കൊച്ചി നഗരത്തിൽ ഇനി ആരും തെരുവോരത്ത് കിടന്നുറങ്ങില്ല; താമസവും ഭക്ഷണവും നൽകാനൊരുങ്ങി കോർപ്പറേഷൻ

കൊച്ചി: കൊച്ചി നഗരത്തിൽ വഴിയരികിൽ കിടന്നുറങ്ങുന്നവർക്ക് സുരക്ഷിതമായി അന്തിയുറങ്ങാൻ ഇടം ഒരുങ്ങുന്നു. കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ നൈറ്റ് ഷെൽറ്റർ ആരംഭിക്കും. മീഡിയനുകളിലും ഫുട്പാത്തുകളിലും കിടന്നുറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗറിലെ കെട്ടിടമാണ് സജ്ജമാക്കുന്നത്. 50 പേർക്ക് താമസിക്കാം. കിടക്കകളും പ്രഭാതഭക്ഷണവും ലഭിക്കും. അവർക്ക് പുറത്ത് പോയി ജോലികൾ ചെയ്യാം. ശേഷം ഉറങ്ങാനായി ഷെൽട്ടർ ഹോമിലെത്താം.
കെട്ടിടം അറ്രകുറ്റപ്പണികൾ നടത്തി സജ്ജീകരിക്കും. കെട്ടിടത്തിന് സമീപം റോഡ‌് പൊക്കിയതിനാൽ ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. ആദ്യ ഘട്ടത്തിൽ വെള്ളക്കെട്ട് പരിഹരിക്കും. പദ്ധതി നടത്തിപ്പിന് സന്നദ്ധ സംഘടനകളിൽ നിന്ന് താത്പര്യം പത്രം ക്ഷണിക്കും. കെട്ടിടത്തിന്റെ നവീകരണത്തിന് ശേഷം ആവശ്യമുള്ള ആളുകൾക്കായി തുറന്നുകൊടുക്കും.
വഴിയോരത്ത് കഴിയുന്നവർക്ക് നൈറ്റ് ഷെൽറ്റർ സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ താമസിക്കുന്നത് ഇത്തരം ആളുകളുടെ ശാരീരിക മാനസിക ആരോദഗ്യത്തെ ബാധിക്കുമെന്നും ഹൈക്കോടതി വിലയിരുത്തി.ഗുണഭോക്താക്കളെ കണ്ടെത്തുംപദ്ധതിയുടെ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഉടൻ കണ്ടെത്തും.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സർവേ നടത്തും. പട്ടികയും തയ്യാറാക്കും. 140 ഓളം പേർ പള്ളുരുത്തിയിലെ ഷെൽറ്റർ ഹോമിൽ താമസിക്കുന്നുണ്ട്. തെരുവിൽ നിന്ന് എടുത്ത രോഗികളും പരിക്കേറ്റവരുമായ ആളുകളാണുള്ളത്. ഡിണ്ടിഗൽ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരുണ്ട്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വഴിയോരത്ത് അന്തിയുറങ്ങുന്നുണ്ട്. ഇവരെ ഉടൻ തന്നെ കേന്ദ്രത്തിലേക്ക് മാറ്റും. ചില സംഘടനകൾ വന്നെങ്കിലും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംഗീകരിക്കാൻ സാധിച്ചില്ല. കൗൺസിൽ തീരുമാനത്തിന് ശേഷം നടപടി.ഷീബ ലാൽസ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺകൊച്ചി കോർപറേഷൻ