Connect with us

Local News

വന്യമൃഗ ശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനം മന്ത്രി എ .കെ ശശീന്ദ്രന്‍

Published

on

Share our post

വന്യമൃഗ ശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനം മന്ത്രി എ .കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവര്‍ പാനലില്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ ഉന്നതല ചര്‍ച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,.

രണ്ട് ദിവസം മുമ്പാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ടത്.

എന്നാല്‍ ഇതോടെ ചിന്നക്കനാലിലെ കാട്ടാന ആക്രമണം കുറഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയാക്രമണം ഉണ്ടായി.

പുലര്‍ച്ചെ അഞ്ച് മണിയോടെ ചക്കക്കൊമ്പനടങ്ങിയ കൂട്ടം ഇറങ്ങുകയും ഷെഡ് തകര്‍ക്കുകയും ചെയ്തു. ഷെഡില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.


Share our post

THALASSERRY

നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ വ്യാപാരിയെ പിടികൂടി പോലീസിന് കൈമാറി ഡി.വൈ.എഫ്.ഐ

Published

on

Share our post

മാഹി: പന്തക്കലിലെ മാക്കുനി പാണ്ടിവയലിൽ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ ഡി.വൈ.എഫ്.ഐ സ്ക്വാഡ് പിടികൂടി. പിടികൂടിയ ഉത്പന്നങ്ങളും വ്യാപാരിയേയും പള്ളൂർ പോലീസിൽ ഏൽപ്പിച്ചു. പ്രദേശത്തെ നിരവധി കടകളിൽ ലഹരി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മൂലക്കടവ് ഭാഗത്ത് പ്രതിഷേധ മാർച്ചും പ്രതിഷേധ സദസും സംഘടിപ്പിച്ചിരുന്നു. ലഹരി വിൽപന ഉപേക്ഷിക്കാതെ വിൽപ്പന തുടരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പള്ളൂർ, പൊന്ന്യം മേഖലാ കമ്മിറ്റി പ്രവർത്തകർ ഇടപെടുകയായിരുന്നു. ഡി.വൈ.എഫ്.ഐ പള്ളൂർ മേഖലാ സെക്രട്ടറി ടി.കെ.രാഗേഷ്, പൊന്ന്യം മേഖലാ സെക്രട്ടറി കെ. റിനീഷ്  എന്നിവർ നേതൃത്വം നൽകി. ഇനിയും ലഹരി വിൽപ്പന തുടർന്നാൽ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾക്ക് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

THALASSERRY

രോഗം ഭേദമായി; രോഗിയുടെ ബന്ധുക്കൾ ആസ്പത്രിക്ക് ഉപകരണങ്ങൾ കൈമാറി

Published

on

Share our post

മാഹി: പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡയബറ്റിക്ക് ഫൂട്ട് അൾസറുമായെത്തിയ 68 കാരിക്ക് ഒരാഴ്ചക്കകം അസുഖം ഭേദമായി .ഇതേ തുടർന്ന് രോഗിയുടെ ബന്ധുക്കൾ പള്ളൂർ ആശുപത്രിക്ക് സൗജന്യമായി രണ്ട് വീൽ ചെയറും മൂന്ന് വാക്കേഴ്സും കൈമാറി. പയ്യന്നൂർ കുഞ്ഞിമംഗലം ഫാത്തിമ മൻസിലിൽ കുഞ്ഞയിശു ആണ് കഴിഞ്ഞ 12 ന് രോഗ ചികിത്സയക്കായി പള്ളൂർ ആശുപത്രിയിൽ എത്തിയത്. ഡയബറ്റിക് ഫൂട്ട് അൾസർ ചികിത്സാ വിദഗ്ധൻ കൂടിയായ ജനറൽ ഫിസിഷ്യൻ  ഡോ. ടി.പി പ്രകാശൻ്റെ ഒരാഴ്ച നീണ്ട ചികിത്സയെ തുടർന്നാണ് രോഗം ഭേദമായി കഴിഞ്ഞ ദിവസം കുഞ്ഞായിശു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായത്. പള്ളൂർ ആശുപത്രി ജീവനക്കാരോടും ഡോക്ടർ ടി.പി പ്രകാശിനോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ടാണ് ഇവരുടെ ഭർത്താവ് മുഹമ്മദ് ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറിയത്.


Share our post
Continue Reading

KOLAYAD

കോളയാട് ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ചിട്ട് മാസങ്ങൾ

Published

on

Share our post

കോളയാട് : മിനി സ്റ്റേഡിയത്തിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതി വഴിയിൽ നിലച്ചിട്ട് മാസങ്ങൾ. നിർമാണ പ്രവൃത്തിക്ക് ഇടെ കരാറുകാരൻ മരിക്കുകയും റീ ടെൻഡർ നടപടികൾ പൂർത്തിയാകാത്തതും ആണ് പ്രവൃത്തി നിലയ്ക്കാൻ കാരണമായത്. അഞ്ച് കോടി രൂപ ചെലവിൽ ആണ് കോളയാട് പഞ്ചായത്തിനോട് ചേർന്നുള്ള മൈതാനത്തിൽ നിർമാണം ആരംഭിച്ചത്.

കായിക വകുപ്പ് മന്ത്രി ആയിരിക്കെ ഇ.പി.ജയരാജൻ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ, ഷട്ടിൽ എന്നീ കായിക ഇനങ്ങൾ നടത്താം. കോളയാട്ടെയും പരിസര പ്രദേശങ്ങളിലെയും കായിക താരങ്ങളെ കണ്ടെത്തി വളർത്തി എടുക്കുക എന്ന വിപുലമായ ലക്ഷ്യം ആയിരുന്നു ഈ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് പിന്നിൽ ഉണ്ടായിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്തത് കൊണ്ട് കായിക താരങ്ങൾക്ക് എന്ന പോലെ കായിക പ്രേമികളും ഏറെ നിരാശയിലാണ്.

റീ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രവൃത്തി പുനരാരംഭിക്കും എന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് എപ്പോൾ നടക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വലിയ സൗകര്യം ഉണ്ടായിരുന്ന ഒരു മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തായി നിർമിച്ചിട്ടുള്ള ഈ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതി വഴിയിൽ നിലച്ചത് ഫലത്തിൽ കായിക താരങ്ങൾക്ക് നേരത്തെ കിട്ടിയിരുന്ന സൗകര്യം പോലും ഇല്ലാതാക്കി എന്നാണ് കായിക പ്രേമികൾ പറയുന്നത്.


Share our post
Continue Reading

Trending

error: Content is protected !!