ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് നാല് കാപ്‌സ്യൂളുകള്‍, 65 ലക്ഷം രൂപയുടെ സ്വര്‍ണം; യുവാവ് പിടിയില്‍

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താന്‍ ശമിച്ച 1165 ഗ്രാം സ്വര്‍ണസംയുക്തം കസ്റ്റംസ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം മൂന്നിയൂര്‍ പതിയില്‍ വിജേഷിനെ (33) കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജിദ്ദയില്‍നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന 1165 ഗ്രാം സ്വര്‍ണമിശ്രിതമാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു കാപ്സ്യൂളുകളില്‍നിന്നാണ് സ്വര്‍ണമിശ്രിതം പിടിച്ചെടുത്തത്.
കള്ളക്കടത്തുസംഘം വാഗ്ദാനംചെയ്ത ഒരുലക്ഷം രൂപയ്ക്കു വേണ്ടിയാണ് സ്വര്‍ണക്കടത്തിനു ശ്രമിച്ചതെന്നാണ് വിജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്.