Kannur
ക്വാറി, ക്രഷര്‍ പണിമുടക്ക്; സ്തംഭിച്ച് നിർമാണ മേഖല

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ക്വാറി നയത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ജില്ലയിലെ ക്വാറി ക്രഷര്‍ സംരംഭങ്ങളുടെ പണിമുടക്ക് മൂന്നാം ആഴ്ചയിലേക്ക്. ക്വാറികളുടെ സെക്യൂരിറ്റി ഫീസും ഖനനം ചെയ്യുന്ന റോയല്‍റ്റിയും വര്‍ധിപ്പിച്ചതിലും വെയ് ബ്രിഡ്ജ് നിര്‍ബന്ധിതമാക്കിയതിലും പ്രതിഷേധിച്ചാണ് സമരം.
ക്വാറി സമരത്തെതുടര്‍ന്ന് ജെല്ലിയും ജെല്ലിപ്പൊടിയും കിട്ടാത്തതിനാല്‍ ദേശീയപാത നിര്‍മാണം മുടങ്ങി. തലപ്പാടി മുതല്‍ മുഴപ്പിലങ്ങാട്ടുവരെയുള്ള നാല് റീച്ചുകളിലും റോഡ് ടാറിങ്ങ്, കോണ്‍ക്രീറ്റ് പണി എന്നിവ നിലച്ചു.
സംസ്ഥാനമൊട്ടാകെ ക്വാറികളും ക്രഷറുകളും അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് പ്രവൃത്തികൾ ഉള്‍പ്പെടെ സ്തംഭിക്കുമെന്ന് കരാറുകാര്‍ പറയുന്നു.നിര്‍മാണ മേഖലയെ സമരം പ്രതികൂലമായി ബാധിച്ചു. വേനല്‍ക്കാല പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് സമരം.
അസംസ്കൃത വസ്തുക്കള്‍ ലഭിക്കാത്തത് കാരണം നിര്‍മാണങ്ങള്‍ നിലച്ചമട്ടാണ്. ഇതോടെ തൊഴിലാളികളും പട്ടിണിയിലായി. ജില്ലയില്‍ മഴക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ട വീടുകളുടെയും കിണറുകളുടെയും നിര്‍മാണ പ്രവൃത്തിയും പ്രതിസന്ധിയിലായി.
സംസ്ഥാനതലത്തില്‍ നടക്കുന്ന പണിമുടക്ക് സമരം അവസാനിപ്പിക്കാതെ ജില്ലയില്‍ ക്വാറി ക്രഷര്‍ ഉൽപന്നങ്ങള് ലഭിക്കില്ല. 18 ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ക്വാറി ക്രഷര്‍ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എ.എം. യൂസഫും ജനറല്‍ കണ്‍വീനര്‍ എം.കെ. ബാബുവും ചേര്‍ന്ന് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നല്‍കി.
കാലവര്‍ഷം എത്തുന്നതോടെ കരാര്‍ ജോലികള്‍ തടസപ്പെടും. പാറയും മണലും മെറ്റലും കിട്ടാതായാല്‍ നിശ്ചിതസമയത്ത് കരാര്‍ ജോലികള്‍ തീര്‍ക്കാനാവില്ല. റോയല്‍റ്റി ഫീസും വര്‍ധിപ്പിച്ചതിന്റെ പേരില്‍ ഉല്പന്നങ്ങളുടെ വില ഭീമമായി വർധിപ്പിച്ച ശേഷം ഉടമകള്‍ സമരം ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് കരാറുകാരുടെ പക്ഷം.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

ടൈം ടേബിൾ
04 / 06 / 2025 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽപ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, ആറാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (ഏപ്രിൽ ,2025 ) പരീക്ഷകൾക്ക് 06.05.2025 മുതൽ 15.05.2025 വരെ പിഴയില്ലാതെയും 17.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
11.06.2025 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) മെയ് 2025 പരീക്ഷകൾക്ക് 05.05.2025 മുതൽ 09.05.2025 വരെ പിഴയില്ലാതെയും 12.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
Kannur
തിരക്കിൽ കുരുങ്ങി മുഴപ്പിലങ്ങാട് ബീച്ച്; ബീച്ചിലേക്കുള്ള റോഡുകളിലും ദേശീയപാതയിലും ഗതാഗതക്കുരുക്ക്

