വില വർധനവിലെ അവ്യക്തത ; കണ്ണൂർ ജില്ലയിലെ ക്വാറി- ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കില്ല
പേരാവൂർ : വില വർധനവിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ കണ്ണൂർ ജില്ലയിലെ ക്വാറി- ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം നിർത്തി വെക്കാൻ തീരുമാനിച്ചതായി ജില്ലാ ക്രഷർ- ക്വാറി ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.
ശനിയാഴ്ച കളക്ടർ വിളിച്ച യോഗത്തിൽ ഉടമകളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാത്തതിലും ജില്ലാ നേതൃത്വത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചതിലും അസോസിയേഷൻ യോഗം പ്രതിഷേധിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡൻറ് രാജീവൻ പാനൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംങ്ങ് പ്രസിഡൻ്റ് യു.സെയ്ദ്,ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ബെന്നി ,ജോ. സെക്രട്ടറി നസീർ പേരട്ട, വൈ. പ്രസിഡൻറ് ഷാജു പയ്യാവൂർ, എം.എം.തോമസ്, സണ്ണി പൊട്ടങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.