ശുചിത്വ ഹർത്താലിൽ ജില്ലയിൽ 163 ഇടങ്ങൾ ശുചീകരിച്ചു

Share our post

കണ്ണൂർ: മാലിന്യം വലിച്ചെറിയപ്പെടാത്ത ജില്ലയെന്ന ലക്ഷ്യത്തിനായി ജില്ലയിലെമ്പാടും ശുചിത്വ ഹർത്താലിന്റെ ഭാഗമായി തെരുവോരങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു.

ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് ദേശസേവാ സ്കൂൾ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിച്ചു.

വീടുകൾ, സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ, തോടുകൾ, ഇടവഴികൾ , തുടങ്ങി 163 ഇടങ്ങളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരിച്ചത്.

നവകേരളം വൃത്തിയുള്ള കേരളം – വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ ഭാഗമായായിരുന്നു പ്രവർത്തനം. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു.

നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമേശൻ അദ്ധ്യക്ഷത വഹിച്ചു. മാലിന്യ കൂനകൾ പൂങ്കാവനങ്ങളാക്കുന്ന പൂന്തോട്ട ചാലഞ്ചിന്റെ പോസ്റ്റർ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജിർ നിർവ്വഹിച്ചു.

ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ സുനിൽ കുമാർ സ്വാഗതവും നവകേരളം ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ നന്ദിയും പറഞ്ഞു.

നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം മുസ്‌തഫ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!