മുഴപ്പിലങ്ങാട് : ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശകരുടെ തിരക്ക്. ബീച്ചിലേക്കുള്ള റോഡുകളിലും മുഴപ്പിലങ്ങാട് ദേശീയപാതയിലും ഇന്നലെ മുഴുവൻ സമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദേശീയപാതയിൽ നിന്ന് ബീച്ചിലേക്കുള്ള കുളം ബസാർ റോഡിലും എടക്കാട് ടൗണിൽ നിന്നുള്ള റോഡിലും മണിക്കൂറുകളോളമായിരുന്നു വാഹനത്തിരക്ക്. മിക്ക സ്ഥലങ്ങളിലും പരിസരവാസികളാണ് ഗതാഗതം നിയന്ത്രിച്ചത്. ബീച്ച് നവീകരണം ഒന്നാം ഘട്ട പ്രവൃത്തിയുടെ പൂർത്തീകരണം മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തതിന് ശേഷം എടക്കാട് മുതലുള്ള നടപ്പാത തുറന്നുകൊടുത്തിരുന്നു. രാത്രി വൈകിയും നടപ്പാതയിലും ബീച്ചിലും സന്ദർശകർ നിറഞ്ഞതിനെ തുടർന്ന് പൊലീസ് എത്തി സന്ദർശകരോട് പിരിഞ്ഞു പോകാൻ ആവശപ്പെട്ടെങ്കിലും അനുസരിച്ചില്ല.ഇതിനിടെ നടപ്പാതയിലെ വൈദ്യുതി വിളക്കുകൾ മുഴുവൻ അണഞ്ഞത് കാരണം ബീച്ചിൽ കുരിരുട്ടായി. നടപ്പാതയിൽ നിന്ന് സ്ത്രീകളും കുട്ടികളും വീണ് പരുക്കേറ്റതായും പരാതിയുണ്ട്. സന്ദർശകർ രാത്രി വൈകിയും ബീച്ചിൽ നിന്ന് പിരിഞ്ഞ് പോകാത്തത് കൊണ്ടാണ് അധികൃതർ വിളക്ക് ഓഫാക്കിയത് എന്ന പരാതിയും ഉയർന്നു.
Kannur
സര്‍വീസ് സ്റ്റേഷൻ ഉടമയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം ; യുവാവിനെതിരെ കേസ്

കണ്ണൂർ: കാർ കഴുകിയതിന്റെ പണം ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തില്‍ സർവീസ് സ്റ്റേഷൻ ഉടമയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം.കണ്ണൂർ കാർത്തികപുരത്തായിരുന്നു സംഭവം. പണം നല്‍കാൻ തയ്യാറാകാതിരുന്ന യുവാവിനെ സ്ഥാപന ഉടമ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഉദയഗിരി സ്വദേശി എറിക്സനെതിരെ ആലക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കാർത്തികപുരത്തുളള ഹയാസ് ഓട്ടോ ഹബ് എന്ന സ്ഥാപനത്തില്‍ വണ്ടി കഴുകാൻ എത്തിയതായിരുന്നു യുവാവ്. സർവീസ് നിരക്കായ 800 രൂപ വണ്ടി കഴുകിയതിന് ശേഷം നല്‍കാൻ ഇയാള്‍ തയ്യാറായില്ല. തുടർന്ന് ജീവനക്കാരും സ്ഥാപന ഉടമ ഇസ്മയിലും ഇത് ചോദ്യം ചെയ്തു. പിന്നാലെ ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടാകുകയും യുവാവ് സ്ഥാപന ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ വാഹനത്തില്‍ കയറിയ യുവാവ് രണ്ട് തവണ പുറകോട്ടെടുത്തു. മുന്നിലുണ്ടായിരുന്ന ഇസ്മായിലിനെ ഇടിച്ചിട്ടു. സംഭവം കണ്ട ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും യുവാവ് കാറുമായി രക്ഷപെട്ടു. ഇടിയുടെ ആഘാതത്തില്‍ കൈക്കും നടുവിനും പരിക്കേറ്റ ഇസ്മയിലിനെ കരുവഞ്ചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ആലക്കോട് പോലീസിന് പരാതി നല്‍കി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്