Connect with us

Kerala

ആവേശത്തിന്റെ കൊടുമുടിയിൽ തൃശൂർ പൂരം; പൂര വിളമ്പരം ഇന്ന്

Published

on

Share our post

തൃശൂർ: തൃശൂർ പൂരത്തിന്റെ വിളമ്പരം ഇന്ന്. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട വഴി വടക്കുംനാഥ ക്ഷേത്രത്തിന് പുറത്തിറങ്ങി നിലപാട് തറയിലെത്തി പൂര വിളമ്പരം നടത്തും. ഇതോടെ 48 മണിക്കൂർ നീണ്ട് നിൽക്കുന്ന പൂരാഘോഷത്തിന് തുടക്കമാകും.

നാളെ രാവിലെ മുതൽ ഘടക ക്ഷേത്രങ്ങളിൽ നിന്നും പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിൽ നിന്നും ദേവി ദേവന്മാർ വടക്കുംനാഥന്‍റെ മണ്ണിലേക്ക് എത്തും. പിന്നീട് മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും നടക്കും .

മറ്റന്നാൾ പുലർച്ചെയാണ് വെടിക്കെട്ട്.അതേസമയം ഇന്നലെ നടന്ന സാമ്പിള്‍ വെടിക്കെട്ട് കാഴ്ചയുടെ വര്‍ണവിസ്മയമൊരുക്കി . തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് കരിമരുന്ന് പ്രയോഗം നടത്തിയപ്പോൾ കാഴ്ചക്കാരും ആവേശത്തിലായി.

കൂട്ടപൊരിച്ചിലിന് പുറമെ പ്രത്യേകം തയ്യാറാക്കിയ എൽ ഇ ഡി മാലകളും വെടിക്കെട്ടിന് ഉണ്ടായിരുന്നു. 7.25ഓടെ കമ്പ കെട്ടിന് തിരികൊളുത്തിയത് തിരുവമ്പാടി. മൂന്ന് മിനിറ്റിൽ വർണ്ണ വിസ്മയത്തിനൊപ്പം കാതടപ്പിക്കുന്ന കൂട്ടിപിരിച്ചിലും.

സ്വരാജ് റൌണ്ടിന്‍റെ വടക്കുഭാഗത്ത് പതുക്കെ പൊട്ടി തുടങ്ങിയപ്പോൾ മുതൽ ആളുകൾ ആരവം മുഴക്കി. പതിഞ്ഞ താളത്തിലാണ് പാറമേക്കാവ് തുടങ്ങിയത്. സ്വരാജ് റൗണ്ടിന്‍റെ തെക്കുഭാഗത്ത് നിന്ന് പടിഞ്ഞേറ് ഭാഗത്തേക്ക് കുഴിമിന്നലും അമിട്ടും ഓല പടക്കവുമൊക്കെയായി രംഗം കൊഴുത്തു.

ഇരു കൂട്ടരും കരുതി വച്ച സ്പെഷ്യൽ നില അമിട്ടുകളുടെ വരവായി. പിരിപിരിയനും എൽ ഇ ഡി കുടകളും മനം കവർന്നു. നിയന്ത്രണങ്ങളുടെ ബാഹുല്യം വെടിക്കെട്ട് കാഴ്ചകളിൽ നിന്ന് ആളുകളെ മറച്ചെന്ന പരാതി ഇത്തവണയും ഉണ്ടായി.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!