Connect with us

Local News

കുനിത്തല- വായന്നൂര്‍ റോഡ് അറ്റകുറ്റ പണി നടത്താനാവശ്യപ്പെട്ട് കുനിത്തല സ്വാശ്രയ സംഘം പഞ്ചായത്തിൽ നിവേദനം നല്‍കി

Published

on

Share our post

പേരാവൂർ : കുനിത്തല- വായന്നൂര്‍ റോഡ് മഴക്ക് മുമ്പേ താത്ക്കാലികമായി പാച്ച് വര്‍ക്ക് നടത്തണമെന്നാവശ്യപ്പെട്ട്
കുനിത്തല സ്വാശ്രയ സംഘം പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.

കുനിത്തല- വായന്നൂര്‍ റോഡില്‍ പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ ഓവുചാലുകൾ ഉണ്ടാക്കാനും പി.എം.ജി.എസ്.വൈ പദ്ധതിയില്‍ റോഡ് നവീകരിച്ച് യാത്രാക്ലേശം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കുനിത്തല അങ്കണവാടിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നും അങ്കണവാടി റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നും ആയുര്‍വേദ ആസ്പത്രിയിലേക്ക് ഓട്ടോറിക്ഷ പ്രവേശിക്കാനുള്ള റോഡ് സൗകര്യം ഒരുക്കണമെന്നും കുനിത്തല സ്വാശ്രയ സംഘം പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ നിവേദനത്തിൽ പറയുന്നു.

സംഘം പ്രസിഡന്റ് എം. കെ.അനില്‍ കുമാര്‍,വൈസ് പ്രസിഡന്റ് സി.മനോജ്,സതീശന്‍ തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.


Share our post

IRITTY

കൂരൻമുക്ക്-പെരിയത്തിൽ റോഡ് പ്രവൃത്തി അനിശ്ചിതത്വത്തിൽ

Published

on

Share our post

ഇ​രി​ട്ടി: ഏ​റെ കാ​ത്തി​രി​പ്പി​ന് ശേ​ഷം തു​ട​ങ്ങി​യ കൂ​ര​ൻ മു​ക്ക്-​പെ​രി​യ​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഒ​രാ​ഴ്ച മു​മ്പ് പ​ഴ​യ റോ​ഡ് കി​ള​ച്ച് കു​ര​ൻ​മു​ക്ക് ഭാ​ഗ​ത്ത് നി​ന്ന് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി എ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ ഇ​റ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ തി​രി​ച്ച​യ​ച്ച​തോ​ടെ​യാ​ണ് പ​ണി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. റോ​ഡ് നേ​ര​ത്തെ പ​റ​ഞ്ഞ പ്ര​കാ​ര​മ​ല്ല ന​വീ​ക​രി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടിക്കാ​ട്ടി​യാ​ണ് സാ​ധ​ന​ങ്ങ​ൾ തി​രി​ച്ച​യ​ച്ച​തെ​ന്ന് പ​റ​യു​ന്നു.റോ​ഡ് പ്ര​വൃ​ത്തി ടെ​ൻ​ഡ​റാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ​ണി നീ​ളു​ന്ന​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. മൂ​ന്നു കി​ലോ​മീറ്റ​റോ​ളം വ​രു​ന്ന റോ​ഡി​ന്റെ പെ​രി​യ​ത്തി​ൽ മു​ത​ൽ ഒ​ന്ന​ര കി​ലോ മീ​റ്റ​റോ​ളം ഭാ​ഗം സ​ണ്ണി​ജോ​സ​ഫ് എം.​എ​ൽ.​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 40 ല​ക്ഷ​വും അ​വ​ശേ​ഷി​ക്കു​ന്ന കൂ​ര​ൻ മു​ക്ക് വ​രെ​യു​ള്ള ഭാ​ഗം ന​ഗ​ര​സ​ഭ ഫ​ണ്ടി​ൽ നി​ന്നും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 41.5 ല​ക്ഷം രൂ​പ​യു​മാ​ണ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.ര​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നാ​ലും റോ​ഡി​ന്റെ ത​ക​ർ​ന്ന ഭാ​ഗ​ത്തെ ചൊ​ല്ലി വാ​ട്ട​ർ അ​തോ​റി​റ്റി​യു​മാ​യു​ള്ള ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും റോ​ഡ് ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളാ​ൻ കാ​ര​ണ​മാ​യി.

വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യേ​ഗ​സ്ഥ​രു​മാ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ നി​ര​ന്ത​രം ച​ർ​ച്ച ന​ട​ത്തു​ക​യും പൈ​പ്പി​ടാ​ൻ പൊ​ട്ടി​ച്ച റോ​ഡി​ന്റെ ഭാ​ഗ​ങ്ങ​ൾ ത​ങ്ങ​ൾ ന​വീ​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ ക​രാ​റു​കാ​ര​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​വൃ​ത്തി​യാ​രം​ഭി​ച്ചു.ന​ഗ​ര​സ​ഭ​യു​ടെ പ്ര​വൃ​ത്തി​യും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ്ര​വൃ​ത്തി​യും ഒ​രു​മി​ച്ച് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ശ​നി​യാ​ഴ്ച സാ​മ​ഗ്രി​ക​ൾ ത​ട​ഞ്ഞ​തോ​ടെ ഇ​നി​യെ​ന്ന് പ​ണി തു​ട​ങ്ങു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല നി​ൽ​ക്കു​ന്ന​ത്. റോ​ഡ് ഒ​രു ഭാ​ഗം കി​ള​ച്ചി​ട്ട​തും പൈ​പ്പി​ട​ലി​ന് കു​ഴി​യെ​ടു​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പൊ​ടി​പ​ട​ല​ങ്ങ​ളും കാ​ൽ ന​ട​യാ​ത്ര പോ​ലും ദു​സ്സ​ഹ​മാ​ക്കു​ക​യാ​ണ്. മാ​സ്കി​ട്ടാ​ണ് പ​ല​രും റോ​ഡ​രി​കി​ലെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.പെ​രി​യ​ത്തി​ൽ-​കൂ​ര​ൻ​മു​ക്ക് റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കെ.​പി.​സി.​സി അം​ഗം ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എം. മ​ജീ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി. രാ​മ​ച​ന്ദ്ര​ൻ, വി.​പി. റ​ഷീ​ദ്, മാ​മു​ഞ്ഞി, വി. ​ശ​ശി, കെ.​വി. അ​ബ്ദു​ല്ല, പി.​വി. കേ​ശ​വ​ൻ, എം.​കെ. ന​ജ്മു​ന്നി​സ, പി. ​ബ​ഷീ​ർ, എം.​പി. അ​ബ്ദു​റ​ഹ്മാ​ൻ, സ​മീ​ർ പു​ന്നാ​ട്, ന​സീ​ർ ഹാ​ജി, കെ.​പി. ഫി​ർ​ദൗ​സ്, എ.​കെ. മു​സ്ത​ഫ, മാ​രോ​ൻ മു​ഹ​മ്മ​ദ്, മ​ണി​രാ​ജ, കെ.​കെ. റാ​ഷി​ദ്, ഉ​ത്ത​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .

രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.


Share our post
Continue Reading

PERAVOOR

സംസ്ഥാനത്ത് ആദ്യം ; സമ്പൂർണ ഹരിതമായി പേരാവൂർ ബ്ലോക്കിലെ അയൽക്കൂട്ടങ്ങൾ

Published

on

Share our post

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ കുടുബശ്രീ അയൽകൂട്ടങ്ങളും ഹരിതമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിതമായി പ്രഖ്യാപിക്കുന്നത്.

മാലൂർ – 240, മുഴക്കുന്ന് – 215, കണിച്ചാർ – 144, കേളകം – 183, കോളയാട് – 199, പേരാവൂർ – 205, കൊട്ടിയൂർ – 199 എന്നിങ്ങനെ 1382 അയൽക്കൂട്ടങ്ങളാണ് ബ്ലോക്ക്‌ തലത്തിൽ ഹരിതമായി പ്രഖ്യാപനം നടത്തിയത്.

അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിൽ സുരക്ഷിത ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയും അജൈവ മാലിന്യങ്ങൾ തരം തിരിച്ചു യൂസർ ഫീ നൽകി ഹരിതകർമസേനക്ക് കൈമാറിയും ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ അളവ് കുറച്ചും മലിനജലം തുറസായി ഒഴുക്കാതെ സംസ്‌കരിച്ചും അയൽക്കൂട്ടം അംഗങ്ങളുടെ വീടുകളിലും മറ്റും നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പാലിച്ചുമാണ് “ഹരിത അയൽക്കൂട്ടങ്ങൾ” ആയി മാറിയത്.

നേരത്തെ പേരാവൂർ ബ്ലോക്കിൽ ഹരിതവിദ്യാലയങ്ങളും ഹരിതകലാലയങ്ങളും ഇതേ രീതിയിൽ പ്രഖ്യാപിച്ചിരുന്നു.

ജില്ലാ കളക്ടർ അരുൺ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഏഴ് ഗ്രാമ പഞ്ചായത്ത് സി.ഡി.എസുകൾക്കുമുള്ള ഉപഹാരവും മുഴുവൻ അയൽക്കൂട്ടങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കളക്ടർ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, പി. പി. വേണുഗോപാലൻ, ടി.ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, എ.ടി.കെ.മുഹമ്മദ്‌, പ്രേമി പ്രേമൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. സജീവൻ, ശുചിത്വ ഓഫീസർ സങ്കേത്. കെ. തടത്തിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!