പ്ലസ്‌വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഇനി മാർച്ചിൽ

Share our post

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഇനിമുതൽ വർഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

പ്ലസ് ടു വിദ്യാർഥികൾക്ക് ഒന്നാം വർഷത്തെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ അടുത്ത അധ്യയനവർഷം മുതൽ വാർഷികപ്പരീക്ഷയ്ക്കൊപ്പം എഴുതാൻ അവസരമൊരുക്കും.

പ്ലസ് ടു പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷമോ അടുത്ത ദിവസമോ പ്ലസ് വൺ പരീക്ഷ നടത്തിയാൽ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് എഴുതുന്നവർക്ക് സൗകര്യമൊരുക്കാമെന്നാണ് വിലയിരുത്തൽ.

അധ്യയനദിവസങ്ങൾ നഷ്ടപ്പെടുത്താതെ ഈ പരീക്ഷകൾ എഴുതാനാവുമെന്നും അധ്യാപകർക്ക് ജോലിഭാരം കുറയുമെന്നും ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് നടക്കാറുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!