KETTIYOOR
കൊട്ടിയൂരിൽ പ്രകൃതി സൗഹൃദ മഹോത്സവം: ഹരിത ചട്ടം കർശനമാക്കാൻ തീരുമാനം

കൊട്ടിയൂർ: ജൂൺ ഒന്ന് മുതൽ 28 വരെ നടക്കുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം പൂർണ്ണമായും ഹരിത ചട്ടമനുസരിച്ച് സംഘടിപ്പിക്കാൻ ജനപ്രതിനിധികളുടെയും ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയും യോഗത്തിൽ തീരുമാനമായി.
ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി. ഉത്സവ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കാൻ ഇരിട്ടി തഹസിൽദാരെ ചുമതലപ്പെടുത്തി.
കഴിഞ്ഞ തവണത്തെ ശുചീകരണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനയക്ക് നൽകാനുള്ള വേതന കുടിശ്ശിക മുഴുവൻ ഉത്സവത്തിന് മുമ്പ് കൊടുക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥർ അറിയിച്ചു. താൽക്കാലിക കച്ചവടക്കാരുമായുള്ള കരാറിൽ മാലിന്യ നിർമ്മാർജ്ജന നിബന്ധനകൾ ഉൾപ്പെടുത്തും.
അക്കരെ കൊട്ടിയൂരിനൊപ്പം ഇക്കരെ കൊട്ടിയൂരിലും അന്നദാനം ഏർപ്പെടുത്തും. വഴിപാടുകൾക്കും പ്രസാദ വിതരണത്തിനുമായി അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ, നടുക്കുനി, കിഴക്കേ നട, മന്ദംചേരി എന്നിവിടങ്ങളിൽ കൂടുതൽ കൗണ്ടറുകൾ തുറക്കും.
നിലവിലുള്ള പാർക്കിംഗ് യാർഡുകൾക്ക് പുറമെ പാമ്പറപ്പാനിലെയും ദേവസ്വം ഓഫീസിന് പിറകിലെയും പാർക്കിംഗ് യാർഡ് വിപുലീകരിക്കും. ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിലേക്കുള്ള വഴിക്കായി സ്വകാര്യ ഉടമസ്ഥതയിലുള്ള 67.5 സെന്റ് പാട്ടത്തിനോ വിൽപനയ്‌ക്കോ ലഭ്യമാക്കുന്നതിന് സ്ഥലമുടമകളുമായി സംസാരിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ യോഗം ചുമതലപ്പെടുത്തി.
കൊട്ടിയൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടേയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കാനും കിഴക്കേ നടയിലെ ആരോഗ്യ ക്ലിനിക്കിനൊപ്പം പടിഞ്ഞാറെ നടയിലും ഡോക്ടറുടെ സേവനം ഉറപ്പാക്കാനും ഡി.എം.ഒയ്ക്ക് യോഗം നിർദ്ദേശം നൽകി.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷാജി പൊട്ടയിൽ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി സുബ്രഹ്മണ്യൻ നായർ, ദേവസ്വം അസി. കമ്മീഷണർ എൻ.കെ ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസർ കെ. നാരായണൻ, ട്രസ്റ്റിമാരായ എൻ. പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ, എ.ഡി.എം കെ.കെ ദിവാകരൻ യോഗത്തിൽ പങ്കെടുത്തു.
പ്രധാന ഒരുക്കങ്ങൾ:
.കുടിവെള്ളത്തിനായി ദേവസ്വത്തിന്റെ എട്ട് കിണറുകൾ
.സ്‌നാനഘട്ടം കിണർ ആഴം കൂട്ടി ജലലഭ്യത ഉറപ്പാക്കി
.ടാങ്ക് വൃത്തിയാക്കൽ, ക്ലോറിനേഷൻ പൂർത്തീകരിച്ചു
.100 വിമുക്തഭടന്മാർ ഉൾപ്പെടെ 400 വളണ്ടിയർമാർ
.പുതുതായി 25 ശൗചാലയങ്ങൾ നിർമ്മിച്ചു
.ഒരു കിലോമീറ്റർ ചുറ്റളവിൽ ഇൻഷ്വറൻസ് പരിരക്ഷ
.നാൽപതിലേറെ അഗ്‌നി ശമനികൾ സ്ഥാപിക്കും
.കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ്
KETTIYOOR
കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി


പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു


കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
KETTIYOOR
കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ


കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്