ജില്ലയിൽ ‘ശുചിത്വ ഹർത്താൽ’ ആചരിക്കും

Share our post

കണ്ണൂർ: ‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് മുമ്പ്‌ പൂർത്തിയാക്കാൻ നിർദേശം. 30ന് ജില്ലയിൽ ശുചിത്വ ഹർത്താൽ ആചരിക്കും.

കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷർ, സെക്രട്ടറിമാർ, അസി.

സെക്രട്ടറിമാർ, നോഡൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർക്കായി നടത്തിയ ശിൽപ്പശാലയിലാണ് നിർദേശം.

വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മുഴുവൻ മാലിന്യവും ജൂൺ അഞ്ചിനകം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിക്കും.

തുടർന്ന് ഇവ കൃത്യമായി നിർമാർജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാലിന്യമുക്ത പൊതുയിടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

പൊതു ഇടങ്ങളിൽ മറ്റും മാലിന്യം വലിച്ചെറിയുകയും ശരിയായ രീതിയിൽ മാലിന്യ സംസ്‌കരണം നടത്താതിരിക്കുകയും ചെയ്യുന്നവർക്ക് എതിരെ ദുരന്ത നിവാരണ നിയമ പ്രകാരം പിഴ ചുമത്താനും നിയമ നടപടി സ്വീകരിക്കാനും കഴിയുമെന്നും കലക്ടർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!