Connect with us

Kerala

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമിക്ക് രണ്ടാം സ്ഥാനം

Published

on

Share our post

ചരിത്രം കുറിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ്. ബയാനത്ത് എന്ന പായ്വഞ്ചിയിലായിരുന്നു അഭിലാഷ് ടോമിയുടെ പോരാട്ടം. ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റന്‍ ന്യൂഷാഫറിനാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസ് കിരീടം.

ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത കിരീടം നേടിയത്. കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്ത് മുന്നിലെത്തിയിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ന്യൂഷാഫര്‍ ലീഡ് തിരിച്ച് പിടിച്ചു. എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരും ചരിത്രത്തിലെ സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്.


Share our post

Kerala

ഊട്ടി, കൊടൈക്കനാല്‍ ട്രിപ് പ്ലാന്‍ ചെയ്യുന്നുണ്ടോ; ഇ- പാസ് നിര്‍ബന്ധം

Published

on

Share our post

കോയമ്പത്തൂർ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകാനൊരുങ്ങുന്ന സഞ്ചാരികള്‍ക്ക് ഇ- പാസ് നിര്‍ബന്ധം. ഹില്‍ സ്‌റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ ദിവസേന 6000 വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിൽ 8000 വാഹനങ്ങൾക്കും മാത്രമാണു നീലഗിരി ജില്ലയിലേക്കു പ്രവേശനം. നീലഗിരിയിലേക്കുള്ള പ്രധാന മാർഗമായ മേട്ടുപ്പാളയം കല്ലാറിലൂടെ ഇന്നലെ വൈകിട്ട് 5 വരെ 2,000 വാഹനങ്ങൾ കടന്നുപോയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

എത്തിയ പലർക്കും പാസ് സംബന്ധിച്ച അറിവുണ്ടായിരുന്നില്ല. ഇവർക്ക് ഇ–പാസ് ലഭിച്ച ശേഷമാണു ചെക്പോസ്റ്റ് കടത്തിവിട്ടത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന നാടുകാണിയിലും ഒട്ടേറെ വാഹനങ്ങൾ എത്തി. കണ്ണൂർ, വയനാട് അതിർത്തിയായ പാട്ടവയൽ, കർണാടക അതിർത്തിയായ കക്കനല്ല എന്നിവിടങ്ങളിലും സാമാന്യം തിരക്കുണ്ടായിരുന്നു. ഇവകൂടാതെ നീലഗിരിയിലേക്കുള്ള 8 ചെക്പോസ്റ്റുകളിൽകൂടി പരിശോധന നടത്തുന്നുണ്ട്. കൊടൈക്കനാലിലും ഇ–പാസിനെതിരെ വ്യാപാരികൾ പ്രതിഷേധിക്കുന്നുണ്ട്.

♦️ നീലഗിരിയിൽ ഹർത്താലുമായി വ്യാപാരികൾ

എടക്കര ∙ ഊട്ടി സന്ദർശനത്തിനു സഞ്ചാരികൾക്ക് ഇ– പാസ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ നീലഗിരിയിൽ വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഊട്ടി, ഗൂഡല്ലൂർ, പന്തല്ലൂർ, നാടുകാണി ഉൾപ്പെടെയുള്ള ടൗണുകളിലെ കച്ചവട സ്ഥാപനങ്ങൾ പൂർണമായും അടച്ചിട്ടു. ഹർത്താൽ മുന്നറിയിപ്പിനെ തുടർന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച്, ചുരം കയറിയെത്തിയ യാത്രക്കാർ കുറവായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി കുടുംബസമേതമെത്തിയ ചിലരെല്ലാം നാടുകാണിയിൽനിന്നു മടങ്ങി.

ബസുകളും സ്വകാര്യ വാഹനങ്ങളുമെല്ലാം പതിവുപോലെ സർവീസ് നടത്തി. ഇന്നലെ രാവിലെ ആറു മുതൽ ഇന്നു രാവിലെ ആറു വരെയാണു നീലഗിരിയിലെ വിവിധ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഊട്ടിയിലേക്കും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾ എത്തുന്നത് കുറയാൻ ഇടയാക്കുമെന്നും ഇതു വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്നുമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.


