Connect with us

Kerala

പഠിക്കാം..പറക്കാം, എജ്യൂഗോ കോഴിക്കോട്ടേക്ക്

Published

on

Share our post

ആയിരക്കണക്കിന് വിദ്യാർഥികളുടെ വിദേശ ഉപരിപഠനമെന്ന അഭിലാഷം യാഥാർഥ്യമാക്കിയ എജ്യൂഗോ ഇന്റർനാഷണൽ എജ്യൂക്കേഷൻ ഇനി കോഴിക്കോടും. രാജ്യാന്തര ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പതിറ്റാണ്ടിലേറെയുള്ള പ്രവർത്തന പരിചയവും വിശ്വാസ്യതയുമായാണ് എജ്യൂഗോ മലബാറിൽ എത്തുന്നത്.

ഇന്ത്യക്ക് പുറത്ത് തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മിതമായ ചെലവിൽ ഏറ്റവും മികച്ച സേവനം നൽകലാണ് ഞങ്ങളുടെ ലക്ഷ്യം.

യുകെ, യു.എസ്എ, ഓസ്ട്രേലിയ, കാനഡ, ജർമനി, ന്യൂസിലൻഡ്, അയർലൻഡ്, സ്വീഡൻ, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, പോളണ്ട്, ജോർജിയ, യു.എ.ഇ എന്നിങ്ങനെ രാജ്യമേതുമാകട്ടെ, നിങ്ങൾ ആഗ്രഹിക്കുന്ന, നിങ്ങൾക്ക് യോജിക്കുന്ന കോഴ്‌സിന് ചേരാൻ എജ്യൂഗോ അവസരമൊരുക്കും.

വിദേശ ഉപരിപഠനത്തിന് ഓരോ വിദ്യാർഥികളേയും പൂർണമായും സജ്ജരാക്കുന്ന വ്യക്തിയധിഷ്ഠിതമായ സേവനമാണ് ഞങ്ങളുടെ മറ്റൊരു പ്രത്യേകത.

കരിയർ കൗൺസലിംഗ്, അഡ്മിഷൻ സപ്പോർട്ട്, സ്‌കോളർഷിപ്പ്, എജ്യൂക്കേഷണൽ ലോൺ അസിസ്റ്റൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി, (പിടിഇ/ഐഇഎൽടിഎസ്), എൻ.എം.സി ടെസ്റ്റ് ഓഫ് കോംപീറ്റൻസ്, വിസ അസിസ്റ്റൻസ്, ട്രാവൽ ആൻഡ് റീ ലൊക്കേഷൻ, പോസ്റ്റ് ലാൻഡിംഗ് അസിസ്റ്റൻസ് തുടങ്ങിയ സേവനങ്ങൾ ഏറ്റവും നൂതനമായ രീതിയിൽ ലഭ്യമാണ്.

ഭാഷാപ്രാവീണ്യത്തിന് ഉൾപ്പെടെ എല്ലാ പരിശീലനങ്ങളും നയിക്കാൻ അതാത് രംഗത്തെ വിദഗ്ധരുടെ സേവനം എജ്യൂഗോ ഉറപ്പുനൽകുന്നു. തൊഴിൽ സാധ്യതയുള്ളതും അഭിരുചിക്ക് ചേർന്നതുമായ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ എജ്യൂഗോ നിങ്ങൾക്ക് കൃത്യമായി വഴികാട്ടും.

പ്രവേശനം നേടിത്തരാനും വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് സഹായിക്കാനും വിദേശത്ത് എത്തിയ ശേഷമുള്ള സഹായങ്ങൾക്കും ഞങ്ങൾ ഒപ്പമുണ്ടാകും. മെഡിസിൻ, നഴ്സിംഗ്/ഹെൽത്ത്കെയർ, എൻജിനീയറിങ്/ഐടി, മാരി ടൈം, ബിസിനസ്/ മാനേജ്മെന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, ഹോസ്പിറ്റാലിറ്റി, വിഷ്വൽ മീഡിയ തുടങ്ങി ഒട്ടേറെ കോഴ്സുകൾക്ക് എജ്യുഗോയിലൂടെ പ്രവേശനം നേടാം.

ജോർജിയയിൽ എം.ബി.ബി.എസ്
ഡോക്ടറാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഒന്നും ആ സ്വപ്നത്തിന് തടസമാകില്ല. യൂറോപ്യൻ രാജ്യമായ ജോർജിയയിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് വേണ്ട എല്ലാ സേവനങ്ങളും എജ്യുഗോ ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം പൂർത്തിയാക്കി തിരികെ എത്തിയ ശേഷം പ്രൊഫഷൻ തുടരാൻ വേണ്ട മാർഗ നിർദ്ദേശങ്ങളും എജ്യുഗോ നൽകും.

