വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു; കാസര്‍കോട്ടു നിന്ന്‌ ആദ്യസര്‍വീസ് 26-ന്, തിരുവനന്തപുരത്തു നിന്ന് 28-ന്

Share our post

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ടുമുതലാണ് ബുക്കിങ് ആരംഭിച്ചത്.

25-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരതിന്റെ തിരുവനന്തപുരത്തുനിന്നുള്ള സാധാരണ സര്‍വീസ് ആരംഭിക്കുന്നത് 28-നാണ്. കാസര്‍കോടുനിന്നുള്ള സര്‍വീസ് 26-ന് ആരംഭിക്കും.

തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എ.സി. ചെയര്‍കാറിന് 1,590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,880 രൂപയാവും. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് എ.സി. ചെയര്‍കാറില്‍ 1,520 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്.

ചെയര്‍കാറില്‍ 914 സീറ്റും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ടിക്കറ്റ് നിരക്ക്

തിരുവനന്തപുരത്ത് നിന്ന് (ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍)
കൊല്ലം- 435, 820
കോട്ടയം- 555, 1075
എറണാകുളം ടൗണ്‍- 765, 1420
തൃശൂര്‍- 880, 1650
ഷൊര്‍ണൂര്‍- 950, 1775
കോഴിക്കോട്- 1090, 2060
കണ്ണൂര്‍- 1260, 2415
കാസര്‍കോട്- 1590, 2880

കാസര്‍കോട് നിന്ന് (ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍)
കണ്ണൂര്‍- 445, 840
കോഴിക്കോട്- 625, 1195
ഷൊര്‍ണൂര്‍- 775, 1510
തൃശൂര്‍- 825, 1600
എറണാകുളം- 940, 1835
കോട്ടയം- 1250, 2270
കൊല്ലം- 1435, 2645
തിരുവനന്തപുരം- 1520, 2815


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!