സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചവരാണോ? ഇന്ത്യന്‍ ഇക്കണോമിക് / സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ അവസരം

ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലേക്കും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലേക്കും പൊതുവായി നടത്തുന്ന പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു.
ഇക്കണോമിക് സര്‍വീസില്‍ 18 ഒഴിവും സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ 33 ഒഴിവുമാണുള്ളത്. ജൂണ്‍ 23-ന് പരീക്ഷ ആരംഭിക്കും. രാജ്യത്താകെ 19 കേന്ദ്രങ്ങളിലായാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമായിരിക്കും.
യോഗ്യത:
ഇക്കണോമിക് സര്‍വീസ്: ഇക്കണോമിക്‌സ്/ അപ്ലൈഡ് ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സില്‍ ബിരുദാനന്തര ബിരുദം.
സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്: സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പെട്ട ബിരുദം. അല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം.
പ്രായം: 21 വയസ്സ് തികഞ്ഞവരും 30 വയസ്സില്‍ താഴെയുള്ളവരുമായിരിക്കണം അപേക്ഷകര്‍ (1993 ഓഗസ്റ്റ് രണ്ടിന് മുന്‍പോ 2002 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്).
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
അപേക്ഷാഫീസ്: വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 200 രൂപയാണ് ഫീസ്. ഓണ്‍ലൈനായോ എസ്.ബി.ഐ.ബ്രാഞ്ചുകളില്‍ പണമായോ ഫീസ് അടയ്ക്കാം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി 1000 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയും 200 മാര്‍ക്കിനുള്ള വൈവ വോസിയുമുണ്ടാകും.
എഴുത്തുപരീക്ഷ ഒബ്ജക്ടീവ്/ സബ്ജക്ടീവ്/ ഡിസ്‌ക്രിപ്റ്റീവ് മാതൃകയില്‍ ഉണ്ടായിരിക്കും. സിലബസ് ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in-ല്‍ ലഭ്യമാണ്. അപേക്ഷ: www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 9 (വൈകീട്ട് 6 മണി).