2010ൽ പ്രവർത്തനമാരംഭിച്ച എജ്യൂഗോയ്ക്ക് എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ദുബായ്, യുകെ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.

വരൂ..നിങ്ങൾക്ക് യോജിച്ച എജ്യൂക്കേഷണൽ പാക്കേജ് എജ്യൂഗോയിലുണ്ട്. തെരഞ്ഞെടുക്കൂ. പറക്കൂ. ഫ്യൂച്ചർ കളറാകട്ടെ..
നിങ്ങൾ ലക്ഷ്യത്തിലെത്തും വരെ എജ്യുഗോ കൂടെയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
വെബ്‌സൈറ്റ് – https://www.eddugo.com/
ഇമെയിൽ ഐഡി – info@eddugo.com
ഫോൺ – +91 7025254444


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Kerala

പ്ലസ്ടുക്കാര്‍ക്ക് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം; അപേക്ഷ മാര്‍ച്ച് 16 വരെ

Published

on

Share our post

കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) 2025-26 സെഷനിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റി (എൻ.സി.ഇ.ടി.) -ന് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങിലായി 64 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകൾ (ബി.എ./ബി.എസ്‌സി./ബി.കോം. – ബി.എഡ്.) പരീക്ഷയുടെ പരിധിയിൽവരുന്നു.

പട്ടികയിലുള്ള ചില സ്ഥാപനങ്ങൾ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) – ഖരഗ്പുർ, ഭുവനേശ്വർ, റോപർ, ജോദ്പുർ; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) – വാറങ്കൽ, പുതുച്ചേരി, ജലന്ധർ, തിരുച്ചിറപ്പള്ളി, അഗർത്തല, കോഴിക്കോട്.

അലിഗഡ്‌ മുസ്‌ലിം, ഡൽഹി, പോണ്ടിച്ചേരി, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (വാർധ), ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയ (സാഗർ), മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി (ഹൈദരാബാദ്), നാഷണൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി (ആന്ധ്രാപ്രദേശ്), സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഭോപാൽ, ജയ്‌പുർ, ഗുരുവായൂർ), കേരള, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാണ, പഞ്ചാബ്, കശ്‌മീർ കേന്ദ്ര സർവകലാശാലകൾ.

പരീക്ഷയുടെ പരിധിയിൽവരുന്ന 64 സ്ഥാപനങ്ങൾ (നിലവിലെ ലിസ്റ്റ്), അവയിലെ കോഴ്സുകളുടെ പൂർണ പട്ടിക, exams.nta.ac.in/NCET ലും അവിടെയുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും. നിലവിൽ മൊത്തം സീറ്റുകൾ 6100 ആണ്. കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിയിൽ ചേർന്നാൽ ആ വിവരം ഇതേ വെബ്സൈറ്റിൽ ലഭ്യമാക്കും.
കേരളത്തിൽ

* എൻ.ഐ.ടി. കാലിക്കറ്റ്‌ -ബി.എസ്‌സി. ബി.എഡ്.

* കേരള കേന്ദ്ര സർവകലാശാല (പെരിയ, കാസർകോട്) -ബി.എ./ബി.കോം./ബി.എസ്‌സി. ബി.എഡ്.

* സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഗുരുവായൂർ കാംപസ്) ബി.എ. ബി.എഡ്.

സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണം

പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ എന്നിവ അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുക്കണം. ഇങ്ങനെ തിരഞ്ഞെടുപ്പു നടത്താത്തവരെയും സ്ഥാപനങ്ങൾ പ്രവേശനത്തിന് പരിഗണിച്ചേക്കാം (ഇൻഫർമേഷൻ ബുള്ളറ്റിനിൽ 42-ാം പേജ്). എൻ.സി.ഇ.ടി. അപേക്ഷ നൽകുന്നതിനൊപ്പം, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദർശിച്ച് സ്ഥാപനത്തിന്റെ പ്രവേശനപ്രക്രിയ മനസ്സിലാക്കി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം.

പ്രവേശനയോഗ്യത

ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരോ 2025-ൽ പ്രസ്തുത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം.

