വനിത ടി 20: ചാമ്പ്യൻസ് സ്കൂൾ ജേതാക്കൾ

തലശ്ശേരി: ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ബി.കെ 55 ക്രിക്കറ്റ് ക്ലബിന്റെയും ടെലിച്ചറി ടൗണ് ക്രിക്കറ്റ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില് തലശ്ശേരി കോണോര്വയല് ക്രിക്കറ്റ് സ്റ്റേഡിയത്തില് നടന്ന കോടിയേരി ബാലകൃഷ്ണന് സ്മാരക അഖില കേരള വനിത ടി 20 ക്രിക്കറ്റ് ടൂര്ണമെന്റിൽ തളിപ്പറമ്പ് ചാമ്പ്യൻസ് സ്കൂൾ ഓഫ് ക്രിക്കറ്റ് ജേതാക്കളായി. തലശ്ശേരി കിങ്സ് വാലി സി.സിയെ ഒമ്പത് വിക്കറ്റിനാണ് ഇവർ പരാജയപ്പെടുത്തിയത്.
ടൂർണമെന്റിലെ മികച്ച താരമായി മിന്നുമണിയെയും മികച്ച ബാറ്ററായി ഐ.വി ദൃശ്യയും മികച്ച ബൗളറായി ശ്രയ റോയിയെയും തിരഞ്ഞെടുത്തു.
സമ്മാനദാനം നിയമസഭ സ്പീക്കർ എ.എൻ. ഷംസീറും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനും നിർവഹിച്ചു. ബിനോയ് കോടിയേരി, കെ.സി.എ ജോയിൻറ് സെക്രട്ടറി ബിനീഷ് കോടിയേരി, വിമൺ ഐ.പി.എൽ താരം ആശ പി. ജോയി, ഇന്ത്യ സൗത്ത് സോൺ വനിത സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൻ നികേത രാമൻകുട്ടി, കോഴിക്കോട് ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സനൽകുമാർ, കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.സി.എം. ഫിജാസ് അഹമ്മദ്, സെക്രട്ടറി വി.പി. അനസ്, ജഗദീഷ് ത്രിവേദി, എ.കെ. രമ്യ എന്നിവർ സംസാരിച്ചു.