Share our post
Continue Reading

Kerala

വില ചതിച്ചു; ഇഞ്ചി കർഷകർ നിരാശയിൽ കഴിഞ്ഞ വർഷം ഈ സമയത്ത് ചാക്കിന് 6,000 രൂപ

Published

on

Share our post

ആവശ്യക്കാർ കുറയുകയും ഉൽപാദനം വർധിക്കുകയും ചെയ്തതോടെ ഇഞ്ചി വിലയിൽ വർധനയില്ല. 2023 ജൂലൈ യിൽ 60 കിലോ ചാക്കിന് 13,000 രൂപ എന്ന റെക്കോർഡ് വില യിൽ എത്തിയ ഇഞ്ചിക്ക് മാസങ്ങളായി 1,500 രൂപയിൽ താഴെയാണു വില. ഒട്ടേറെ മലയാളികൾ കർണാടക ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. കർണാടകയിൽ ഇപ്പോൾ ചാക്കിന് 1400 മുതൽ 1450 രൂപ വരെയാണു വില. ഈ നില തുടരുകയാണെങ്കിൽ കർഷകർക്കു മുടക്കുമുതൽ പോലും ലഭിക്കില്ലെന്നതാണു വസ്തുത. കഴിഞ്ഞ വർഷം ഈ സമയത്തു ചാക്കിന് 6000 രൂപ ഉണ്ടായിരുന്നു. ആവശ്യത്തിൽ കൂടുതൽ ഇഞ്ചി വിപണികളിൽ എത്തുന്നതായി കർണാടകയിൽ കൃഷി ചെയ്യുന്നവർ പറയുന്നു.

ഗുണനിലവാരവും നിറവുമെല്ലാം നോക്കിയാണു വ്യാപാരികൾ വില നിശ്ചയിക്കുന്നത്. കൃഷിയിറക്കുന്ന മണ്ണിന്റെ ഘടനലും ഗുണത്തിലും പ്രതിഫലിക്കുന്നത്

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മലയാളി കർഷകർക്കു പുറമേ തദ്ദേശീയരും വ്യാപകമായി ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്. ഇവർ വിളവെടുക്കുന്ന ഇഞ്ചി ധാരാളമായി വിപണികളിൽ എത്തുന്നുണ്ട്.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ് നാട്, ഗോവ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും പ്രാദേശികമായി കൃഷി ചെയ്യുന്ന ഇഞ്ചിയും മാർക്കറ്റുകളിൽ സുലഭമാണ്. കർണാടകയിൽ മൈസൂരു, ഷിമോഗ, മാണ്ഡ്യ, ഹാസൻ, ചാമരാ ജ്നഗർ, ഹുബ്ലി, ഹാവേരി, കൂർഗ് ജില്ലകളിലാണു മലയാളികൾ കൂടുതൽ കൃഷി നടത്തുന്നത്. ഇവിടങ്ങളിൽ വിളവെടുക്കുന്ന ഇഞ്ചി കച്ചവടക്കാർ വാങ്ങി നാഗ്‌പുർ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്‌പുർ, മേട്ടുപാളയം, ചെന്നൈ, മധുര തുടങ്ങിയ തുടങ്ങിയ നഗരങ്ങളിലേക്കാണു പ്രധാനമായും കയറ്റി അയച്ചിരുന്നത്. മറ്റിടങ്ങളിൽനിന്നു വൻതോതിൽ എത്തുന്നതിനാൽ ഇവിടങ്ങളിലെ വിപണികളിൽ കർണാടകയിൽ നിന്നുള്ള ഇഞ്ചിയുടെ ഗുണനിലവാരം പ്രധാന ഘടകമായി.


Share our post
Continue Reading

Kerala

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ് ജൂൺ 30 വരെ നീട്ടി

Published

on

Share our post

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ ഗുണഭോക്താക്കൾക്കു മസ്‌റ്ററിങ് നടത്താനുള്ള സമയം കേന്ദ്ര സർക്കാർ ജൂൺ 30 വരെ നീട്ടി. മാർച്ച് 31 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇതു സംബന്ധിച്ചു കേന്ദ്രത്തിൽ നിന്നു കത്തു ലഭിച്ച തായി മന്ത്രി ജി.ആർ അനിലിന്റെ ഓഫിസ് അറിയിച്ചു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കഴിഞ്ഞയാഴ്ച‌ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആർ അനിൽ കത്തു നൽകിയിരുന്നു. തുടർന്ന് കേന്ദ്ര – സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണു നടപടി. കേരളത്തിൽ ഇതുവരെ മുൻഗണനാ കാർഡുകളിലെ 1.37 കോടി ഗുണഭോക്താക്കൾ (96.41%) മസ്റ്ററിങ് നടത്തിയതായാണു കണക്ക്. മസറിങ്ങിൽ കേരളം ദേശീയതലത്തിൽ തന്നെ മുൻപന്തിയിലാണ്.


Share our post
Continue Reading

Trending

error: Content is protected !!