Connect with us

Kannur

“കോളാമ്പികൾ’ മൗനികളായ ഏഴു വർഷം

Published

on

Share our post

കണ്ണൂർ: ശബ്ദകോലാഹലങ്ങൾ ഇല്ലാത്ത ലോകത്താണിപ്പോൾ കോളാമ്പി മൈക്കുകൾ (ഉച്ചഭാഷിണി). നിയമത്തിന്റെ കർശന നിയന്ത്രണങ്ങളും ആധുനിക സൗണ്ട്‌ ബോക്‌സുകളുടെ വരവുമാണ്‌ ഇവയെ ഓർമയുടെ ഓരത്തേക്ക്‌ തള്ളിയത്‌. തെരഞ്ഞെടുപ്പ്‌ അടക്കമുള്ള പരിപാടികളിലെ വി.വി.ഐ.പികളായിരുന്ന കോളാമ്പി മൈക്കുകൾക്ക്‌ ശബ്ദമലിനീകരണത്തിന്റെ പേരിൽ കോടതി വിലക്കേർപ്പെടുത്തിയിട്ട്‌ ഏഴുവർഷമായി.

വളരെ ദൂരത്തേക്കുപോലും ശബ്ദമെത്തിക്കാൻ കഴിയുമെന്നതായിരുന്നു ഇവയുടെ പ്രത്യേകത. ഉയരമുള്ള മരങ്ങളിലും തൂണുകളിലുമായിരുന്നു മൈക്കുകൾ കെട്ടിയിരുന്നത്‌. ക്ഷേത്ര ഉത്സവങ്ങളിലും പള്ളി പെരുന്നാളിലും ഒരുപോലെ മൈക്കുകൾ ആരവമുയർത്തി.

ചെറിയ ശബ്ദത്തെ പല മടങ്ങ് ഉച്ചത്തിലാക്കുന്നതിനുള്ള ഉപാധിയായിരുന്നു ഈ ഉച്ചഭാഷിണികൾ. കൂവലിന്റെ ശബ്ദം കൂട്ടാൻ രണ്ടു കൈയും ചേർത്ത് കോളാമ്പിപോലെയാക്കി വായയോടു ചെർത്തുവച്ചതാണ് ഉച്ചഭാഷിണികളുടെ ആദ്യരൂപം. നീണ്ട കോളാമ്പി രൂപത്തിലുള്ള ലോഹക്കുഴലുകളിൽക്കൂടി ശബ്ദം കടത്തിവിട്ടായി പിന്നീടുള്ള പരീക്ഷണങ്ങൾ.

പലവിധത്തിലുള്ള പരീക്ഷണങ്ങൾ മാറിമറിഞ്ഞാണ്‌ ഇന്നത്തെ രൂപം പ്രാപിക്കുന്നത്‌. ശബ്ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കിയും തിരിച്ചും മാറ്റുന്ന തത്ത്വം ഉപയോഗിച്ചാണ് ഉച്ചഭാഷിണികളുടെ പ്രവർത്തനം. വൈദ്യുത തരംഗങ്ങളാക്കിയശേഷം അവയുടെ ശക്തി പലമടങ്ങ് കൂട്ടിയാണ്‌ വീണ്ടും ശബ്ദങ്ങളായി പുനഃസൃഷ്ടിക്കുന്നത്‌.
സൗണ്ട്‌ ബോക്‌സുകൾ വ്യാപകമാകുന്നതിനുമുമ്പ്‌ വാഹനങ്ങളിലും മറ്റും മൈക്ക്‌ കെട്ടിയായിരുന്നു പ്രചാരണം.

ആദ്യകാലങ്ങളിൽ ചെറിയ മൈക്കുകളായിരുന്നുവെങ്കിൽ പിന്നീട്‌ നീളം കൂടിയതും വന്നു. ശബ്ദത്തിനുകൂടുതൽ മിഴിവും മുഴക്കവും നൽകുന്നതായിരുന്നു നീളം കൂടിയ മൈക്കുകൾ. സ്പീക്കറുകൾ നിറച്ച ബോക്സുകൾ രംഗം കൈയടക്കിയെങ്കിലും ശബ്ദം വളരെ അകലേയ്ക്ക് എത്തിക്കുന്നതിൽ കോളാമ്പികളെ വെല്ലാൻ ബോക്‌സുകൾക്കായിട്ടില്ല.

കോളാമ്പികൾക്കുള്ളിൽ ഉൾപ്പെടുത്തിയിരുന്നത് 30 മുതൽ 40 വരെ വാട്‌സിന്റെ ശബ്ദ യൂണിറ്റുകളാണ്‌ ഉണ്ടായിരുന്നതെന്ന്‌ പെരളശേരി ബീന ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌സ്‌ ഉടമ പി ശ്രീധരൻ പറഞ്ഞു.

ഉപയോഗമില്ലാതായതോടെ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌സ്‌ ഉടമകളിൽ ഭൂരിഭാഗം പേരും കോളാമ്പി മൈക്കുകൾ ആക്രിവിലയ്‌ക്ക്‌ കൈയൊഴിഞ്ഞു. ഒഴിവാക്കാനാവാത്ത പലരും ഗോഡൗണിന്റെ മൂലകളിലേക്ക്‌ മാറ്റി. പലയിടത്തും നഷ്ടപ്രതാപത്തിന്റെ സ്‌മാരകമായി ഇന്നും കോളാമ്പി മൈക്കുകളുണ്ട്‌.


Share our post

Kannur

കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.


Share our post
Continue Reading

Kannur

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

Published

on

Share our post

ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!