Kerala
കുട്ടികളടക്കം ഇരുചക്രവാഹനത്തില് മൂന്ന് പേരുടെ യാത്ര, തത്കാലം പിഴ ഒഴിവാക്കുന്നത് പരിഗണനയില്
തിരുവനന്തപുരം: അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികളെയും ഇരുചക്രവാഹനത്തില് കൊണ്ടുപോകാന് നിയമപ്രകാരം അനുമതിയില്ലെങ്കിലും തത്കാലത്തേക്ക് പിഴയില് ഒഴിവാക്കുന്നത് പരിഗണനയില്.
നാലു വയസ്സിന് മുകളിലുള്ള കൂട്ടികളെ പൂര്ണ്ണ യാത്രികരായി പരിഗണിക്കുന്ന കേന്ദ്ര ഗതാഗത നിയമത്തില് ഭേദഗതിയോ ഇളവോ വേണമെന്ന് മോട്ടോര് വാഹന വകുപ്പ് ആവശ്യപ്പെട്ടേക്കും.
നിലവിലെ കേന്ദ്രനിയമപ്രകാരം ഇരുചക്രവാഹനത്തില് രക്ഷിതാക്കള്ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിയെ മൂന്നാമത്തെ യാത്രക്കാരനായി പരിഗണിച്ച് പിഴ ഈടാക്കന് കഴിയുന്നതാണ്.
സംസ്ഥാനത്ത് എ.ഐ. ക്യാമറകള് സ്ഥാപിച്ചപ്പോള് വ്യവസ്ഥ കര്ശനമാവുകയും ഇതിനെതിരെ കടുത്ത വിമര്ശനം ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തോട് ഇളവ് തേടാന് സംസ്ഥാനത്തിന്റെ നീക്കം.
അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികളെയും ഇരുചക്രവാഹനത്തില് കൊണ്ടുപോകാന് കഴിയാത്തവിധത്തില് നിയമം പരിഷ്കരിച്ചത് കേന്ദ്രസര്ക്കാരാണെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നത്.
സംസ്ഥാനസര്ക്കാരിന് ഇതില് ഭേദഗതിയോ, ഇളവോ നല്കാന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല് വ്യാപകമായി പ്രതിഷേധങ്ങള് ഉയരുന്ന സാഹചര്യത്തില് തത്കാലത്തേക്ക് ഈ നിയമത്തില് സംസ്ഥാന സര്ക്കാര് കണ്ണടച്ചേക്കും.
മോട്ടോര് വാഹനവകുപ്പിന്റെ നേരിട്ടുള്ള പരിശോധനകളില് കുട്ടികളെ കൊണ്ടുപോകുമ്പോള് പിഴ ഈടാക്കിയിരുന്നില്ല.
നിര്മിതബുദ്ധി ക്യാമറകള് നിയമലംഘനങ്ങള് കണ്ടെത്തിയാലും പിഴചുമത്തുന്നത് ഉദ്യോഗസ്ഥരാണ്. സര്ക്കാര് വിചാരിച്ചാല് നിലവിലെ ഇളവ് തുടരാനാകും. അതേ സമയം കേന്ദ്ര നിയമം നിലനില്ക്കുന്ന സാഹചര്യത്തില് ഇതൊരു ഉത്തരവായി ഇറക്കാന് കഴിയില്ല.
ഒമ്പതുമാസത്തിനും നാലുവയസ്സിനും ഇടയില് പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില് കൊണ്ടുപോകുന്നുണ്ടെങ്കില് കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാം ഭാരം വഹിക്കാന് കഴിയുന്ന സേഫ്റ്റി ഹാര്നസ്സ് (ബെല്റ്റ്) കൊണ്ട് ബന്ധിപ്പിച്ചിരിക്കണം.
കുട്ടികള് ക്രാഷ് ഹെല്മെറ്റ് (ബൈസിക്കിള് ഹെല്മെറ്റ്) ഉപയോഗിക്കണം. നാലു വയസ്സുവരെ പ്രായമായ കുട്ടികളുമായി പോകുമ്പോള് വേഗം മണിക്കൂറില് 40 കിലോമീറ്ററില് കൂടാന് പാടില്ല. തുടങ്ങിയ നിയന്ത്രണങ്ങള് ഉള്ള കേന്ദ്ര മോട്ടോര് വാഹന ചട്ടം 138(7)ലെ ഭേദഗതി ഫെബ്രുവരിമുതലാണ് നടപ്പിലായത്.
