വിശ്വാസികൾക്ക് ആശ്വാസം; ഗുരുവായൂരിൽ പൊതു അവധി ദിവസങ്ങളിൽ സ്പെഷ്യൽ ദർശനം നിർത്തി

Share our post

തൃശൂർ: പൊതു അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം നിർത്തിവയ്ക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

വിശ്വാസികളുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് പരിഹാരമായത്. പൊതു അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് ​ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.

അതിനിടെ സ്പെഷ്യൽ ദർശനം അനുവദിക്കുന്നത് ക്യൂ നിൽക്കുന്നവർക്ക് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് തീരുമാനം.

ഇന്നലെ ദർശനത്തിന് വൻ തിരക്ക് ഉണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് 1.45ഓടെ ക്യൂ നിന്ന മുഴുവൻ പേർക്കും ദർശനം ലഭിച്ചു.

പിന്നീട് എത്തിയവർക്കും ജീവനക്കാർക്കും ദർശനം നൽകി രണ്ടരയോടെയാണ് നടയടച്ചത്. വൈശാഖം പിറന്നതോടെ ദർശനത്തിന് വൻ തിരക്കാണ്.

ക്ഷേത്രം ഗോപുരത്തിൽനിന്ന് ടോക്കൺ വാങ്ങി ദർശനം നടത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ഭക്തർക്ക് അഞ്ചും ആറും മണിക്കൂർ ക്യൂ നിൽക്കേണ്ട സാഹചര്യമായിരുന്നു. പുതിയ തീരുമാനത്തോടെ ഇത് ഒഴിവായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!