കുനിത്തല റോഡ് തകർച്ച ; ഓട്ടോതൊഴിലാളി യൂണിയന്റെ പോസ്റ്റര്‍ പ്രചരണം പേരാവൂരിലും കുനിത്തലയിലും

പേരാവൂര്‍: കുനിത്തല വായന്നൂര്‍ റോഡ് തകർച്ചയുമായി ബന്ധപ്പെട്ട് പേരാവൂരിലും കുനിത്തലയിലും ഓട്ടോതൊഴിലാളി യൂണിയന്റെ(സി. ഐ.ടി.യു )പോസ്റ്റര്‍ പ്രചരണം.
മോട്ടോര്‍ വാഹന തൊഴിലാളികളെ ഇനിയും അവഗണിക്കാതിരിക്കുക,കുനിത്തല വായന്നൂര്‍ റോഡ് ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക,ഓടി കിട്ടുന്ന വാടക മുഴുവന്‍ വര്‍ക്ക്‌ഷോപ്പില്‍ കൊടുക്കാന്‍ മാത്രം,അടിയന്തരമായി വാഹന യാത്ര സുഗമമാക്കുക,മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്കും, യാത്രക്കാര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുക,ഈ റോഡിലൂടെയുള്ള യാത്രകള്‍ മൂലം നിരന്തരം വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്കും, നഷ്ടങ്ങള്‍ക്കും ഉടനടി പരിഹാരം കാണുക,ഞങ്ങള്‍ ആര്‍ക്കും എതിരല്ല,വിശ്വസിക്കുന്ന പ്രസ്ഥാനം ഉടന്‍ പരിഹാരം കാണും എന്ന് വിശ്വസിക്കുന്നു തുടങ്ങിയവയാണ് പോസ്റ്ററില്‍ ഉള്ളത്.ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു എന്നും പോസ്റ്ററിലുണ്ട്.