Kerala
ജാമ്യത്തുകയില്ലാത്ത തടവുകാർക്ക് പുറത്തിറങ്ങാം, അർഹരായവരെ ലീഗൽ സർവീസ് അതോറിറ്റി സഹായിക്കും
കോടതി ജാമ്യം അനുവദിച്ചിട്ടും പണമടയ്ക്കാൻ നിർവാഹമില്ലാതെ ജയിലിൽത്തുടരേണ്ടിവരുന്ന തടവുകാർക്ക് സാമ്പത്തിക സഹായം നൽകാൻ നിയമസംവിധാനമുണ്ട്. വിചാരണത്തടവുകാർക്ക് 40,000 രൂപവരെയും ശിക്ഷിക്കപ്പെട്ടവർക്ക് 25,000 രൂപ വരെയുമാണ് പാവപ്പെട്ടവരെങ്കിൽ ജാമ്യത്തുകയടയ്ക്കാൻ സാമ്പത്തികസഹായം കിട്ടുക. ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിലുള്ള ജില്ലാതല എംപവേഡ് കമ്മിറ്റിയാണ് സഹായധനം നൽകാൻ നടപടിയെടുക്കുന്നത്.ദ്വയാർഥപരാമർശത്തിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്ന വ്യവസായി ബോബി ചെമ്മണൂർ ഇത്തരം തടവുകാർക്ക് പിന്തുണ പ്രഖ്യാപിക്കുന്നെന്ന് പറഞ്ഞത് വിവാദമായിരുന്നു.ജയിലിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ ജഡ്ജി, കളക്ടർ, ജില്ലാ പോലീസ് മേധാവി, ജയിൽ സൂപ്രണ്ടുമാർ തുടങ്ങിയവർ ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയാണ് കൺവീനർ. പണമടയ്ക്കാനില്ലാതെ ജയിലിൽനിന്ന് ഇറങ്ങാൻ സാധിക്കാത്ത പ്രതികളുടെ പട്ടിക ജയിലിൽനിന്ന് വാങ്ങി ഈ കമ്മിറ്റിയിൽ വെക്കും. അർഹരായവർക്ക് തുക അനുവദിക്കണമെന്ന് കമ്മിറ്റി ശുപാർശചെയ്യും. ഇതു പ്രകാരമാണ് സർക്കാർ പണമനുവദിക്കുന്നത്.
ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമാണ് അർഹത, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും എൻ.ഡി.പി.എസ്., േപാക്സോ കേസ് പ്രതികൾ എന്നിവർക്കും സഹായം ലഭിക്കില്ല. സ്ഥിരം കുറ്റവാളികൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായവർ, യു.എ.പി.എ. ചുമത്തപ്പെട്ടവർ എന്നിവർക്കും ഈ ആനുകൂല്യമില്ല.
ഒരു പ്രതിക്ക് ഒരു തവണ മാത്രമേ സാമ്പത്തിക സഹായം കിട്ടൂ. പണമില്ലാത്ത പ്രതികൾക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് നേരിട്ട് കോടതിയിൽ അപേക്ഷ നൽകാനും കഴിയും. കോടതി പരിേശാധിച്ച് നടപടിയെടുക്കും.
Kerala
കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഇന്ന് മുതൽ ഗതാഗത നിരോധനം
കൽപ്പറ്റ: മലയോര ഹൈവേ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൽപ്പറ്റ ബൈപ്പാസ് റോഡിലൂടെയുള്ള ഗതാഗതം ഇന്ന് (ജനുവരി 19) മുതൽ ജനുവരി 25 വരെ രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെ പൂർണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.റോഡ് നവീകരണ പ്രവർത്തികൾ നൂതന സെൻസർ ഉപകരണങ്ങൾ, സ്ട്രിങ്സ് ഉപയോഗിച്ച് ചെയ്യുന്നതിനാൽ ഗതാഗതം അനുവദിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് ഗതാഗതം നിരോധനം ഏർപ്പെടുത്തിയത്.
Kerala
രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത. തെക്കേ ഇന്ത്യയിൽ കിഴക്കൻ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബികടലിൽ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തിൽ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. തെക്കൻ, മധ്യകേരളത്തിലെ മലയോര മേഖലകളിലായിരിക്കും മഴ സാധ്യത കൂടുതൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു