ഗുരുവായൂര്‍ ദേവസ്വത്തില്‍ സോപാനം കാവല്‍, വനിതാ ഗാര്‍ഡ് ഒഴിവുകള്‍

Share our post

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സോപാനം കാവല്‍, വനിതാ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ദേവസ്വം അപേക്ഷ ക്ഷണിച്ചു. ഈശ്വരവിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അപേക്ഷിക്കാം. 2023 ജൂണ്‍ 5 മുതല്‍ ഡിസംബര്‍ 4 വരെയാണ് നിയമന കാലാവധി.

സോപാനം കാവല്‍ : ഒഴിവ്-15 (എസ്.സി./ എസ്.ടി.ക്ക് 10 ശതമാനം സംവരണം ലഭിക്കും). നിലവിലുള്ള സോപാനം കാവല്‍ക്കാരുടെ അപേക്ഷ പരിഗണിക്കില്ല. മികച്ച ശാരീരികക്ഷമതയുള്ള പുരുഷന്‍മാര്‍ക്കാണ് അവസരം.
ശമ്പളം: 15,000 രൂപ.
യോഗ്യത: ഏഴാം ക്ലാസ് ജയം. അംഗവൈകല്യങ്ങള്‍ ഉണ്ടാകരുത്. പ്രായം: 2020 ജനുവരി ഒന്നിന് 30-50 വയസ്സ്.

വനിതാ സെക്യൂരിറ്റി ഗാര്‍ഡ്: ഒഴിവ്-12. ശമ്പളം: 15,000 രൂപ.
യോഗ്യത:ഏഴാംക്ലാസ് ജയം. മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം. അംഗവൈകല്യങ്ങള്‍ ഉണ്ടാകരുത്.
പ്രായം: 55-60 വയസ്സ്.

അപേക്ഷ: വയസ്സ്, യോഗ്യതകള്‍, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ദേവസ്വം ഓഫീസില്‍ നേരിട്ടോ അഡ്മിനിസ്ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍-680101 എന്ന വിലാസത്തില്‍ തപാലിലോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോം ദേവസ്വം ഓഫീസില്‍നിന്ന് 100 രൂപയ്ക്ക് ഏപ്രില്‍ 28 വൈകീട്ട്് 3 മണി വരെ ലഭിക്കും.

ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷാഫോം സൗജന്യമായി ലഭിക്കും.

അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 29 (5 pm).ഫോണ്‍: 0487-2556335. വെബ്സൈറ്റ്: guruvayurdevaswom.nic.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!