ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്..; വിശ്വഭാരതി സര്‍വകലാശാലയില്‍ 709 അനധ്യാപക ഒഴിവുകള്‍

Share our post

പശ്ചിമബംഗാളിലെ ശാന്തിനികേതനിലുള്ള കേന്ദ്രസര്‍വകലാശാലയായ വിശ്വഭാരതിയില്‍ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 709 ഒഴിവുണ്ട്.

അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: ഒഴിവ്-29. യോഗ്യത: ബിരുദം, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്/തത്തുല്യ തസ്തികയില്‍ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ്/പൊതുമേഖലാ/യൂണിവേഴ്സിറ്റി/റിസര്‍ച്ച്/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലോ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം 30 വയസ്സ് കവിയരുത്.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: ഒഴിവ്-99. യോഗ്യത: ബിരുദം, മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,900 രൂപ).

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: ഒഴിവ്-405. യോഗ്യത: പത്താംക്ലാസ് വിജയം. അല്ലെങ്കില്‍, ഐ.ടി.ഐ. വിജയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.

കരിയർ സംബന്ധമായ വാർത്തകൾക്കും വിവരങ്ങൾക്കും JOIN Whatsapp Group

ലൈബ്രറി അറ്റന്‍ഡന്റ്: ഒഴിവ്-30. യോഗ്യത: പ്ലസ്ടു/തത്തുല്യം, ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, യൂണിവേഴ്‌സിറ്റി/കോളേജ്/എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലൈബ്രറിയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.

ലബോറട്ടറി അസിസ്റ്റന്റ്: ഒഴിവ്-16. യോഗ്യത: ബിരുദവും സര്‍വകലാശാലാ/ഗവേഷണ സ്ഥാപനത്തിലോ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ ലബോറട്ടറിയിലെ സോഫിസ്റ്റിക്കേറ്റഡ് സയന്റിഫിക് ഇന്‍സ്ട്രുമെന്റ്സില്‍ രണ്ടുവര്‍ഷത്തെ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.

ലബോറട്ടറി അറ്റന്‍ഡന്റ്: ഒഴിവ്-45. യോഗ്യത: സയന്‍സ് പ്ലസ്ടു. അല്ലെങ്കില്‍, സയന്‍സുള്‍പ്പെട്ട പത്താംക്ലാസ് വിജയവും ലബോറട്ടറി ടെക്നോളജിയില്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയവും. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.

ജൂനിയര്‍ എന്‍ജിനീയര്‍: ഒഴിവ്-10 (സിവില്‍-9, ഇലക്ട്രിക്കല്‍-1). യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍, ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ് പൊതുമരാമത്ത്/സമാനസര്‍വീസിലോ സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തിലോ സര്‍വകലാശാലകളിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 9,300-34,800 രൂപ (ഗ്രേഡ് പേ: 4,200 രൂപ). പ്രായം: 35 വയസ്സ് കവിയരുത്.

ടെക്നിക്കല്‍ അസിസ്റ്റന്റ്: ഒഴിവ്-17. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ലബോറട്ടറി/ആര്‍ക്കൈവ്സ്/സ്റ്റോര്‍/പ്രസ്/ഓഡിയോ വിഷ്വല്‍ യൂണിറ്റില്‍ മെയിന്റനന്‍സ്/ഓപ്പറേഷനില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. സര്‍വകലാശാലകളിലോ റിസര്‍ച്ച് സ്ഥാപനങ്ങളിലോ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ്/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ നേടിയതായിരിക്കണം പ്രവൃത്തിപരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും: രജിസ്ട്രാര്‍ (കരാര്‍ നിയമനം)-1, ഫിനാന്‍സ് ഓഫീസര്‍ (കരാര്‍ നിയമനം)-1, ലൈബ്രേറിയന്‍-1, ഡെപ്യൂട്ടി രജിസ്ട്രാര്‍-1, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ (ഡെപ്യൂട്ടേഷന്‍)-1, അസിസ്റ്റന്റ് ലൈബ്രേറിയന്‍-6, അസിസ്റ്റന്റ് രജിസ്ട്രാര്‍-2, സെക്ഷന്‍ ഓഫീസര്‍-4, അസിസ്റ്റന്റ്/സീനിയര്‍ അസിസ്റ്റന്റ്-5, പ്രൊഫഷണല്‍ അസിസ്റ്റന്റ്-5, സെമി പ്രൊഫഷണല്‍ അസിസ്റ്റന്റ്-4, ലൈബ്രറി അസിസ്റ്റന്റ്-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)-1, പ്രൈവറ്റ് സെക്രട്ടറി/പി.എ.-7, പേഴ്സണല്‍ അസിസ്റ്റന്റ്-8, സ്റ്റെനോഗ്രാഫര്‍-2, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്-2, സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍-1, സീനിയര്‍ സിസ്റ്റം അനലിസ്റ്റ്-1, സിസ്റ്റം പ്രോഗ്രാമര്‍-3.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗത്തിന് 13 വര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് www.visva-bharati.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 16.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!