കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മകഥ മൈ ലൈഫ് ആസ് എ കോമ്രേഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എല്‍.എ.യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
കേരളത്തില്‍ രൂപപ്പെട്ട സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ കൂടി വേണം പുസ്തകത്തെ വിലയിരുത്താനെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഇംഗ്ലീഷില്‍ തയ്യാറാക്കിയ ആത്മകഥ ഡല്‍ഹിയിലെ ജഗര്‍നെറ്റ് പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. ആരോഗ്യമന്ത്രിയായ സമയത്ത് പ്രസാധകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അനുഭവങ്ങള്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയതെന്ന് കെ.കെ. ശൈലജ പറഞ്ഞു.