എൻ.സി.ഇ.ടി. 2025 അഭിമുഖീകരിക്കാൻ പ്രായപരിധിയില്ല. എന്നാൽ, അപേക്ഷാർഥി പ്രവേശനം തേടുന്ന സ്ഥാപനം; പ്രവേശനത്തിനായി യോഗ്യതാപരീക്ഷ ജയിച്ച വർഷം, അപേക്ഷകരുടെ പ്രായം, യോഗ്യതാപരീക്ഷയിലെ മാർക്ക് എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ വെച്ചിട്ടുണ്ടെങ്കിൽ, അത് തൃപ്തിപ്പെടുത്തണം.

യോഗ്യതാവ്യവസ്ഥകൾ, സ്ഥാപന വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം.

പരീക്ഷ

ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള, മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഒരു കംപ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യക്കടലാസ്‌ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യക്കടലാസ്‌ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്‌ലെറ്റ് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ചോദ്യക്കടലാസുകൾ ലഭിക്കും. പരീക്ഷ ഏപ്രിൽ 29-ന് രാജ്യത്തെ 178 കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്ട്‌ താത്‌പര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ പരീക്ഷ, ആവശ്യമെങ്കിൽ പല ദിവസങ്ങളിൽ ദിവസേന രണ്ടു ഷിഫ്റ്റുകളിലായി നടത്തിയേക്കാം.

പരീക്ഷാഘടന, സിലബസ്

പരീക്ഷയ്ക്ക് നാലു സെക്‌ഷനുകൾ ഉണ്ടാകും. ഓരോ സെക്‌ഷനിൽനിന്നും നിശ്ചിത എണ്ണം വിഷയങ്ങൾ തിരഞ്ഞെടുത്ത് അഭിമുഖീകരിക്കണം. നാല് സെക്‌ഷനുകളിൽനിന്നായി മൊത്തം ഏഴ് ടെസ്റ്റുകൾ ഒരാൾ അഭിമുഖീകരിക്കേണ്ടി വരും. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുത്തു നൽകണം.

പരീക്ഷാകേന്ദ്രങ്ങൾ

പരീക്ഷാകേന്ദ്രങ്ങളിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും ഉൾപ്പെടുന്നു. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് രണ്ട്‌ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം. സ്ഥിരം മേൽവിലാസവുമായി/നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.

അപേക്ഷ

exams.nta.ac.in/NCET/ മാർച്ച് 16-ന് രാത്രി 11.30 വരെ നൽകാം. അപേക്ഷാഫീസ് ഇതേദിവസം രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 2025 മാർച്ച് 18, 19 തീയതികളിൽ അവസരം ലഭിക്കും.

റാങ്ക്പട്ടിക, പ്രവേശനം സ്ഥാപനതലത്തിൽ

അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി വിദ്യാർഥികൾക്ക് സ്കോർകാർഡ് നൽകുക/സ്ഥാപനങ്ങൾക്ക് സ്കോർവിവരങ്ങൾ നൽകുക എന്നിവ വരെയുള്ള ഘട്ടങ്ങളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പരിധിയിൽവരുന്നത്.

ഫലപ്രഖ്യാപനത്തിനുശേഷം, ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്ത്വങ്ങൾ, മറ്റു വ്യവസ്ഥകൾ എന്നിവ പാലിച്ച് കൗൺസലിങ്‌ നടത്തി പ്രവേശനം നൽകുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. എൻ.ടി.എ.ക്ക്‌ പ്രവേശനപ്രക്രിയയിൽ പങ്കില്ല.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ ചൂട് കടുക്കും

Published

on

Share our post

സംസ്ഥാനത്ത് പകൽ താപനില ഇനിയുള്ള 3 – 4 ദിവസങ്ങളിൽ ഉയരാൻ സാധ്യത. നിലവിൽ പാലക്കാട്‌, പത്തനംതിട്ട, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഇന്നലെ പാലക്കാട്‌ മുണ്ടൂരിൽ 39.2°c ചൂട് രേഖപ്പെടുത്തി.അതോടൊപ്പം കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യുവി ഇൻഡക്സിലും വർദ്ധനവ് ഉണ്ട്.അതേസമയം, ചൂടിന് ആശ്വാസമായി തെക്കൻ ബംഗാൾ ഉൽക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഈ മാസം അവസാനം മാർച്ച്‌ ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യത.മധ്യ തെക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ ലഭിക്കാനുള്ള കൂടുതൽ സാധ്യത.

പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾപകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.


Share our post
Continue Reading

Trending

error: Content is protected !!