Local News
കരിയിലകളിൽ ജീവന്റെ തുടിപ്പേകി ശ്രീജേഷ്

മാലൂർ : ആരും ശ്രദ്ധിക്കപ്പെടാത്ത കരിയിലകളിൽ ജീവന്റെ തുടിപ്പുകളേകുകയാണ് മാലൂർ ശിവപുരം പാങ്കുളത്തെ ശ്രീജേഷ്. ചില വരകളും കുറികളും ബ്ലേഡും ഉപയോഗിച്ചുള്ള ചില പോറലുകളും കഴിയുമ്പോൾ മഹാത്മാഗാന്ധി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ കരിയിലകളിൽ രൂപം കൊള്ളും.
ചിത്രകാരനും നിർമാണത്തൊഴിലാളിയുമായ ശ്രീജേഷ് കോവിഡ് കാലത്തെ വിരസത അകറ്റാനായി പരീക്ഷിച്ച ലീഫ് ആർട്ടാണ് ആളുകളുടെ മനം കവരുന്നത്. ആഞ്ഞിലി മരത്തിന്റെ ഉണങ്ങിയ ഇലകൾ 15 മിനുട്ട് വെള്ളത്തിൽ കുതിർത്ത് പാകപ്പെടുത്തിയ ശേഷം പേന കൊണ്ട് ചിത്രം വരക്കുകയും ബ്ലേഡ് ഉപയോഗിച്ച് സൂക്ഷ്മതയോടെ വെട്ടി എടുക്കുകയുമാണ് ചെയ്യുന്നത്.
ഗാന്ധിജി, ഡോ. എ.പി.ജെ. അബ്ദുൽ കലാം, മദർ തെരേസ, സ്വാമി വിവേകാനന്ദൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.കെ. ശൈലജ എം.എൽ.എ, കോടിയേരി ബാലകൃഷ്ണൻ, മുഹമ്മദലി ശിഹാബ് തങ്ങൾ, കലാഭവൻ മണി, കവി അയ്യപ്പൻ, പൃഥ്വിരാജ് തുടങ്ങി ഒട്ടേറെ വ്യക്തികളാണ് ശ്രീജേഷിന്റെ കരവിരുതിൽ വിരിഞ്ഞത്.
ഹെലികോപ്ടറിൽനിന്ന് മഞ്ഞുമലകളിലേക്ക് പാരച്യൂട്ട് വഴി ഇറങ്ങുന്ന സൈനികരുടെ യുദ്ധസന്നാഹവും യോഗാ ദിനത്തിന്റെ ഭാഗമായുള്ള സൂര്യ നമസ്മാരത്തിന്റെ വിവിധ ഘട്ടങ്ങളും മനുഷ്യ പരിണാമത്തിന്റെ ആവിഷ്കാരവും ശ്രീജേഷിന്റെ കരസ്പർശത്താൽ വിരിഞ്ഞ മനോഹര ദൃശ്യമാണ്.
അധ്യാപികയും എം.എൽ.എയുമായ കെ.കെ. ശൈലജക്കും മുഖ്യമന്ത്രി പിണറായി വിജയനും വരച്ച ചിത്രങ്ങൾ നേരിട്ട് സമ്മാനിക്കാൻ അവസരം ലഭിച്ചതായി ശ്രീജേഷ് പറയുന്നു.ലീഫ് ആർട്ടിനു പുറമെ പേപ്പർ ക്രാഫ്റ്റിലും ചുമർ ചിത്രകലയിലും കഴിവ് തെളിയിച്ച ശ്രീജേഷ് തന്റെ 150 ഓളം ലീഫ് ആർട്ടുകൾ സമന്വയിപ്പിച്ച് പ്രദർശനവും നടത്താൻ ഒരുങ്ങുകയാണ്.
വരച്ച ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് സംരക്ഷിക്കണമെന്നാണ് ആഗ്രഹം. ശിവപുരം പാങ്കുളം വീട്ടിൽ കോട്ടായി രാമന്റെയും കാരായി സരോജിനിയുടെയും മകനാണ്. ശ്രീലത, ശ്രീജ തുടങ്ങിയവർ സഹോദരങ്ങളാണ്.
PERAVOOR
വിവിധ സേനകളിലേക്ക് നിയമനം ലഭിച്ചവർക്ക് യാത്രയയപ്പ്

പേരാവൂർ: എം.എഫ്.എയിലെ പരിശീലനത്തിലൂടെ ഇന്ത്യൻ ആർമി, കേരള പോലീസ് എന്നീ സേനകളിലേക്ക് നിയമനം ലഭിച്ച 15 ഉദ്യോഗാർത്ഥികൾക്കുള്ള യാത്രയയപ്പ് നടത്തി. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ ചെയർമാൻ എം.സി. കുട്ടിച്ചൻ അധ്യക്ഷനായി. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി, പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്