കണക്കുകൾ പറയും ആരുടേതെന്ന്‌ ; വാട്ടർ മെട്രോയും ഡിജിറ്റൽ സയൻസ്‌ പാർക്കും കേരളത്തിന്റേത്‌

Share our post

തിരുവനന്തപുരം: കേരളത്തിന് വൻകിട പദ്ധതികൾ അനുവദിച്ചെന്ന കേന്ദ്ര സർക്കാർ–- ബിജെപി അവകാശവാദങ്ങളുടെ മുനയൊടിച്ച്‌ കണക്കുകൾ. വാട്ടർ മെട്രോ, ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ എന്നീ മേജർ പദ്ധതികൾ പൂർണമായും കേരളത്തിന്റേതാണ്‌. വാട്ടർ മെട്രോയ്‌ക്ക്‌ 1136.

83 കോടിയും ഡിജിറ്റൽ സയൻസ്‌ പാർക്കിന്‌ 1500 കോടിയുമാണ്‌ സംസ്ഥാന ഫണ്ടും വായ്‌പയുമായുള്ളത്‌. അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുൾപ്പെടെ ഇതിൽ അവകാശവാദം ഉന്നയിച്ചിരുന്നു.

കേരളത്തിന്‌ 2033 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചെന്ന്‌ വീരവാദം മുഴക്കുന്ന റെയിൽമന്ത്രി അശ്വിനി വൈഷ്ണവും വസ്തുതകൾ പറയുന്നില്ല. പതിവ്‌ വാർഷിക പദ്ധതികളുടെ ഭാഗമായുള്ള സ്‌റ്റേഷൻ വികസനവും പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും മാത്രമാണ്‌ ‘വൻകിട പദ്ധതികൾ’.

നേമം, കൊച്ചുവേളി–- 157 കോടി, പാലക്കാട്‌–- ഡിണ്ടിഗൽ വൈദ്യുതീകരണം–- 242 കോടി, തിരുവനന്തപുരം–- ഷൊർണൂർ ട്രാക്ക്‌ നവീകരണം–- 381 കോടി, തിരുവനന്തപുരം, കോഴിക്കോട്‌, വർക്കല സ്‌റ്റേഷൻ നവീകരണം–- 1140 കോടി എന്നിങ്ങനെയാണ്‌ അനുവദിച്ചത്‌.

കൊല്ലം, എറണാകുളം സൗത്ത്–-നോർത്ത് സ്റ്റേഷനുകളുടെ വികസനം–- 300 കോടി, 25 സ്‌റ്റേഷനിൽ അടിസ്ഥാന സൗകര്യത്തിന്‌ പരമാവധി 10 കോടി രൂപവരെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

നേമം കൊച്ചുവേളി ടെർമിനലുകൾ ലാഭകരമല്ലാത്തതിനാൽ ഉപേക്ഷിക്കുന്നെന്ന്‌ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ കേരളത്തിന്റെ സമ്മർദത്തെതുടർന്നാണ്‌ സ്വകാര്യ പങ്കാളിത്തത്തോടെയെങ്കിലും പദ്ധതി പ്രഖ്യാപിച്ചത്‌.

അതേസമയം, ഈ വർഷം റെയിൽവേ കർണാടകത്തിന്‌ അനുവദിച്ചത്‌ 7561 കോടിയും (കഴിഞ്ഞ വർഷത്തേക്കാൾ ഒമ്പത്‌ മടങ്ങ്‌) ഗുജറാത്തിന്‌ 8332 കോടിയുമാണ്‌.

കേരളത്തിലെ റെയിൽവേ വികസനത്തിന്‌ സ്വകാര്യപങ്കാളിത്തംകൂടി ആവശ്യമാണെന്ന്‌ നേരത്തേ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. പൊതു–- സ്വകാര്യ പങ്കാളിത്തത്തിലോ പൂർണമായും സ്വകാര്യവൽക്കരിച്ചോ ആയിരിക്കും വികസനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!