തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ തീപ്പിടിത്തം; നാല് കടകള്‍ കത്തി നശിച്ചു

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ തീപ്പിടിത്തം. ജയ്ഹിന്ദ് മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് സംഭവം.
ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ഒരു ചായക്കടയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. കടയിലെ രണ്ട് ഗാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.
ഇതോടെ ആളിക്കത്തിയ തീ സമീപത്തെ കടകളിലേക്കും പടര്‍ന്നു. സമീപത്തെ ശവപ്പെട്ടിക്കട ഉള്‍പ്പെടെ ഒരു നിരയിലെ നിരവധി കടകള്‍ കത്തി നശിച്ചു. നാശനഷ്ടം തിട്ടപ്പെടുത്താനായിട്ടില്ല
അഗ്നിരക്ഷാസേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.