Connect with us

Kerala

എ.ഐ. ക്യാമറ ലക്ഷ്യം കാണുന്നു; നിരത്തുകളിലെ നിയമലംഘനങ്ങള്‍ കുറയുന്നതായി എം.വി.ഡി.

Published

on

Share our post

ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) ക്യാമറകളുടെ ട്രയല്‍റണ്‍ തുടങ്ങിയപ്പോഴേ നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ്. പട്രോളിങ്ങിനിറങ്ങുന്ന മോട്ടോര്‍വാഹനവകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ക്ക് കേസില്ലാത്ത അവസ്ഥയാണിപ്പോള്‍.

നാടിന്റ നാനാഭാഗത്തും വെച്ചിരിക്കുന്ന ക്യാമറകളെ പേടിച്ച് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ബഹുഭൂരിപക്ഷം പേരും റോഡുകളിലേക്ക് വാഹനങ്ങളില്‍ ഇറങ്ങുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതിനാല്‍ എം.വി.ഡി. സ്‌ക്വാഡുകള്‍ എടുക്കുന്ന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ക്യാമറകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പിഴകളെക്കുറിച്ചും വലിയ പ്രചാരണമാണു നടന്നത്. ഇതുസംബന്ധിച്ച് വാഹന ഉടമകള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്.

കൂടാതെ, വലിയ പിഴയാണ് നിയമലംഘനങ്ങള്‍ക്കു ചുമത്തുന്നത്. പിഴയില്‍നിന്ന് ഒരുതരത്തിലും രക്ഷപ്പെടാന്‍ സാധിക്കുകയില്ല. അതിനാല്‍ എല്ലാവരും പിഴപ്പേടിയില്‍ റോഡുനിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

എം.വി.ഡി. സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്ക് ഒരുദിവസം നിശ്ചിത കേസുകള്‍ എടുക്കുന്നതിന് ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, അതു തികയ്ക്കാന്‍സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. പ്രധാനറോഡുകളില്‍ നിയമലംഘനം കണ്ടെത്താന്‍ പരിശോധനയില്‍ സാധിക്കുന്നില്ല.

പ്രധാന റോഡുകളിലാണ് പ്രധാനമായും എ.ഐ. ക്യാമറകള്‍ വെച്ചിരിക്കുന്നത്. അതിനാല്‍ ഇനി ഇടറോഡുകളിലേക്കിറങ്ങി പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുയാണ് ഉദ്യോഗസ്ഥര്‍.

ട്രയല്‍റണ്‍ ആരംഭിച്ചു, ആദ്യഘട്ടത്തില്‍ ചെറിയ സാങ്കേതികപ്രശ്‌നങ്ങള്‍

എ.ഐ. ക്യാമറകളുടെ ട്രയല്‍റണ്‍ ആരംഭിച്ചു. ഒരുമാസത്തോളം ട്രയല്‍റണ്‍ ഉണ്ടാകുമെന്നാണറിയുന്നത്. വിവിധസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ എം.വി.ഡി.യുടെ കണ്‍ട്രോള്‍റൂമില്‍ ലഭിച്ചുതുടങ്ങി.

എന്നാല്‍, ആദ്യഘട്ടത്തില്‍ ചില സാങ്കേതികപ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ട്. ചില നിയമലംഘനങ്ങള്‍ ക്യാമറാ പരിധിയില്‍ വരുന്നില്ല. ഇതു സാങ്കേതികമായ പ്രശ്‌നമാണ്. ഇതുകൂടി പരിഹരിച്ച് പൂര്‍ണസജജമായതിനുശേഷം മാത്രമായിരിക്കും പിഴയീടാക്കുന്ന ഘട്ടത്തിലേക്കു കടക്കുന്നത്.

കെല്‍ട്രോണാണു ക്യാമറകള്‍ സ്ഥാപിച്ചതും സാങ്കേതികകാര്യങ്ങള്‍ നോക്കുന്നതും. ഇ-ചെല്ലാന്‍ മുഖേനേ നിയമലംഘകര്‍ക്കു നോട്ടീസ് നല്‍കല്‍ ഒരുമാസത്തോളം വൈകുമെന്നാണ് അറിയുന്നത്. നിലവില്‍ പ്രധാനമായും ഉള്‍റോഡുകളിലാണു ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

വികസനം നടക്കുന്നതിനാല്‍ ദേശീയപാതയില്‍ വെച്ചിട്ടില്ല. പണി പൂര്‍ത്തിയായാല്‍ അവിടെയും വരും. കൂടാതെ, ക്യാമറകള്‍ ഇടക്കിടെ മാറ്റിവെക്കുന്നതും ആലോചനയിലാണ്.

നിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ പകര്‍ത്തി എം.വി.ഡി.യുടെ കണ്‍ട്രോള്‍ റൂമിലേക്കു പകരും. നിയമംലംഘിച്ച വാഹനത്തിന്റെ ചിത്രവും പിഴയും ഉള്‍പ്പെടുന്ന നോട്ടീസ് ഉടമകള്‍ക്കു കിട്ടും.

പിഴ ഓണ്‍ലൈനിലായി അടയ്ക്കണം. അക്ഷയകേന്ദ്രങ്ങള്‍ വഴിയും അടയ്ക്കാം. 30 ദിവസത്തിനകം അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തും.


Share our post

Kerala

ഇനി പഴയത് പോലെ സ്വര്‍ണം പണയം വെക്കാന്‍ കഴിയില്ല;കടുത്ത തീരുമാനമെടുത്ത് റിസര്‍വ് ബാങ്ക്`

Published

on

Share our post

കൊച്ചി: സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും വാങ്ങിസൂക്ഷിക്കുന്നത്. വാങ്ങിയ സമയത്ത്ഉള്ളതിനേക്കാള്‍ വില പിന്നീട് എപ്പോള്‍ വില്‍പ്പന നടത്തിയാലും ലഭിക്കും എന്നതാണ് സ്വര്‍ണത്തെ പ്രിയങ്കരവും സുരക്ഷിതവുമാക്കുന്നത്. വില്‍പ്പന നടത്താനല്ലെങ്കിലും പെട്ടെന്ന് സാമ്പത്തികമായി ഒരു ആവശ്യം വന്നാല്‍ പണയം വച്ച് പണം എടുക്കാം എന്നതാണ് സ്വര്‍ണം കൊണ്ടുള്ള മറ്റൊരു നേട്ടം. എന്നാല്‍ ഇനി അധികകാലം പെട്ടെന്ന് ആര്‍ക്കും സ്വര്‍ണം പണയം വച്ച് പണമെടുക്കുന് നരീതി എളുപ്പമാകില്ല.

സ്വര്‍ണപണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു.വായ്പ നല്‍കുന്നതി ന്മുന്‍പ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യസ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.സ്വര്‍ണ പണയ രംഗത്തെ അസാധാരണമായ വളര്‍ച് ചനിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്വ്യക്തതവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ പുറത്തിറക്കിയേക്കും.സ്വര്‍ണപണയവിപണിയില്‍വന്‍ വളര്‍ച് ചഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ വിതരണത്തിന് റിസര്‍വ് ബാങ്ക് കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണപണയത്തിന്താത്പര്യം വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വര്‍ണ വായ്പകളില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി.നൂലാമാലകളില്ലാതെഅതിവേഗം പണം ലഭിക്കുന്നതാണ് സ്വര്‍ണവായ്പകള്‍ക്ക് പ്രിയം കൂട്ടുന്നത്.


Share our post
Continue Reading

Kerala

സൂര്യാഘാതമേറ്റ് 92കാരൻ മരിച്ചു

Published

on

Share our post

ചെറുവത്തൂർ: കാസർകോട് കയ്യൂരിൽ സൂര്യാതപമേറ്റ്‌ കുഴഞ്ഞുവീണ്‌ വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ്‌ (92) മരിച്ചത്‌.വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച പകൽ 2.30ഓടെയാണ് വീട്ടുപറമ്പിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാതപമേറ്റ പൊള്ളലുമുണ്ട്.ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫിസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി.

ചൂട് വർധിക്കുന്നു

സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.


Share our post
Continue Reading

Kerala

പത്ത് വയസുള്ള മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പോട്ടിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ വിൽപന; 39കാരൻ പിടിയിൽ

Published

on

Share our post

തിരുവല്ല: 10 വയസുള്ള മകനെ മറയാക്കി സ്കൂൾ വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചുനൽകിയയാൾ പിടിയിൽ. തിരുവല്ല ദീപ ജങ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിൽ ആയിരുന്ന മുഹമ്മദ് ഷമീറിനെ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയിൽ വീട്ടിൽ നിന്നു പിടികൂടിയത്.ഇയാളിൽ നിന്നു 3.78 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 10 വയസുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടി കുട്ടിയുടെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതി എന്ന് ഡിവൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു.

തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളജ്, മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നത് മുഹമ്മദ് ഷമീർ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. വിദ്യാർഥികൾ അടക്കം ഉള്ളവരെ ഏജന്മാരാക്കി ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ കൂടുതൽ എം.ഡി.എം.എ ഇയാളുടെ കൈവശമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവൂ. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!