Connect with us

Kerala

അസാപ് കേരളയിൽ ചീഫ് ഫിനാൻസ് ഓഫീസർ ഒഴിവ്, പ്രതിദിനം 6000 രൂപ ശമ്പളം

Published

on

Share our post

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണി വികസന സംരംഭമായ അസാപ് കേരളയിൽ ‘ചീഫ് ഫിനാൻസ് ഓഫീസർ’ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.asapkerala.gov.in എന്ന വെബ്‌സെറ്റിലോ അല്ലെങ്കിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD), തിരുവനന്തപുരം (www.kcmd.in) എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ചോ ഓൺലൈൻ വഴി മാത്രം അപേക്ഷിക്കുക.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 മേയ് 10 വൈകിട്ട് 5 മണി. ബി.കോം (ഒന്നാം ക്ലാസ്), സി എ, ഐ സി ഡബ്ളിയു എ യോഗ്യതയുള്ള 10 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ദിവസം 6000 രൂപയാണ് വേതനം.


Share our post

Kerala

സ്വർണ്ണ പണയ വായ്‌പ; പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: രാജ്യത്ത് സ്വർണ്ണ വില കൂടിയതോടെ സ്വർണ്ണ പണയ വായ്പ എടുക്കുന്നവരുടെ എണ്ണവും കൂടുകയാണ്.അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സ്വർണ്ണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങള്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. ഗോള്‍ഡ് ലോണ്‍ സെഗ് മെന്റിനെ കൂടുതലായി നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം. അടുത്തിടെ സ്വർണ്ണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് പല തരം മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ബാങ്ക് പുറപ്പെടുവിച്ചത്. രാജ്യത്ത് സ്വർണ്ണപ്പണയ വായ്പാ വോളിയവും, അനുബന്ധമായി കിട്ടാക്കടവും ഉയർന്ന പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 2024 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ബാങ്കുകളും, എൻ.ബി.എഫ്.സികളും അടക്കം 11,11,398 കോടി രൂപയുടെ ഗോള്‍ഡ് ലോണ്‍ വിതരണം ചെയ്തിരിക്കുന്നു. ഇത് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച്‌ 27.26% വർധനവാണ്.  സമാന കാലയളവില്‍ കിട്ടാക്കടം 5,307 കോടി രൂപയില്‍ നിന്ന് 6,824 കോടിയായി വർധിക്കുകയും ചെയ്തു.

ഇനി സ്വർണ്ണം പണയം വെക്കുമ്പോള്‍ ലോണ്‍ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി പരിശോധിക്കപ്പെടും. വരുമാനത്തിന് തെളിവ് നല്‍കാതെ ലോണ്‍ അനുവദിക്കില്ല .ലോണ്‍ സ്റ്റാൻഡേർഡ് വിഭാഗത്തില്‍ ഉള്‍പ്പെടുകയും, ലോണ്‍-ടു-വാല്യു (LTV) അനുപാതത്തിനുള്ളില്‍ ആയിരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ വായ്പ പുതുക്കാനോ, ടോപ് അപ് ചെയ്യാനോ സാധിക്കുകയുള്ളൂ സ്വർണ്ണത്തിന്റെ പരിശുദ്ധി, മൂല്യം എന്നിവ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദ്ദേശങ്ങളുമുണ്ട് വ്യക്തിഗത-ബിസിനസ് ആവശ്യങ്ങള്‍ക്ക് ഒരേ സമയം സ്വർണ്ണ വായ്പ നല്‍കില്ല വായ്പയെടുത്ത പണം എത്തരത്തിലാണ് ഉപയോഗിക്കുന്നതെന്ന് ട്രാക്ക് ചെയ്യാനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം ആകെ 1 കിലോഗ്രാം വരെ സ്വർണ്ണാഭരണങ്ങളോ, ഗോള്‍ഡ് കോയിനുകളോ പണയപ്പെടുത്താം. അതേ സമയം കോയിനുകളുടെ ആകെ ഭാരം 50 ഗ്രാമില്‍ അധികമാകരുത്, മാത്രമല്ല കുറഞ്ഞത് 22 ഗ്രാം പരിശുദ്ധിയെങ്കിലുമുള്ള,ബാങ്കുകള്‍ ഇഷ്യു ചെയ്ത പ്രത്യേക കോയിനുകളും ആയിരിക്കണം ബുള്ളറ്റ്, ലംപ്സം പേയ്മെന്റുകളുടെ പരമാവധി വായ്പാ പരിധി 12 മാസമായിരിക്കും കോർപറേറ്റ് ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയ്ക്ക് സ്വർണ്ണപ്പണയ വായ്പ നല്‍കാം. പരമാധി 5 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ അനുവദിക്കാൻ സാധിക്കും.


Share our post
Continue Reading

Kerala

അടച്ചുകെട്ടാതെ ട്രസ് വർക്ക് ചെയ്ത ഭാഗത്തിന് കെട്ടിടനികുതി ബാധകമല്ലെന്ന് ഹൈകോടതി

Published

on

Share our post

കൊച്ചി: വീടുകളടക്കം കെട്ടിടങ്ങൾക്ക് മേലുള്ള തുറന്ന മേൽക്കൂരക്ക് (ട്രസ് വർക്ക്) കെട്ടിട നികുതി ഈടാക്കാനാവില്ലെന്ന് ഹൈകോടതി. കെട്ടിടത്തിന്‍റെ പ്ലിന്ത് ഏരിയയായി കണക്കാക്കാനാവാത്ത ഈ ഭാഗത്ത് കാലാവസ്ഥ പ്രതിരോധത്തിനാണ് ഇത്തരം താൽക്കാലിക സംവിധാനങ്ങൾ നിർമിക്കാറുള്ളത്. അതേസമയം, ട്രസ് വർക്ക് ചുറ്റും അടച്ചുകെട്ടിയ നിലയിലാണെങ്കിൽ നികുതി ഈടാക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.വാണിജ്യസ്ഥാപനത്തിനു മുകളിൽ ട്രസ് ഇട്ടതിന്റെ പേരിൽ 2,80,800 രൂപ അധികനികുതി കണക്കാക്കിയതിനെതിരെ ചേർത്തല സ്വദേശികളായ സേവ്യർ ജെ. പൊന്നേഴത്ത്, ജോസ് ജെ. പൊന്നേഴത്ത് എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. പാരപ്പറ്റ് ഉള്ള ഭാഗം ഭാഗികമായി അടച്ചുകെട്ടിയിരിക്കുകയാണെന്നും ട്രസ് ഇട്ടിടത്ത് സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചേർത്തല തഹസിൽദാർ നികുതി ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാൽ, പാരപ്പറ്റ് കെട്ടിടത്തിന്‍റെ സുരക്ഷയുടെ ഭാഗമാണെന്നും സാധനങ്ങൾ സൂക്ഷിച്ചത് കെട്ടിടത്തിന്‍റെ വിനിയോഗമായി കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി കോടതി ഈ ഉത്തരവ് റദ്ദാക്കി. അതേസമയം, ട്രസുകൾ സ്ഥാപിച്ച ഭാഗം താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന് നികുതി ഈടാക്കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി. ട്രസ് ഒഴിവാക്കി 1328 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന് ആറുലക്ഷം രൂപക്ക് മുകളിലാണ് നികുതി കണക്കാക്കിയിരിക്കുന്നതെന്നും സർക്കാർ മാനദണ്ഡപ്രകാരം സോളാർ പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചതിനാൽ ഇതിൽ 50 ശതമാനം ഇളവ് വേണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, കെട്ടിടം നിർമിച്ച സമയത്ത് ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ആവശ്യം അനുവദിച്ചില്ല.


Share our post
Continue Reading

Kerala

കേരളാ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍

Published

on

Share our post

202526 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് കോഴ്സിനു 97,759 വിദ്യാര്‍ഥികളും, ഫാര്‍മസി കോഴ്സിനു 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23 നും, 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24 ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29 ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 -2525300, 2332120, 2338487.


Share our post
Continue Reading

Trending

error: Content is protected !!