അമൃതയില്‍ ഇന്റഗ്രേറ്റഡ് എം.എസ്.ഡബ്ല്യു: ഇപ്പോള്‍ അപേക്ഷിക്കാം

അമൃതവിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസിനുകീഴിലുള്ള അമൃത സ്‌കൂള്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.ഡബ്ല്യു. (മൂന്നു വര്‍ഷത്തെ ബി.എസ്. ഡബ്ല്യു.വിനുശേഷം എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ട്), രണ്ടുവര്‍ഷത്തെ എം.എസ്.ഡബ്ല്യു.
എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.അരിസോണ സര്‍വകലാശാലയില്‍നിന്നും ഹ്യൂമന്‍ റൈറ്റ്‌സില്‍ ഇരട്ടബിരുദം നേടാനുള്ള അവസരവുമുണ്ട്. വിവരങ്ങള്‍ക്ക്: amrita.edu/msw
ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷകള്‍ മേയ് 12 മുതല്‍ 14 വരെ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 30. വിവരങ്ങള്‍ക്ക് amrita.edu/admissions