്‍ ഇവരില്‍ 87ശതമാനം പേര്‍ക്കും തൊഴില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രിലിലെ തൊഴില്‍ നിരക്ക് 38.57 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. തൊഴില്‍തേടാനുള്ള ജനങ്ങളുടെ സന്നദ്ധതയില്‍ വര്‍ധനവുണ്ടായതായും സിഎംഐഇ മേധാവി മഹേഷ് വ്യാസ് അഭിപ്രായപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!