പേരാവൂരിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ശേഖരം പിടികൂടി

പേരാവൂർ : ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പേരാവൂർ ടൗണിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി പിഴയിട്ടു.
ഷാലിമാർ സ്‌പൈസ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് 112 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി 10000 രൂപ പിഴ ചുമത്തിയത്.
ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾ മലിനജലം ജല സ്രോതസ്സിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി.ഈ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തിന് നിർദേശം നൽകി.
എൻഫോഴ്സ്മെന്റ് ടീം ലീഡർ എം.വി. സുമേഷ്,അംഗങ്ങളായ കെ. സിറാജ്ജുദ്ധീൻ, നിതിൻ വത്സലൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.